Sunday, July 4, 2010

വഴി

ഇത് രാത്രി വൈകിയുള്ള യാത്ര.
ഉള്ളിൽ ബോധം കടം വാങ്ങിയ ലഹരി.
ഒരു exit point ൽ ശ്രദ്ധ മാറിയതു കൊണ്ട്
എത്തിപ്പെട്ട അപരിചിത ഇടം.
വഴി തെറ്റെങ്കിലും
തനിച്ചെങ്കിൽ
ഭയമില്ല
പക്ഷെ
കൂടെ
ഇറങ്ങിവന്ന പെണ്ണും
അവളിലുണ്ടായ കുഞ്ഞും.
ഇന്ധനം തീരാറായെന്ന് അടയാളം.
സൈൻബോർഡുകൾ ഇല്ലാത്ത വഴി.
ഏറെക്കാലത്തിനു ശേഷം
കണ്ണുപതിഞ്ഞ ആകാശം.
രാത്രിയിൽ വെളുത്ത മേഘങ്ങളുണ്ടാകുമോ
എന്ന സംശയം.
പരിഭ്രാന്തി മാറ്റാൻ ട്യൂൺ ചെയ്ത
ഫ്രീക്വൻസിയിൽ
പാടുന്നത്
ലതാമങ്കേഷ്കർ.

ആഗ്രഹിക്കുന്നത്:
അറിയുന്ന വഴിയിലേക്ക്
ഒരു exit point,
ഒരു പെട്രോൾപമ്പ്,
കുഞ്ഞിന്റെ ശാന്തമായ ഉറക്കം,
പെണ്ണിന്റെ പിറുപിറുപ്പിനു വിരാമം,
ചോദ്യങ്ങളില്ലാത്ത മൗനം.

8 comments:

ജയരാജ്‌മുരുക്കുംപുഴ said...

chodhyanhal illaatha maunam..... assalayi.....

Abdulkader kodungallur said...

ലതാ മങ്കേഷ്കറിന്റെ പാട്ടുകേട്ടിരുന്നോളൂ...
പെട്രോള്‍ പമ്പ് കാണാം ,കുഞ്ഞ് സുഖമായി ഉറങ്ങിക്കൊള്ളും ,എക്സിറ്റ് പോയിന്റും കിട്ടും
പക്ഷേ പെണ്ണിന്റെ പിറുപിറുപ്പും ചോദ്യങ്ങളില്ലാത്ത മൌനവും ....പ്രയാസമാണ്'. രണ്ടും ഒന്നല്ലേ..
best kannaa..best.

lekshmi. lachu said...

hahahah...best ..

ramanika said...

nannayirikkunnu!

Muralee Mukundan , ബിലാത്തിപട്ടണം said...

കുഴപ്പമില്ല കേട്ടൊ ലിഡിയ

LiDi said...

വായനയ്ക്ക് നന്ദി,എല്ലാവരോടും
:-)

MOIDEEN ANGADIMUGAR said...

ഇന്ധനം തീരാറായെന്ന് അടയാളം.
സൈൻബോർഡുകൾ ഇല്ലാത്ത വഴി.
ഏറെക്കാലത്തിനു ശേഷം
കണ്ണുപതിഞ്ഞ ആകാശം.
രാത്രിയിൽ വെളുത്ത മേഘങ്ങളുണ്ടാകുമോ
എന്ന സംശയം.

ആകെ ഒരു കൺഫ്യൂഷൻ..

Anonymous said...

simple n humble,nice one