Thursday, April 26, 2012

ആത്മാവിന്റെ ഭാഷ (കവിത)

എത്രയുറക്കെയുറക്കെ പറഞ്ഞാലും 
നിന്നെ  മാത്രം കേള്‍പ്പിക്കാനാവുന്നത് 

എത്രമാത്രം നിഴലായാലും 
നീ മാത്രം അറിയുന്നത് 
എത്ര ഇരുട്ട്‌ കനത്താലും    
നിന്റെ മാത്രം മറയില്ലാ കാഴ്ചകള്‍
പൂവിനും പൂമ്പാറ്റകള്‍ക്കും 
തെന്നലിനും തൂവലിനും  
കരിയിലകള്‍ക്കു   പോലും 
കേള്‍വിയില്ലാതായിരിക്കുന്നു .
ഞാനെന്റെ ലോകത്തില്‍ നിന്ന് 
നിന്റെ ആത്മാവിനോട് സംവദിക്കുന്നത് 
ഹൃദയങ്ങള്‍ക്ക് മാത്രം മനസിലാവുന്ന 
സ്നേഹത്തിന്റെ  ഭാഷയിലാണ്.


13 comments:

വെള്ളരി പ്രാവ് said...

:)Thanks.

Cv Thankappan said...

സ്നേഹത്തിന്‍റെവാചാലമായ മൌന ഭാഷ
ഹൃദയം ഗ്രഹിക്കുന്നു.
ആശംസകള്‍

വെള്ളരി പ്രാവ് said...

@C.V.thankappan,

Yes CVT sir,...U said it :)

ajith said...

വാക്കും ഭാഷണവുമില്ലാത്ത സ്നേഹത്തിന്റെ ഭാഷ.

Shahid Ibrahim said...
This comment has been removed by the author.
Akbar said...

നല്ല ആശയം . പക്ഷെ കവിത ഇങ്ങിനെ എഴുതിയാല്‍ മതിയോ. :?

Shahid Ibrahim said...

nalla aashayam

Anonymous said...

സ്നേഹത്തിന്‍റെ മൂര്‍ധ്ദ്‌ന്യം ഒന്നുകില്‍കൊടും കലഹം അല്ലെങ്കില്‍ മൌനം
വരികള്‍ഹൃദയത്തെ തൊടുന്നു

ദേവ തീര്‍ഥ said...

സ്നേഹത്തിന്‍റെ മൂര്‍ധ്ദ്‌ന്യം ഒന്നുകില്‍കൊടും കലഹം അല്ലെങ്കില്‍ മൌനം
വരികള്‍ഹൃദയത്തെ തൊടുന്നു

ജയരാജ്‌മുരുക്കുംപുഴ said...

snehathinte bhashayavumbol ellaam shubhamayi varum..... blogil puthiya post..... HERO..... PRITHVIRAJINTE PUTHIYA MUKHAM ...... vaayikkane.........

M.Rajeshkumar said...

മനോഹരം...,

kanakkoor said...

വെറുതെ കള്ളം പറയുന്നു - ആത്മാവ്

പ്രയാണ്‍ said...

നല്ല വരികള്‍ ...