Tuesday, February 23, 2010
ഭയം
വിലക്കപ്പെട്ട ജാലകത്തിനപ്പുറംനിന്റെ നിഴല്‍.
ഭയന്നു വിറപൂണ്ട ഞാനൊളിച്ചതു
മുത്തശ്ശിയുടെ രക്ഷാമന്ത്രത്തുമ്പില്‍.
രണ്ടാം നാള്‍,
പാതിതുറന്ന ജാലകത്തിലൂടെ
നിന്റെ നിശ്വാസം ഇളംചൂടുകാറ്റായി
പിന്‍ കഴുത്തില്‍തൊട്ടപ്പോള്‍,
അരുതെന്നടക്കം പറഞ്ഞതു മനസ്സറിയാതെ.
മൂന്നാം നാള്‍
ചാരിയ വാതില്‍ മെല്ലെത്തുറന്നതു കാറ്റൊ,
പൂച്ചക്കാല്‍ ചവിട്ടിവന്ന നീയോ?,
അടയ്ക്കാന്‍ മറന്ന വാതിലിന്‍ പിന്നില്
രക്ഷാമന്ത്രങ്ങള്‍ മറന്ന ചുണ്ടില്‍
പെയ്തിറങ്ങിയചുംബനങ്ങളുടെ പെരുമഴയില്‍
അഴിഞ്ഞു വീണതു എന്റെ മന്ത്രച്ചരടും മുലക്കച്ചയും.
പിന്നെപടിയിറങ്ങി,
പുഴകടന്നു, മല കയറി
ആകാശക്കോണിലേയ്ക്കു പറന്നപ്പോള്‍
നിനക്കും എനിക്കും തൂവലിന്റെ ഭാരം.
തിരിച്ചെത്തിയപ്പോള്‍ കാറ്റു ചോദിച്ചു
ആരു, ആര്‍ക്കു സ്വന്തം?
ഞാനറിയാത്ത ഭാഷയില്‍ ഉത്തരം പറഞ്ഞുനീ
ഞ്ജാനിയുടെ വിളക്കു തെളിച്ചു.
ഇപ്പോള്‍,
നിന്റെ തുടറ്ച്ചയായ വേലിയേറ്റങളില്‍
എന്റെ കളിവള്ളങ്ങള്‍ മറിയുന്നു,
ഞാന്‍ വള്ളവും തുഴയും നഷ്ടപ്പെട്ടു
നിന്നോടൊത്തൊഴുകുന്നു,
അതുകൊണ്ടു നിന്റെ വേലിയിറക്കങ്ങളെ
ഞാന്‍ ഭയത്തൊടെ നോക്കിക്കാണുന്നു.
പേടി സ്വപ്നങ്ങള്‍ എന്റെ രാത്രികളെ
പ്രണയരഹിതമാക്കുന്നു.
ഒഴുക്കും കാറ്റുമില്ലാത്ത ഒരു നിശ്ശബ്ദ രാത്രിയില്
ഒടുവില്‍, ഞാനറിയാത്ത ഏതു തീരത്താണുനീ എന്നെ ഉപേക്ഷിക്കുക?
Monday, February 22, 2010
തെണ്ടി
നാം നമ്മെ നാമറിയാത്തിടങ്ങളില്‍
തേടിയും… തിരഞ്ഞും…..മടുത്തും….മുഷിഞ്ഞും..
ഒടുവിലീ മായാവലകളുടെ ഇഴകളില്‍
ഞാന്‍ നിന്നെ കാത്തിരിക്കുകയായിരുന്നു….
തെണ്ടീ…..നിന്നെ പോലെ
ഞാനുമൊരു തെണ്ടിയാണ്…….
പണ്ട് പണ്ട് …….
ഒരുപാടൊരുപാട് പണ്ട്….
എപ്പോഴോ തോന്നിയൊരു
ക്ഷണിക വികാരത്തിന്റെ പാരമ്യത്തില്‍
നിരാലംബമായൊരു തുണ്ട് പാഴൂര്‍ജ്ജം
മാംസം തേടിയലഞ്ഞൊടുവില്‍
അമ്മയുടെ ഉദരത്തില്‍ കുരുത്തു വേരോടുമ്പോള്‍
അച്ചനാണാദ്യമെന്നെ തെണ്ടിയാക്കിയത്
പിന്നെ ….പത്തുമാസത്തെ ഇരുളാര്‍ന്ന
സുഘസാന്ദ്രമായൊരു തടവറയില്‍
സ്പന്ധനള്‍ക്ക് മാത്രം കാതോര്‍ത്ത്
മെല്ലെ കണ്‍ പൂട്ടിയുറങ്ങുമ്പോള്‍
തല പിടിച്ചു പുറത്തേക്കു തള്ളി
കാലില്‍ പിടിച്ചു വലിച്ചിഴച്ചു
പൊക്കിള്‍ കോടി മുറിച്ചു
തെണ്ടാന്‍ അമ്മ പറഞ്ഞു
പൈതൃകമായ് ….ദാനമായ് കിട്ടിയതോ
സ്നേഹരാഹിത്യങ്ങളുടെ ഭിക്ഷാപാത്രം
അനിവാര്യമായ യാത്രകള്‍ക്കിടയില്‍
കൌതുകങ്ങളുണര്‍ത്തിയൊരു പെണ്‍കുട്ടി
വഴിചോറ് പോല്‍ നീ തന്ന പ്രണയം
നെഞ്ചോട് ചേര്‍ത്തൊരുപാട് യാത്രകള്‍
നില നില്‍ക്കുന്നതെന്തിനെന്നറിയില്ലെങ്കിലും
നില നില്ല്പ്പിന്റെ അടിസ്ഥാനം പ്രവാസമത്രേ
മുറുക്കാന്‍
Sunday, February 21, 2010
'പ്രവാസകവിതകള്‍' കൂടുതല്‍ വിശാലതയിലേക്ക്...
"പ്രവാസകവിതകള്‍" എന്ന കവിതാകൂട്ടായ്മ അതിന്റെ വിശാലതയിലേക്ക് വിലയിച്ചുകൊണ്ടിരിക്കുയാണ്. നൂറോളം വിദേശ ഇന്ത്യന്‍ കവികളും ആസ്വാദകരും അയ്യായിരത്തിലധികം വായനക്കാരും ഉള്ള "പ്രവാസകവിതകള്‍" അതിന്റെ വികാസ വിന്യാസത്തിന്റെ പാതയില്‍ പുതിയ രൂപഭാവങ്ങള്‍ കൈക്കൊള്ളാന്‍ ആഗ്രഹിക്കുകയാണ്.
'വിദേശ ഇന്ത്യന്‍ കവിക്കൂട്ടായ്മ' എന്ന ആശയത്തില്‍ നിന്ന് 'പ്രവാസി മലയാളി കൂട്ടായ്മ' എന്ന പേരില്‍ പുതിയ കൂട്ടുകാരിലേക്കും കൂടി ഇടം കണ്ടെത്തുകയാണ്!
നിലവില്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളി എഴുത്തുകാര്‍ക്ക് മാത്രമായി
ഇടം കണ്ടെത്തിയ "പ്രവാസകവിതകള്‍" ഇനി മുതല്‍ പ്രവാസി മലയാളികളായ
എല്ലാ കവികളുടേയും കാവ്യാസ്വാദകരുടേയും കൂടിയുള്ള വിശാലമായ പ്ലാറ്റ്ഫോമായി മാറുകയാണ്! ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി എഴുത്തുകാരുടെ താല്പ്പര്യത്തെത്തുടര്‍ന്ന്, അംഗമാകാനുള്ള അപേക്ഷയെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്!
അംഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള കോളം പൂരിപ്പിക്കുകയോ, ranjidxb@gmail.com , shijusbasheer@gmail.com എന്നീ വിലാസങ്ങളില്‍ മെയില്‍ ചെയ്യുകയോ ചെയ്യുമല്ലോ?
സ്നേഹപൂര്‍വ്വം,
പ്രവാസ കവിത പ്രവര്‍ത്തകര്‍
Thursday, February 18, 2010
എന്റെ ആറാംതമ്പുരാൻ
ഹൃദുസ്പന്ദനം നിലച്ചുപോയൊരുമാത്ര.
ജനിച്ചവൻ പതിവിലും നേരത്തെ ഇനീ
കാണുവാൻ ഈ ലോകമെത്രയുണ്ട്!
ആറുമാസംകഴിച്ചവൻ ഗർഭത്തിലേതോ
കാരഗൃഹത്തിലെന്നപോലെ,
പേറ്റുനോവിനാലമ്മ പിടയുമ്പോൾ
കൈകാലിട്ടളിക്കിച്ചിരിച്ചവൻ ഗമിച്ചുവോ ?
ജനിച്ചവൻ, നിൻകുഞ്ഞിപ്പോഴെന്ന്
കേട്ടഞാൻ സ്ത്ബദ്നായ് നിന്നുപോയി…ഒരുമാത്രനിശ്ചലം..!!
ഇനിയും മാസങ്ങൾകഴിഞ്ഞെ പിറക്കാവു
പൂർണ്ണത എത്തിയ എൻപുത്രൻ എന്നോർത്തു ഞാൻ.
കാണാൻ കൊതിച്ചുഞാൻ ,
നിൻപൂമേനിയതിലെന്നെ തിരഞ്ഞു നടക്കാൻ കൊതിച്ചു.
എൻപെണ്ണോ ഞാനോ
നീയായ് പിറന്നതെന്നറിയാൻ.
ഇന്നലെ കണ്ടുഞാൻ നിന്നെ എൻ പുണ്യമെ
നെഞ്ചുപിടഞ്ഞുപോയ് നിന്നുടൽകണ്ട്
ദൈവമെ അടർത്തിമാറ്റെല്ലെൻ-
കുഞ്ഞിനെയെന്നിൽ നിന്ന്……
എന്റെ നെഞ്ചിൽ നിന്ന്…...
വാക്ക് വരച്ച വര
ഉള്ളുതിങ്ങിയിറങ്ങിവന്ന വാക്കറിഞ്ഞില്ല
അകത്തു മുറിഞ്ഞ ഞരമ്പുകളൊന്നിനേയും.
എരിച്ചുകൊണ്ടിറങ്ങിയ തുള്ളികളൊന്നും
നേര്‍പ്പിച്ചില്ല ഒരിറ്റുനോവുപോലും.
ചഷകമേ നിന്നില്‍ തുളുമ്പുന്ന മധു
എപ്രകാരം നിറച്ചുവോ നിന്നുള്ളിനെ
ഒരുതവണ പോലും നിറഞ്ഞില്ലകമതുപോല്‍.
ഇരുട്ടുകൊണ്ട് മെനഞ്ഞ കുടത്തില്‍കോരിയ
വെളിച്ചംപോല്‍ അറിവ് ഒഴിഞ്ഞുതീര്‍ന്നു.
ഏതു പാത്രത്തില്‍ കോരിയളന്നിട്ടും
അളവുകള്‍ പാത്രത്തിന്റെ മാത്രമാക്കുന്ന മായയോ സത്യം?.
ആരറിയുന്നു കണ്ണീരിനെ കണ്ണറിയുന്നപോല്‍
കഴുകിയൊഴുകുന്ന ഉള്‍ക്കാഴ്ച്ചയുടെ പുഴയെ
അളവുകളുടെ അനുപാതത്തെയാകെ കീഴ്മേല്‍ മറിച്ച്
തുളുമ്പുന്ന ഒരു പുതിയകാഴ്ച്ച!
അകത്തുനിരത്തിയ പാത്രങ്ങളില്‍ കൊള്ളാത്ത ഒന്ന്.
പാറപോലുറച്ച സത്യത്തിന്റെ പുസ്തകമേ...
കളിമണ്ണ്പോലെ കുഴഞ്ഞ ജീവിതമേ...
എത്രവടിവുകളില്‍ വാര്‍ത്ത വാക്കാണുനീ.
എത്രവെന്താലുമുറക്കാത്ത അകവുമായി
ഉള്ളെരിഞ്ഞുമരിക്കുന്നവനുചുറ്റും നട്ടംതിരിയുന്ന ലോകത്തിനെ
താങ്ങിനിര്‍ത്താന്‍ കൂര്‍ത്തൊരച്ചുതണ്ട്?.
പറഞ്ഞുകഴിഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതും
ഇനിപറയാനിരിക്കുന്നതുമായ
പരമസത്യത്തിന്റെ വാക്ക്!!
നനവായ്പടര്‍ന്ന നോവിന്റെ നേരിനെ
ഒരുതുള്ളിപോലുമറിയാതെ വരണ്ട വാക്ക്.
ഉമ്മ
രജിസ്റ്ററില്‍ ഒപ്പിട്ട്,
കസവ് തുണി മടക്കിക്കുത്തി,
പുറത്തേക്കിറങ്ങേ;
കട്ടിളയില്‍ കാലു മുട്ടി
പടിവാതിലില്‍
ഒന്ന് വീണു...
പൊക്കിള്‍ ചുഴിയില്‍
ഉമ്മാന്‍റെ
നെഞ്ച്
പിടക്കുന്ന ഒരൊച്ച..
നോക്കുമ്പോള്‍
ജാലകത്തില്‍
കണ്ണൊലിപ്പിച്ച്
അവരുടെ
നൊന്തു പെറ്റ വാക്കുകള്‍
കിഴിയിട്ടുഴിയാന്‍
മാടി വിളിക്കുന്നു...
2. കുഞ്ഞുന്നാളില്‍
ഉറക്കമിളച്ച്
ദുസ്വപ്നങ്ങള്‍ക്ക് കാവലിരുന്നതും,
തൂറിയ മടിത്തട്ടും
ചോര കിനിയുവോളം
അമ്മിഞ്ഞ പിഴിഞ്ഞതും
വീര്‍പ്പു മുട്ടി ഗര്‍ഭം ചുമന്നതും
പിടഞ്ഞു പ്രസവിച്ചതും
ഒരുമ്മയും
മിണ്ടിയിട്ടില്ലയെന്നിട്ടും...
Wednesday, February 10, 2010
പുതപ്പുകൾ പറയുന്നത്...
വിയർപ്പുമണമുള്ള ഓരോ പുതപ്പും
ഓരോ കിതപ്പുകളുടേയും
അവസാനത്തെ തുടിപ്പുകളെ
കുറിച്ചാകുമോർക്കുക...
ഓരോ രാത്രിയിലും അവ
സ്വപ്നം കാണുന്നത്
നമ്മെപ്പോലെതന്നെ
അനുഭൂതികളുടെ
പുതിയ മഴക്കാടുകളാകും...
നരച്ച പകലുകളിലും,
കുളിരുള്ള പ്രഭാതങ്ങളിലും
ചിലപ്പോഴെങ്കിലും അവ
വിരസതയിൽ വഴുതിപ്പോകാറുണ്ട്...
സീൽക്കാരങ്ങളുടെ ഉച്ചസ്ഥായിയിൽ
വികാരങ്ങളുടെ തീയൊളിപ്പിച്ച്
നിശബ്ദമായി കരയാറുണ്ട്...
പൊട്ടിച്ചിരികളിലും,
അടക്കം പറച്ചിലുകളിലും
ഗൂഡമായി പുളകം കൊള്ളാറുണ്ട്...
ചവിട്ടിക്കീറിയ തുന്നലുകളൊളിപ്പിച്ച്
എപ്പോഴും പുതുതായിരിക്കാൻ
വൃഥാ പണിപ്പെടാറുണ്ട്................
പാവം;
മുഷിഞ്ഞുനാറുമ്പോൾ
വലിച്ചെറിയപ്പെടുമെന്നും,
തിളക്കമുള്ള മറ്റൊരാൾ
രതി മണത്തെത്തുമെന്നും
അതെന്നേ മനസ്സിലാക്കിയിട്ടുണ്ടാവും...!
© സുനിൽ പണിക്കർ
വെറും രണ്ട് പ്രണയക്കാഴ്ച്ചകൾ ! ! /Verum Rantu Pranayakkaazcchakal !!
പ്രണയ കാലാന്തരങ്ങൾ

നാട്ടില്‍ വെച്ചു സാക്ഷാല്‍ മുരളീധരനെപോലെ
പ്രണയമുരളിയൂതി അനർഘനിഗളം സ്വന്തം പ്രണയ
സാമ്രാജത്തില്‍ പ്രയാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോളാണ് ,
ചെറുപ്പത്തിലെ പിടിച്ചു പെണ്ണ്കെട്ടിപ്പിച്ചത്.....
അതോടെ എന്റെ പ്രണയം അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റി -
പിന്നീട് പ്രണയം ശരിക്ക് വിടര്‍ന്നു പന്തലിക്കുകയായിരുന്നൂ !
നാട്ടിലെ പ്രണയം പേടിച്ചു ഇവിടെ ലണ്ടനിൽ വന്നപ്പോള്‍
-പട പേടിച്ചു പന്തളത്ത് വന്നപ്പോള്‍ ,പന്തം കൊളുത്തിപ്പട -
എന്ന പോലെയായി എന്റെ സ്ഥിതി .
Second hand to Tenth hand വരെയുള്ള ഇവിടത്തെ
പ്രണനിയിമാര്‍ക്കെല്ലാം , ഒരു ഭാരതീയന്‍ എന്നനിലയില്‍
എന്നോടു ബഹു കമ്പം !
ഇവിടുള്ളവരെ അപേഷിച്ചു -Indians so family oriented -
ആണെന്നുള്ള പരിഗണന വെച്ചുമാത്രമാണ് കേട്ടോ !
എന്തില്ലെങ്കിലും/എന്തായാലും ഉപേക്ഷിച്ച് പോകില്ലല്ലോ ....?
ഇതുവരെയുള്ള എന്റെ പ്രണയാനുഭവങ്ങള്‍ വെച്ച്
പ്രണയ ദിനങ്ങളോടനുമ്പത്തിച്ച് എഴുതിയ കവിതകളോ
അതോ വെറും പദ്യങ്ങളോ ആണ്
പ്രണയ കാലാന്തരങ്ങളും പിന്നെ
February 14 ഒരു പ്രണയ ശുഭദിനവും
"പ്രണയിക്കുന്നൂ നിന്നെ ഞാന്‍ "-ചെണ്ട കൊട്ടിപ്പറയുന്നേവരും ;

Wednesday, February 3, 2010
ചാറ്റല്‍ മഴയിലെ ചിന്ത
ചാറ്റല്‍ മഴയിലെ ചിന്തചിന്ത തന്‍ വയല്‍ വരമ്പിലൂടെ
ഏകാന്തനായ് ഞാന്‍ നടന്നു...
പൊടുന്നനെ പെയ്തൊരു ചാറ്റല്‍ മഴയില്‍
ചിന്തകള്‍ ഭംഗിയേറിയ പോലെ...
ചിന്തിച്ച് ചിന്തിച്ച് കുളിരേറി വന്നപ്പോള്‍
ഓര്‍ത്തു ഞാന്‍ പഴയൊരു ചാറ്റല്‍ മഴയെ..
അന്നും നനഞ്ഞു കുളിരേറിയപ്പോള്‍
ചേര്‍ന്നു നടന്നോരാ പ്രണയത്തേയും...
ചറ പറ പെയ്തൊരാ ചാറ്റല്‍ മഴ
പൊടുന്നനെ അവളുടെ ഭാവം മാറ്റി...
കുളിരുള്ള നോവുള്ളോരനുഭൂതിയില്‍
പൊട്ടിക്കരച്ചിലോടെന്നിലേക്കവള്‍ പെയ്തിറങ്ങി...
കാലപ്രവാഹത്തില്‍ ഒരുപാട് നനഞ്ഞിട്ടും
മറക്കില്ല ഞാനന്നത്തെ ചാറ്റല്‍മഴയെ...
പെയ്തുതോര്‍ന്നയവളുടെ മുഖഭംഗിക്കും
ഇന്നിലേ എന്നിലെ ചിന്തകള്‍ക്കും....
പെയ്തടങ്ങിയ ഒരു മഴതന്‍ സാമ്യം....!
ചാറ്റല്‍ മഴ തന്‍ സാമ്യം.....!
Monday, January 25, 2010
പ്രഭാത പുഷ്പം
നീല ജലാശയത്തിലെ ഏകാന്ത പുഷ്പമേ..
ആദ്യ കിരണത്തിന്‍ മ്രുദലമാം
ആത്മപ്രഹര്‍ഷംകൊണ്ടോ നീ മെല്ലെ കൂമ്പിപ്പോയി..?
തൂവാന മുറ്റത്തെത്തും മുഗ്ദ്ധമാം വെണ്മുകില്‍
തുളുമ്പും ചിരിയാലെന്തോ കളി ചൊല്ലീടുന്നു..
ആരും കേള്‍ക്കാതെ പറയൂ നീ നവ സൂനമേ
ശോണകിരണം കാതിലോതിയ കാവ്യമേത്..?
രാഗ വിസ്താരം തീര്‍ന്ന രാക്കുയിലും കണ്ടുപോയി
രാ'പാര്‍ത്തെത്തിയ ലാ മുഖിയുമറിഞ്ഞുപോയി
എന്തിനാണിത്രമാത്രം ഗോപ്യം നിനക്കു പൂവേ..
ഈ ഗോളത്തിന്‍ ചാലകശക്തി പ്രണയമല്ലേ..!
Sunday, January 24, 2010
കാത്തിരിപ്പ്
കാത്തിരുന്നു ഞാന്‍
നീ വരുമെന്നാശിച്ചു
കാത്തിരിപ്പിലും കാത്തിരിപ്പിന്‍റെ-
സുഖം ഞാനനുഭവിച്ചു
നീ വരുമെന്ന് വിശ്വസിച്ചു
പക്ഷെ നീ വന്നില്ല
നീ ചോദിക്കാറുണ്ടായിരുന്നില്ലേ
ഈ നരവന്ന ചുക്കിച്ചുളിഞ്ഞ
എന്നെ നീ എന്തിനു കാത്തിരിക്കുന്നു
എങ്കിലും ഞാന്‍ കാത്തിരിക്കുന്നു
പ്രണയത്തിന്റെ തണുത്ത
തീക്കനലും പേറി !!
തൊട്ടാല്‍ പൊള്ളുമെന്നു തോന്നുമെങ്കിലും
നിന്‍റെ പ്രണയത്തിനു തണുപ്പായിരുന്നു,
കുളിരായിരുന്നു.
അതായിരിക്കാം എന്നെ വീണ്ടും വീണ്ടും
പ്രണയത്തിലേക്ക് ഊളിയിട്ടിറങ്ങാന്‍,
നനയാന്‍ പ്രേരിപ്പിച്ചത്
ഐസിന്റെ തണുപ്പ് തോന്നുമെങ്കിലും
നിന്‍റെ പ്രണയത്തിനു
ഇളം ചൂടായിരുന്നു
ആ ചൂടില്‍ എന്‍റെ തണുപ്പ് മാറിയിരുന്നു
അതായിരിക്കാം ഞാന്‍ വീണ്ടും വീണ്ടും
നിന്നെ പ്രണയിച്ചത്
കാറ്റിന്റെ ഗന്ധം ഞാന്‍ അറിയുന്നു
അതിനു നിന്‍റെ ചൂരാണ്
ആരെക്കാളും എനിക്കല്ലേ അറിയൂ
നര മുഴുവനായില്ലെങ്കിലും
ചെറു മന്ദഹാസം തൂകി
നീ വന്നു
ഞാന്‍ അലിയുകയാണ്
അലിഞ്ഞില്ലതാകുകയാണ്
നമ്മള്‍ ചെരുതാകുകയാണോ
പ്രായം വളരെയധികം
കുറഞ്ഞത് പോലെ
നമുക്കീ അനന്ത വിഹായസ്സില്‍
പറന്നു കളിക്കാമെന്ന്
നീ ഓതിയപ്പോള്‍
എന്‍റെ കണ്ണിലൂര്‍ന്ന
മിഴിനീരില്‍
ഞാന്‍ മുങ്ങികുളിച്ചപ്പോള്‍
നിന്നെ കെട്ടിപ്പുണര്‍ന്നുമ്മവെച്ചു ഞാന്‍
നിന്‍ മധുന്നുകര്‍-
ന്നാനന്ദത്തില്‍ ആറാടി ഞാന്‍
പ്രണയത്തിന് ഇത്ര മധുരമോ
ഞാനറിയാതെ വിതുമ്പി
നിന്‍റെയീ കരവലയത്തില്‍
എന്നും ഞാന്‍ മുറുകട്ടെ
നിന്‍റെ സ്നേഹം മാത്രമാണ്
എന്‍റെ ജീവന്‍റെ തുടിപ്പുകള്‍
നിനക്കിനി പൊട്ടിക്കാന്‍ കഴിയില്ല
ഈ പ്രണയത്തിന്‍റെ പാശം
എനിക്കിനിയും കാത്തിരിക്കാനും
കഴിയില്ല !!!
മായം കലരുമ്പോള്‍...
മലയാളമല്ല!!
ഒരുതരം വിഷം കലര്‍ന്ന
മിശ്രിത ഭാഷയിലെ
എങ്കോണിച്ച ചുണ്ടുകളുടെ
കൊഞ്ചലുകള്‍.
സ്വന്തം സംസ്ക്കാരം
പുണര്‍ന്നുറങ്ങാന്‍-
ചാനലിലോടി
തളര്‍ന്നുറങ്ങിയ
രാത്രികളുണ്ട്!
വിരലിലെണ്ണാവുന്നവരുമായി
ഒരു ഭാഷാലോകം
ഉള്‍ വലിഞ്ഞതറിയാഞ്ഞാകാം-
ഉള്ളില്‍ വീര്‍പ്പുമുട്ടി
തികട്ടിവന്നൊരു ചിന്തയുമാകാം-
ഒരിക്കല്‍ ഞാനെന്റെ
ക്ലാവുപിടിച്ച തൂലിക
വാളിനരം വെച്ചു.
അങ്ങനെയാണീ വിശാല
ഭൂവിലൊരഞ്ചുസെന്റു
സ്ഥലം പോലെ
ഒരു നാളത്തെ പത്രത്താളില്‍
പ്രമാണമുള്ളൊരിടമെനിക്ക്
സ്വന്തമായുണ്ടായതും-
നിരര്‍ത്ഥങ്ങളര്‍ത്ഥം പേറിയ
ഹിപ്പിസയുഗം പോലൊ
രിടത്തതു പൊഴിഞ്ഞതും.
പിന്നീട് ഉള്ളിയും,
ഉണക്കമീനും പൊതിഞ്ഞ്
തെരുവോരത്ത് ചെളിപുരണ്ട്
ചവിട്ടി മെതിച്ച ആ.. ദുരന്ത
കാഴ്ച്ചയെ നീക്കം ചെയ്തത്
ഒരു കാലവര്‍ഷത്തിലെ
കുത്തൊഴുക്കാണ്!!
Friday, January 22, 2010
ഒരു അറിയിപ്പ്
Wednesday, January 20, 2010
മുഖം മൂടികള്‍ മുഖങ്ങള്‍
പ്രവാസ പര്‍വ്വം
പ്രവാസ പര്വ്വംകാത്തിരുന്നു കിട്ടിയ മെയ്യിന്‍ പകുതിയിന്‍
വിറയാര്‍ന്ന കൈകളില്‍ മുറുകെപ്പിടിക്കവേ
തുടി കൊട്ടുമുള്ളം തെല്ലൊന്നടക്കി
തലയുയര്‍ത്തി നിന്നാ വില്ലാളി വീരന്‍
കുളിരേറുമേടുകളില്‍ ചുറ്റിത്തിരിയുന്ന-
വരതിലേറെ വാശിയില്‍ കെട്ടിപ്പിണയുന്നു
മേല്‍ക്കോയ്മ നേടുവാന്‍ തിടുക്കപ്പെടുമ്പോള്‍
കണ്ടീല്ലന്നവ,നവളുടെ ചോരും കണ്ണുകള്‍
ഒടുവിലാക്ഷണികമാം ദിനങ്ങളിന്‍ തീരാ രസങ്ങളേ
തെല്ലൊന്നമര്‍ഷമായ് വകഞ്ഞ് മാറ്റി
മോഹന വരങ്ങളും, പൊള്ളുന്ന മുദ്രയുമേകി-
യവന്‍ യാത്രയായ് വാഗ്ദത്ത ഭൂമി തേടി.
കലണ്ടര്‍ മറിയവേ, ഉള്ളം തുടിച്ച-
കതാരില്‍ ഉരഗങ്ങള്‍ ചുറ്റിവരിഞ്ഞു
മണിയടി യന്ത്രത്തിന്നപ്പുറമിപ്പുറം, കൈകള്‍
ചലിച്ചുയര്‍ന്നലയാഴിയായ് സീല്‍ക്കാരധ്വനികള്‍
കരളിന്നകക്കണ്ണിലോര്‍മ്മകള്‍ തെളിയവേ
കൂടെശ്ശയിക്കും സതീര്‍ത്ഥ്യനേക്കാട്ടാതുയര്‍ -
ത്തുന്നു മദനോല്‍ത്സവത്തിന്‍ കോടിമരങ്ങളൊ-
ഴുക്കിക്കളയുന്നവനാ വഴുവഴുത്ത സ്നേഹം!
ഒടുവില്‍ തലയില്‍ കഷണ്ടിയും ജരാനര ബാധയു-
മേറ്റു വാങ്ങിയവനങ്കം ജയിച്ച് മടങ്ങും നേരം
കോട്ടും കുരവയും താലവുമേന്തിയാനയിക്കുന്ന-
വനുടെ രാജ്ഞിയുമവളുടെ പാപവും..!!
Tuesday, January 19, 2010
പ്രണയ നൊമ്പരം -കല്യാണ ശേഷം / Pranaya Nomparam -Kallyannashessham .
ഞാന്‍ ഇവിടെ കണ്ടും ,കേട്ടും പരിചയ പെട്ടിട്ടുണ്ട് .പക്ഷെ
പിന്നീടൊരിക്കലും അവരെ ഈ സാമ്രാജത്തിലെ ചക്രവര്‍ത്തിയോ/നിയോ
ആയി എനിക്ക് കാണാന്‍ സാധിച്ചില്ലല്ലോ എന്നോര്‍ക്കുമ്പോള്‍, ഇവിടെയുള്ള ചുറ്റുവട്ടത്തെ
ദാമ്പത്യ-കുടുംബ ബന്ധങ്ങള്‍ കണ്ടും,കേട്ടും അറിഞ്ഞപ്പോള്‍ കുറിച്ച കുറച്ചു വരികൾ...
ഒരു പ്രണയ കാന്തന്‍ കല്യാണ ശേഷം കുറച്ചുകൊല്ലങ്ങൾക്കുശേഷം
പാടുന്നുനതായി സങ്കല്പം കേട്ടൊ..

പ്രണയനൊമ്പരങ്ങള്‍ ,
നേടി ആഡംബരങ്ങള്‍ !

നിനക്കായി സഖീ
Monday, January 18, 2010
കിണറ്റിലെ തവളകള്‍
കിണറിന്റെ പേര്‍ ഞാനിന്നും ഓര്‍ക്കുന്നു!
കിണറ്റിലായിരുന്നപ്പോള്‍
ഞാന്‍ കണ്ട ലോകം എത്ര
ചെറുതായിരുന്നെന്നു ഞാനിന്നും ഓര്‍ക്കുന്നു!
ഇരുട്ടായിരുന്നെങ്കിലും
കണ്ണില്‍ ഇരുട്ടുകയറിയിരുന്നില്ല
അന്നെനിക്ക് എന്റെ ലോകം
ഈ പ്രപഞ്ചത്തേക്കാളും
ഒത്തിരി വലുതായിരുന്നു.
പല കൈകള്‍ തന്‍ സഹായത്താല്‍
ഇന്നത്തെ ലോകത്തെത്തിയപ്പോള്‍
ഞാന്‍ കണ്ട കാഴ്ച
കിണറ്റിലെ തവളകളേക്കാള്‍
ചെറുതായ ലോകം തീര്‍ക്കുന്നവരായിരുന്നു!
പകച്ചു പോയ് ഞാന്‍ ഒരുനിമിഷം
മനസ്സിലിന്നൊരു ചിന്ത
സാഹോദര്യവും സ്നേഹവുമുള്ള
കിണറ്റിലേക്കൊരു മടക്ക യാത്രയെ!
കുറിച്ചായിരുന്നു..!!!



