ചില യാത്രകള്‍ ഇങ്ങനെയാണ്..
പിന്തിരിഞ്ഞോടുന്ന
തെരുവുകളുടെ
പിറകെ പായാന്‍ വിടാതെ
വികൃതിയായ മനസ്സിനെ
ചേര്‍ത്ത് പിടിച്ചിരിക്കുമ്പോള്‍,
തിക്കി തിരക്കി കയറി വരും
കനച്ച വിയര്‍പ്പുമണമുള്ള ഓര്‍മ്മകള്‍.
നേരിയ സ്പര്‍ശന സുഖത്തിന്‍റെ
ആലസ്യത്തില്‍ മയങ്ങി മയങ്ങി
ഒട്ടിച്ചേര്‍ന്നു നില്ക്കും,
എത്ര കനപ്പിച്ചു നോക്കിയാലും,
ഒച്ചയിട്ടാലും,
നാണമില്ലാത്ത മട്ടില്‍,
പുഴുവരിക്കും പോലെ
ഇഴഞ്ഞിഴഞ്ഞു അറപ്പുണ്ടാക്കി,
ചെകിടിച്ച ഓര്‍മ്മകളില്‍
നിന്നോടി മറയാന്‍,
ഒരു "സഡന്‍ ബ്രേക്ക്"
ചേര്‍ത്ത്പ്പിടിച്ച
മനസ്സെപ്പോഴും
ആഗ്രഹിച്ചു കൊണ്ടിരിക്കും,
ഓടിയിറങ്ങിയാല്‍
ഒരു നിമിഷത്തിന്‍ വേഗതയില്‍,
ഒരൊറ്റ കുതിപ്പില്‍,
വാരിയെടുത്ത് കൊണ്ടു
പോകുമെന്നെനിക്കറിയാം,
എന്റെ പുളയുന്ന ഓര്‍മ്മകളെ
നിന്റെ ചിരിയുടെ
"ഡബിള്‍ ബെല്‍"
Saturday, March 19, 2011
Friday, March 18, 2011
തേങ്ങ.... ല്‍
കശക്കി പതം വരുത്തി
കല്‍ച്ചട്ടിയിലെ കരിയിളക്കുന്നുണ്ട്
അടുക്കളപ്പുറത്ത് നാത്തൂന്‍.
അരക്കണോ, ചതക്കണോ
അതോ പിഴിയണോ
എന്നും സന്ദേഹമാണ് അമ്മക്ക്.
മധുരമൂറ്റിക്കുടിച്ച്
മുഖം തുടച്ചു കളിക്കാനോടുന്നുണ്ട്
നമ്മുടെ പൊന്നു മോന്‍.
മൂലയ്ക്ക് തള്ളിയാലും
മുഷിവിന്റെ ചുളിവു തീര്‍ക്കാന്‍
കനലിനായി തിരയുന്നുണ്ടു നീയും.
കല്‍ച്ചട്ടിയിലെ കരിയിളക്കുന്നുണ്ട്
അടുക്കളപ്പുറത്ത് നാത്തൂന്‍.
അരക്കണോ, ചതക്കണോ
അതോ പിഴിയണോ
എന്നും സന്ദേഹമാണ് അമ്മക്ക്.
മധുരമൂറ്റിക്കുടിച്ച്
മുഖം തുടച്ചു കളിക്കാനോടുന്നുണ്ട്
നമ്മുടെ പൊന്നു മോന്‍.
മൂലയ്ക്ക് തള്ളിയാലും
മുഷിവിന്റെ ചുളിവു തീര്‍ക്കാന്‍
കനലിനായി തിരയുന്നുണ്ടു നീയും.
Thursday, March 17, 2011
സദാചാരം
വയറൊട്ടിയ ഇന്നലകളുടെ
പൊള്ളുന്ന കണ്ണുനീരിറ്റ്-
വെന്തുപോയ ഇറച്ചിയാണ്
അവള്‍ വില്‍പ്പനക്ക് വച്ചത്.
ഇരുട്ടിന്റെ മറപറ്റി
അതിന് വില പറഞ്ഞവന്‍
വെളിച്ചത്തില്‍ അവളെ
കല്ലെറിഞ്ഞു.
നമ്മള്‍ അവളെ
വേശ്യയെന്നു വിളിച്ചു;
അവനെ മാന്യനെന്നും!
പൊള്ളുന്ന കണ്ണുനീരിറ്റ്-
വെന്തുപോയ ഇറച്ചിയാണ്
അവള്‍ വില്‍പ്പനക്ക് വച്ചത്.
ഇരുട്ടിന്റെ മറപറ്റി
അതിന് വില പറഞ്ഞവന്‍
വെളിച്ചത്തില്‍ അവളെ
കല്ലെറിഞ്ഞു.
നമ്മള്‍ അവളെ
വേശ്യയെന്നു വിളിച്ചു;
അവനെ മാന്യനെന്നും!
Tuesday, March 15, 2011
നിഴലുകള്‍
ഉപബോധങ്ങളില്‍ വെളിച്ചം തട്ടി
നിലം പതിക്കുമ്പോഴാണ്
നിഴലുകളാകുന്നത്.
തിരിച്ചറിയപ്പെടാത്തവ
ഇരുട്ടിന്റെ അഗാധങ്ങളിലേക്ക്
മനസ്സിനെ തള്ളിവിട്ട്
രസിക്കും.
മുഖം മൂടി ഇല്ലാത്ത
ചുരുക്കം ചിലത്
ആത്മശോധനക്ക് കൂട്ടിരിക്കും
ഏറ്റു പറച്ചിലുകള്‍ കേട്ട്
നാണിക്കും.
എനിക്കും നിനക്കും ചുറ്റിലും
നിഴലുകളുണ്ട്
നമ്മളാരെന്ന് അവ പറഞ്ഞേക്കും!!
നിലം പതിക്കുമ്പോഴാണ്
നിഴലുകളാകുന്നത്.
തിരിച്ചറിയപ്പെടാത്തവ
ഇരുട്ടിന്റെ അഗാധങ്ങളിലേക്ക്
മനസ്സിനെ തള്ളിവിട്ട്
രസിക്കും.
മുഖം മൂടി ഇല്ലാത്ത
ചുരുക്കം ചിലത്
ആത്മശോധനക്ക് കൂട്ടിരിക്കും
ഏറ്റു പറച്ചിലുകള്‍ കേട്ട്
നാണിക്കും.
എനിക്കും നിനക്കും ചുറ്റിലും
നിഴലുകളുണ്ട്
നമ്മളാരെന്ന് അവ പറഞ്ഞേക്കും!!
Thursday, March 10, 2011
വിഷമാന്തരം !

വിശന്നപ്പോള്‍
റേഷനരിയുടെ
പുഴുക്കുത്തിലായിരുന്നു
എന്‍റെ കണ്ണ്
അച്ഛന്റെ മാരുതിയില്‍ നീ
സ്കൂളിലിറങ്ങുമ്പോള്‍
ഒറ്റക്കാലില്‍ മുടന്തിഞാന്‍
വള്ളിപൊട്ടിയ ഒറ്റ ചെരിപ്പില്‍.
ഒരു സൈക്കിള്‍,
വെള്ളം ചീറ്റുന്ന
ഒരു കളി തോക്ക്,
കുറച്ചു നാരങ്ങ മിട്ടായി
സ്വപ്നംകണ്ടു ഞാനുറങ്ങി.
ഉച്ചക്കഞ്ഞി;
പൊടിയുന്നു
പല്ലിടയില്‍
പയറിലെ കല്ല്
എടുത്തു സൂക്ഷിച്ചു സഞ്ചിയില്‍ ;
കൊത്തങ്ങല്ലാടാം !
കണ്ണിനു മുന്നില്‍
വിഷു നിലാവ്
എനിക്ക് പൊട്ടിയ സ്ലേറ്റും
കുറച്ചു മഷിതണ്ടും
കൈനീട്ടം.
മുട്ടുപൊട്ടിയ വേദനയില്‍
മുഖം കുനിച്ചിരിക്കെ
നീ പറഞ്ഞു ,
കൂട്ടുകാര
നിന്‍റെ മുറിവിനു
ഒരു നുള്ള് മഞ്ഞള്‍ പൊടി,
വേണ്ട, കമ്മുണിസ്റ്റു പച്ചയാകാം.
അവന്‍റെ മുറിവിലെ ബാണ്ടൈടിന്റെ
പടം ഞാന്‍ വരച്ചു നോക്കി .
പച്ചയല്ലേ,
മുറിവ് വേഗമുണങ്ങി.
മൂട് കീറിയ വള്ളിനിക്കര്‍
ഒറ്റകൈയാല്‍ പിടിച്ചു എന്‍റെ ബാല്യം
ഒന്തം കയറി !
Wednesday, March 2, 2011
മൃത്യുഞ്ജയം
അമ്മ മരണക്കിടക്കയിലാണ്;
ചുട്ടുപൊള്ളുന്ന പനി
ചോര തുപ്പിയുള്ള ചുമ
മേലാകെ പഴുത്ത വ്രണങ്ങള്‍
അറ്റുപോയ അവയവങ്ങള്‍
നിറയെ ശസ്ത്രക്രിയാപ്പാടുകള്‍
അറപ്പുളവാക്കും ദുര്‍ഗന്ധം
അറപ്പുളവാക്കും ദുര്‍ഗന്ധം
മൊളിപിടിച്ച ശരീരം
വരണ്ട കണ്ണീര്‍പ്പാടുകള്‍
കീറിയ ഉടുവസ്ത്രം
പുതപ്പിലും നിറയെ തുളകള്‍;
അമ്മയുടെ ഉടുതുണി മാറ്റിയും
അമ്മയുടെ ഉടുതുണി മാറ്റിയും
മാറും വയറും പിളര്‍ന്നുംപോലും
ഐശ്വര്യം തിരയും മക്കള്‍;
പരസ്പരം കൊന്നുതള്ളിയും
വെട്ടിപ്പിടിച്ചും സ്വയം നശിക്കുന്നവര്‍;
വേദന കൊണ്ടമ്മ പുളയുന്നു
ദാഹജലത്തിനായി കേഴുന്നു;
നരച്ചുപാറിയ മുടിയിഴകള്‍
കാഴ്ച മങ്ങിയ കണ്ണുകള്‍
കുഷ്ഠം ബാധിച്ച ചര്‍മം.
പുലര്‍ച്ചെയും സന്ധ്യയിലും മുടങ്ങാതെ
കാന്തന്‍ നെറുകില്‍ ചാര്‍ത്തും
സിന്ദൂരം മാത്രം നിറം മങ്ങാതെ
സ്നേഹത്തിന്‍ തുടുപ്പായ് തിളങ്ങി!
സഹോദരരേ, നമുക്കൊരുമിച്ചമ്മതന്‍
ശേഷിച്ച സൌഖ്യത്തിനു കാവലാവാം;
കെട്ടതെല്ലാം അഗ്നിയില്‍ വലിച്ചെറിഞ്ഞ്
പുണ്യാഹം തളിച്ച് മനസ്സ് ശുദ്ധമാക്കി
അമ്മയുടെ ദീര്‍ഘായുസ്സിനായ്
നടത്താം നമുക്കൊരു മൃത്യുഞ്ജയം;
ഇനിയെങ്കിലും സ്നേഹിക്കാം നമുക്കമ്മയെ
സര്‍വംസഹയാമീ ദേവിയെ...
Monday, February 21, 2011
പൂക്കാവടി
(മനസ്സ് കുട്ടിത്തത്തിലേക്ക് വഴുതി മാറുന്നു. ചിലരൊക്കെ പറയുന്നു അതൊരു അനുഗ്രഹമാണെന്ന്. ശരിയാവാം, കുട്ടിത്തമാണ് സൌഭാഗ്യം . കുട്ടികളാണ് സമ്പാദ്യം. 'പാല്‍പായസ'ത്തിനു ശേഷം കുട്ടികള്‍ക്കു വേണ്ടി ഞാന്‍ ചിലത് കുത്തിക്കുറിക്കുന്നു. അതിന് 'പൂക്കാവടി' എന്ന് പേരും ഇട്ടിരിക്കുന്നു. എഴുതിയവയില്‍ ചിലത് ഇവിടെ പോസ്റ്റ് ചെയ്യുകയാണ്. വിലപ്പെട്ട അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.)
1.വണ്ടിന്‍പാട്ട്
-------------------
വണ്ടുണ്ട് മുരണ്ടു വരുന്നു
വന്നൊരു ചെണ്ടിന്‍ മണ്ടേല്‍ പാടുന്നു
വണ്ടിന്‍ പാട്ടിലുമുണ്ടെ,ന്തുണ്ട് ..?
ഉണ്ടുണ്ടതിലും താളമുണ്ട്
2. പേട്
-------------------
കാടൊക്കെ നാടായാല്‍
നാടൊക്കെ പേടാകും
3.അവസ്ഥ
------------------
മാമ്പൂ നിറഞ്ഞൊരു മാവ്
മരതകം ചാര്‍ത്തിയ തേരു്
മാങ്കനിയായാല്‍ മഹാപൂരം..
മാഞ്ചോട് ചുറ്റും പുരുഷാരം
മാമഴ വന്നാല്‍ മാങ്കനി തീര്‍ന്നാല്‍
മാവിന് പിന്നെ കണ്ണീരു്..
4.കൊത്തുപമ്പരം
---------------------
തൊന്തരവായിത്, പമ്പരമൊന്ന്
കൊത്തിക്കൊത്തി ചില്ലൊന്നു പൊട്ടി
അമ്മ വടിയും കൊണ്ടോടി വരുന്നു
പുക്കാറായല്ലൊ, വയ്യാവേലി!
5.അടിച്ചു പൊളി
-----------------
അടിച്ചു പൊളിച്ചാല്‍..
ഇടിച്ചു തകരും.
Posted by khader patteppadam
1.വണ്ടിന്‍പാട്ട്
-------------------
വണ്ടുണ്ട് മുരണ്ടു വരുന്നു
വന്നൊരു ചെണ്ടിന്‍ മണ്ടേല്‍ പാടുന്നു
വണ്ടിന്‍ പാട്ടിലുമുണ്ടെ,ന്തുണ്ട് ..?
ഉണ്ടുണ്ടതിലും താളമുണ്ട്
2. പേട്
-------------------
കാടൊക്കെ നാടായാല്‍
നാടൊക്കെ പേടാകും
3.അവസ്ഥ
------------------
മാമ്പൂ നിറഞ്ഞൊരു മാവ്
മരതകം ചാര്‍ത്തിയ തേരു്
മാങ്കനിയായാല്‍ മഹാപൂരം..
മാഞ്ചോട് ചുറ്റും പുരുഷാരം
മാമഴ വന്നാല്‍ മാങ്കനി തീര്‍ന്നാല്‍
മാവിന് പിന്നെ കണ്ണീരു്..
4.കൊത്തുപമ്പരം
---------------------
തൊന്തരവായിത്, പമ്പരമൊന്ന്
കൊത്തിക്കൊത്തി ചില്ലൊന്നു പൊട്ടി
അമ്മ വടിയും കൊണ്ടോടി വരുന്നു
പുക്കാറായല്ലൊ, വയ്യാവേലി!
5.അടിച്ചു പൊളി
-----------------
അടിച്ചു പൊളിച്ചാല്‍..
ഇടിച്ചു തകരും.
Posted by khader patteppadam
Wednesday, February 2, 2011
വെള്ളാരംകല്ലുകള്‍
മനസ്സില്‍ നിറയെ വെള്ളാരംകല്ലുകള്‍
ശുഭ്രവും മുഗ്ധവുമായ ഒരായിരം വെള്ളാരംകല്ലുകള്‍
വെണ്‍മേഘ വിതാനം പോലെ
മഞ്ഞു പുതഞ്ഞ സമതലം പോലെ
ലാവണ്യ സാന്ദ്രമാം വെള്ളാരംകല്ലുകള്‍..
ഞാനാ സ്നിഗ്ധതകളിലങ്ങനെ മുഴുകിയിരിയ്ക്കെ
അതിണ്റ്റെ സുഭഗ ചാരുതയില്‍ ലയിച്ചിരിക്കേ -
എവിടെ നിന്നോ ഒരു കാക്ക
കരിംഭൂതക്കെട്ടുപോലെ ഒരു കാക്ക -
കാക്ക പറന്ന് പറന്ന് വന്ന് വെള്ളാരത്തിട്ടിലിരുന്നു
കള്ളദൃഷ്ടികള്‍കൊണ്ടത് ഇടം വലം നോക്കി
അവിടമാകെ തത്തിക്കളിച്ച് കൊത്തിപ്പെറുക്കി
പിന്നെ എപ്പോഴോക്കെയോ കാഷ്ഠം തൂറ്റി
കാലത്തിണ്റ്റെ കറുത്ത മാറാപ്പുപോലെ
കാലണ്റ്റെ കരാളമാം കാലടികള്‍പോലെ...
വെള്ളാരംകല്ലുകളില്‍ കാക്കക്കാഷ്ഠം സ്ഖലിച്ചു കിടന്നു .
**************
ശുഭ്രവും മുഗ്ധവുമായ ഒരായിരം വെള്ളാരംകല്ലുകള്‍
വെണ്‍മേഘ വിതാനം പോലെ
മഞ്ഞു പുതഞ്ഞ സമതലം പോലെ
ലാവണ്യ സാന്ദ്രമാം വെള്ളാരംകല്ലുകള്‍..
ഞാനാ സ്നിഗ്ധതകളിലങ്ങനെ മുഴുകിയിരിയ്ക്കെ
അതിണ്റ്റെ സുഭഗ ചാരുതയില്‍ ലയിച്ചിരിക്കേ -
എവിടെ നിന്നോ ഒരു കാക്ക
കരിംഭൂതക്കെട്ടുപോലെ ഒരു കാക്ക -
കാക്ക പറന്ന് പറന്ന് വന്ന് വെള്ളാരത്തിട്ടിലിരുന്നു
കള്ളദൃഷ്ടികള്‍കൊണ്ടത് ഇടം വലം നോക്കി
അവിടമാകെ തത്തിക്കളിച്ച് കൊത്തിപ്പെറുക്കി
പിന്നെ എപ്പോഴോക്കെയോ കാഷ്ഠം തൂറ്റി
കാലത്തിണ്റ്റെ കറുത്ത മാറാപ്പുപോലെ
കാലണ്റ്റെ കരാളമാം കാലടികള്‍പോലെ...
വെള്ളാരംകല്ലുകളില്‍ കാക്കക്കാഷ്ഠം സ്ഖലിച്ചു കിടന്നു .
**************
Sunday, January 23, 2011
'നാലാമിടം' ബ്ളോഗ് കവിതാസമാഹാരം

ഒരു കവിയുടെ ക്രാഫ്റ്റ്, ബിംബം, കൈയ്യടക്കം, ഭാവം എന്നിവയെല്ലാം
സൂക്ഷ്മവിശകലനം നടത്തുന്ന ഒരു സ്ഥിരം വായനക്കാരന് എളുപ്പത്തിൽ വായിച്ചെടുക്കാം കഴിഞ്ഞേക്കാം
വളരെ ഗൗരവമായ കവിതാവായന ഇല്ലാത്ത ഒരു സാധാരണ ആസ്വാദകന്, ഒരു പക്ഷേ ഒരേ കവിയുടെ തുടർച്ചയായ കവിതകളുടെ വായന മടുപ്പുളവാക്കിയെന്നും വരാം (ഓരോ കവിതയിലും വ്യത്യസ്ഥത പുലർത്തുന്ന പ്രതിഭാധനരായ കവികളെ മാറ്റി നിർത്താം) അതുകൊണ്ട് തന്നെ ഒരു കവിയുടെ 25ഉം 30ഉം കവിതകളടങ്ങിയ ഒരു സമാഹാരത്തിലെ പരന്ന വായന കാവ്യാനുയാത്രചെയ്യാത്തവരെ അത്രമേൽ ആകൃഷ്ടരാക്കിയെന്ന് വരില്ല!!
എന്നാൽ ഒരു സമാഹാരത്തിൽ അൻപതിലുമേൽ പുതുമുഖപ്രതിഭകളും സ്ഥിരപരിചിതരായ കവിവര്യരും ഒന്നിച്ച് ചേരുമ്പോൾ അത് കാവ്യാസ്വാദകർക്ക് വായനയുടെ അതിവിശാലമായ ഒരു ഭൂമികയാണ് സമ്മാനിക്കുന്നത്!
അക്ഷരാർത്ഥത്തിൽ കവിതയുടെ/വായനയുടെ വസന്തം എന്ന് കൂസലന്യേവിശേഷിപ്പിക്കാൻ പോന്ന ഒരു അമൂല്യമായ കവിതാഗ്രന്ഥമാണ് സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് 'ഡി.സി. ബുക്സ്' പുറത്തിറക്കിയ "നാലാമിടം" എന്ന ബ്ളോഗ് കവിതകളുടെ സമാഹാരം.
മലയാളകാവ്യസ്വാദകർക്ക് പുതുവർഷസമ്മാനമായി 'ഡി.സി. ബുക്സ്' നൽകിയ ഈ സമാഹാരം ഡിസംബർ 19 ന് കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് കവിയിത്രി സുഗതകുമാരി അന്‌വർ അലിയ്ക്ക് നൽകി പ്രകാശനം ചെയ്തു!

മലയാളം എന്നത് ഒരു ഭൂഖണ്ഢാന്തരഭാഷയായി വളര്‍ന്ന് കഴിഞ്ഞു!
കേരളം എന്നത്, എല്ലാ ഭൂഖണ്ഢങ്ങളിലുമായി ചിതറിക്കിടക്കുന്ന,
സാംസ്കാരികവും സമ്പന്നവും വിദ്യാഭ്യാസപരവുമായിയൊക്കെ
ഉന്നതിയില്‍ നില്‍ക്കുന്ന കൊച്ചു കൊച്ചു സമൂഹങ്ങളുടെ ആഗോള ഗ്രാമമായി! ആവാസവ്യവസ്ഥയുടെ പ്രകൃതിനിയമങ്ങളനുസരിച്ച്
അടിസ്ഥാനപരമായ മൂല്യങ്ങള്‍ ചോരാതെ നവംനവങ്ങളായ മാറ്റങ്ങള്‍ ആവേശിച്ച് ആ ആഗോള സമൂഹം സദാ പുതിയ ചേരുവകളോടെ
ആസ്ഥാന ഭൂമികയുമായി നിരന്തരം സംവദിച്ചും സമ്പര്‍ക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു!
വായനയിലൂടെയും എഴുത്തിലൂടെയും സംഗീതത്തിലൂടെയുമെല്ലാം
ജൈവീകമായി നിരന്തരം റീചാര്‍ജ്ജ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന
ആ സമൂഹത്തിന് ചുരുക്കം ചിലപ്പോഴെങ്കിലും വികര്‍ഷിക്കപ്പെട്ടു കിടക്കുന്ന വ്യത്യസ്ഥമായ ചിന്താധാരകളെ ഏകീകരിക്കാന്‍ കഴിയാതെ പോകാറുണ്ട്. ആ വിടവുകളാണ് 'ബ്ളോഗ്' എന്ന ഇന്റർനെറ്റ്
സാങ്കേതിക അതിസമ്പന്നമായി നികത്തിക്കൊടുത്തത്!
സ്വയം പ്രകാശനമാർഗ്ഗത്തിലൂടെ, അതിജീവനത്തിന്റെ സമരമുഖങ്ങളെ, പ്രവാസത്തിന്റെ ഉപ്പളങ്ങളെ, ആത്മാവിഷ്കാരത്തിന്റെ അക്ഷരക്കൂട്ടങ്ങളാക്കി മാറ്റി ഇ - മാധ്യമത്തിൽ സ്വയം പ്രസിദ്ധീകരിക്കാൻ കഴിയുന്നു. ഈ മേന്മയെ കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന മലയാളിസമൂഹവും അതിന്റെ ഏറ്റവും പരിപൂർണ്ണമായ അവസ്ഥയിലൂടെ ആവേശിക്കുന്നു എന്നു പറയാതെ വയ്യ!!
അറേബ്യന്‍ ഗള്‍ഫ്, അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിഗപ്പൂര്‍, ദക്ഷിണ കൊറിയ തുടങ്ങി, ലോകത്തിന്റെ പല കോണുകളിലുമിരുന്ന് കാവ്യകൈരളിയുടെ അതിവിശാലതയിലേക്ക് വ്യത്യസ്ഥമായ പുതുവിത്തുകളെറിയുന്ന പുതിയകാലത്തിന്റെ കവിതകളാണ് നാലാമിടത്തിൽ സമാഹരിച്ചിട്ടുള്ളത്!
നാലാമിടത്തിൽ കവിത ചേർക്കപ്പെട്ട കവികളുടെ പേരുകൾ താഴെ :
ശശികുമാർ
ജയൻ എടക്കാട്
ദേവസേന
നസീർ കടിക്കാട്
ശ്രീജ
സനൽ ശശിധരൻ (സനാതനൻ)
സുനീത ടി.വി.
സെറീന
ടി.പി. വിനോദ്
പി.ശിവപ്രസാദ് (മൈനാഗൻ)
പ്രമോദ് കെ.എം
ഹരീഷ് കീഴാറൂർ
ജിതേന്ദ്ര കുമാർ
രശ്മി കെ.എം.
ടി.എ. ശശി
സജി കടവനാട്
ജ്യോതിഭായ് പരിയാടത്ത്
ധന്യാദാസ്
കെ.പി. റഷീദ്
സിനു കക്കട്ടിൽ
രൺജിത്ത് ചെമ്മാട്
ചിത്ര
റീമ അജോയ്
ഭാനു കളരിക്കൽ
അപ്പു കുറത്തിക്കാട് (തണൽ)
ചാന്ദ്നി ഗാനൻ (ചന്ദ്രകാന്തം)
നിരഞ്ജൻ
ഗാർഗി
സി.പി ദിനേശ്
അനൂപ് ചന്ദ്രൻ
മേരി ലില്ലി
സൺ ഓഫ് ഡസ്റ്റ്
സന്തോഷ് പല്ലശ്ശന
പി.എ. അനീഷ്
നാസർ കൂടാളി
റഫീഖ് തിരുവള്ളുവർ
കുഴൂർ വിൽസൺ
നജ്മുദ്ദീൻ മന്ദലം കുന്ന്
ആചാര്യൻ
എസ് കലേഷ്
രാജു ഇരിങ്ങൽ
സുനിൽ ജോർജ്ജ്
സുധീർ വാര്യർ
പ്രസന്ന ആര്യൻ
അരുൺ ചുള്ളിക്കൽ
സ്മിത മീനാക്ഷി
എം ആർ അനിലൻ
ഡോണ മയൂര
അബ്ദുൾ കലാം
സുധീഷ് കൊട്ടേമ്പ്രം
എം ആർ വിബിൻ
ശൈലൻ
പ്രഭ സക്കറിയാസ്
ഇന്ദുലേഖ സൈറ്റ് വഴി ഓൺലൈൻ പർച്ചേസിന് താഴത്തെ ലിങ്ക് വഴി പോകാം
http://indulekha.biz/index.php?route=product/product&product_id=1518
Related post : BoolokamOnline
http://www.boolokamonline.com/?p=16679
Saturday, January 15, 2011
എട്ടുകാലുള്ള വാർത്ത
കാടിറങ്ങിയ ആദിവാസിയെപ്പോലെ
കാറ്റിന്റെ കവിൾ മുറിഞ്ഞ ചോരയിൽ
സന്ധ്യ കരിഞ്ഞു മണക്കുന്നുണ്ട്.
തകർക്കപ്പെട്ട പ്രതിരോധത്തിന്റെ
അവസാന പന്തവും കെടുത്തി
പകൽനക്ഷത്രം വിടപറയുന്നുണ്ട്.
മഴയെ തോറ്റിയുണർത്തുന്ന
മന്ത്രവാദിപ്പക്ഷിയുടെ ഉച്ചാരണബദ്ധമായ
ക്ഷുദ്രാക്ഷരങ്ങളിൽ ആരോ പ്രാകുന്നുണ്ട്.
പള്ളിക്കൂട വഴിയിൽ പല്ലാങ്കുഴിച്ചന്തം
രുചികൾ മധുരം വർണ്ണം രുധിരം
ഒളിച്ചിരിക്കുന്ന പന്തയപ്പേശുകളിൽ
ലഹരിപ്പാട്ടുകൾ കിനിഞ്ഞു പെയ്യുന്നുണ്ട്.
പത്തായം മച്ചിയായി പടിയിറങ്ങി
വഴിക്കവലേൽ ചത്ത് പുഴുവരിക്കെ
ഒടുക്കത്തെ വിത്തും ഒടിഞ്ഞുള്ള കൈക്കോട്ടും
ആഴ്ചച്ചന്തയിൽ വില്ക്കാൻ വച്ച്
മുഖമില്ലാത്ത ഒരാൾ കണ്ണ് നിറയ്ക്കുന്നുണ്ട്.
മത്ത നട്ടപ്പോൽ മുളച്ച കുമ്പളം
ചീര നട്ടപ്പോൾ തളിർത്ത ചൊറിതനം
വെണ്ടയ്ക്ക് വഴുതന
പാവലിന് പടവലം
നെല്ലിന് പുല്ല്… ഒടുവിൽ
തേങ്ങയ്ക്ക് ചുരയ്ക്കയും!
അടിവസ്ത്രച്ചരടിൽ തൂങ്ങി
ഓർമ്മ മറന്നൊരു പൊൻകിനാവ്
കുട്ടനാടെന്നും കൂലിവേലയെന്നും
നീട്ടിപ്പുലമ്പി കാർക്കിച്ച് തുപ്പുന്നുണ്ട്.
കിഴക്കൻ ചുരമിരങ്ങി ലോറികൾ
ഉച്ചിഷ്ടജീവിതത്തിന്റെ ജാതകവും
മരണച്ചുട്ടി കുത്തിയ ഉടൽപ്പെരുമയുമായി
ഞരങ്ങിഞരങ്ങി നാലുകാലിൽ വരുന്നുണ്ട്.
ഇതൊക്കെ ഇന്നത്തെ ഹെഡ്ലൈൻസ്.
കൊഴുപ്പുള്ള ദൃശ്യങ്ങൾ വരുന്നതേയുള്ളു
ദയവായി ഞങ്ങൾക്കൊപ്പം തുടരുക.
കാറ്റിന്റെ കവിൾ മുറിഞ്ഞ ചോരയിൽ
സന്ധ്യ കരിഞ്ഞു മണക്കുന്നുണ്ട്.
തകർക്കപ്പെട്ട പ്രതിരോധത്തിന്റെ
അവസാന പന്തവും കെടുത്തി
പകൽനക്ഷത്രം വിടപറയുന്നുണ്ട്.
മഴയെ തോറ്റിയുണർത്തുന്ന
മന്ത്രവാദിപ്പക്ഷിയുടെ ഉച്ചാരണബദ്ധമായ
ക്ഷുദ്രാക്ഷരങ്ങളിൽ ആരോ പ്രാകുന്നുണ്ട്.
പള്ളിക്കൂട വഴിയിൽ പല്ലാങ്കുഴിച്ചന്തം
രുചികൾ മധുരം വർണ്ണം രുധിരം
ഒളിച്ചിരിക്കുന്ന പന്തയപ്പേശുകളിൽ
ലഹരിപ്പാട്ടുകൾ കിനിഞ്ഞു പെയ്യുന്നുണ്ട്.
പത്തായം മച്ചിയായി പടിയിറങ്ങി
വഴിക്കവലേൽ ചത്ത് പുഴുവരിക്കെ
ഒടുക്കത്തെ വിത്തും ഒടിഞ്ഞുള്ള കൈക്കോട്ടും
ആഴ്ചച്ചന്തയിൽ വില്ക്കാൻ വച്ച്
മുഖമില്ലാത്ത ഒരാൾ കണ്ണ് നിറയ്ക്കുന്നുണ്ട്.
മത്ത നട്ടപ്പോൽ മുളച്ച കുമ്പളം
ചീര നട്ടപ്പോൾ തളിർത്ത ചൊറിതനം
വെണ്ടയ്ക്ക് വഴുതന
പാവലിന് പടവലം
നെല്ലിന് പുല്ല്… ഒടുവിൽ
തേങ്ങയ്ക്ക് ചുരയ്ക്കയും!
അടിവസ്ത്രച്ചരടിൽ തൂങ്ങി
ഓർമ്മ മറന്നൊരു പൊൻകിനാവ്
കുട്ടനാടെന്നും കൂലിവേലയെന്നും
നീട്ടിപ്പുലമ്പി കാർക്കിച്ച് തുപ്പുന്നുണ്ട്.
കിഴക്കൻ ചുരമിരങ്ങി ലോറികൾ
ഉച്ചിഷ്ടജീവിതത്തിന്റെ ജാതകവും
മരണച്ചുട്ടി കുത്തിയ ഉടൽപ്പെരുമയുമായി
ഞരങ്ങിഞരങ്ങി നാലുകാലിൽ വരുന്നുണ്ട്.
ഇതൊക്കെ ഇന്നത്തെ ഹെഡ്ലൈൻസ്.
കൊഴുപ്പുള്ള ദൃശ്യങ്ങൾ വരുന്നതേയുള്ളു
ദയവായി ഞങ്ങൾക്കൊപ്പം തുടരുക.
Tuesday, January 4, 2011
സെക്യൂരിറ്റി ഗാർഡ് . / SECURITY GUARD .

സെക്യൂരിറ്റി ഗാർഡ്
പണം,പദവി,പെരുമയെന്നിവയെവിടയുണ്ടോയവിടെ
കാണാം പാറാവ്-കാവല്‍ ഭടന്മാരെ ചുറ്റുവട്ടങ്ങളില്‍ ,
പണിയുന്നീപാവം പാറാവ് കരെനെന്നും രാപ്പകല്‍
പണത്തിനായ് മണിക്കൂറുകൾ പരിഭവമേതുമില്ലാതെ ;
പണിയിതെന്നും കാവൽ ,പണിയോ വെറും മടുപ്പ് ;
പകലും രാവും മുഴുവന്‍ നിൽപ്പും ഇരിപ്പും മാത്രം ,
പകലില്‍ പൊരിവെയിലത്തും,പെരുമഴയത്തും,
പാതിരായില്‍ കൊടുംമഞ്ഞിലും ഒറ്റക്കിരുന്നവർ...
പണിയെടുക്കുന്നോരോ ദിനങ്ങളിലും, മുടക്കങ്ങൾ
പാറാവിനില്ലെത്രെ , വിശേഷങ്ങളുമാഘോഷങ്ങളും.
പന്ത്രണ്ടു മണിക്കൂറിന്‍ വേതനം ലക്ഷ്യമിട്ടവന്‍ ,
പകലന്തികളില്‍ ഏതിനും സംരക്ഷണമേകി...
പാതിരാവിലവർക്ക് കൂട്ടിന് താരംപോല്‍ മിന്നിമറയും
പറക്കും വീമാന കണ്ണുകള്‍ ..., പകലിലോയവ വെറും
പറവകള്‍ കൂട്ടം തെറ്റി പാറിപറക്കും പോലവേ...!
പാറാവ് മേലാള്‍ക്കിവിടെ ഒരു വന്‍ വ്യവസായം.
പാറാവ് കാരനേവര്‍ക്കുമൊരുഗ്രന്‍ കാവല്‍ നായ
പരിശോധന,പലവിധം ഒത്തു നോക്കലുകള്‍ ....
പണിചെയ്യുന്നയീ പരിശോധകനോടേവര്‍ക്കും
പുച്ഛം..., വണക്കം പറഞ്ഞു വരവേല്‍ക്കുമ്പോള്‍ പോലും!
പരിതാപം ഈ കാവല്‍ ഭടനുമാത്രമെന്നുമെന്നും,
പകയില്ലാതെ സുസ്മേരനായി എന്നുമീയുലകം ,
പലകാലമായി ഒരു പരിഭവവുമില്ലാതെയവർ
പരിരക്ഷിച്ചിടുന്നു..., ശ്രീപരമേശ്വരനെ പോല്‍ !
ലോകം മുഴുവനുമുള്ള കാവല്‍ഭടന്മാര്‍ക്ക് വേണ്ടി
ഈ ‘മണ്ടൻവരികള്‍‘ സമര്‍പ്പിക്കുന്നു .
പിന്നീട് ഇതിന് സമാനമായ ഒന്ന്
ആംഗലേയത്തിൽ എഴുതപ്പെട്ടത് താഴെ കുറിക്കുന്നു .
CCTV ക്യാമറാസ്
SECURITY GUARD
SECURITY GUARD
Security hours are Twelve a Day,
Well,they are here anyway-
Seven in the morning, Till Seven at night.
It is so hard to stay alert and bright....
Greeting the visitors ,Checking the pass ,
Being treated like you are Second class
"Why do we do it" Some will say :
Well , it certainly.., Is not the Rate of pay !
Friday, December 31, 2010
തിരികെ ചേരുന്ന ദളങ്ങള്‍

ജീവിത യാത്ര ഒരു കവലയിലെത്തി
ഒരുപാടു വഴികള്‍ പിരിയുന്നൊരു കവല .
നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ചോ -
സ്വര്‍ഗ്ഗത്തിലെ നിശ്ചയത്തെക്കുറിച്ചോ
എനിക്കൊന്നുമറിയില്ലായിരുന്നു .
എങ്കിലും ഗോളങ്ങളുടെ സമയക്രമങ്ങള്‍
എനിക്കൊരു കൂട്ടു തന്നു ..
ഗോളങ്ങളുടെ ശാസ്ത്രം അറിഞ്ഞിരുന്നെങ്കില്‍
എന്റെ പ്രണയപുഷ്പത്തിന്റെ ഇതളുകള്‍ ഞാന്‍ -
പലപ്പോഴും പലര്‍ക്കായ് പൊഴിക്കില്ലായിരുന്നു.
കൊഴിഞ്ഞ ഇതളുകള്‍ ഞാന്‍ പെറുക്കിയെടുത്തു.
ഇനി അവ സൂക്ഷിക്കാന്‍ ഒരാളുണ്ട്
ഇതളുകള്‍ വീണ്ടും കൊഴിയാതെ സൂക്ഷിക്കണം
എന്റെ തോഴിക്കു തികയാതെ വന്നേക്കും ...
Wednesday, December 29, 2010
ഉള്ളിജീവിതം
ഉള്ളിപോലെ
ഉള്ളിലൊന്നുമില്ലാതെ
ഉണ്ടെന്ന തൊണ്ട്കൊണ്ട്
പൊതിഞ്ഞു വെയ്ക്കുന്നു
ഒന്നുമില്ലാത്ത
പൂഴ്‌ത്തിവെയ്പ്പിന്റെ
ആഴം തുരന്ന്
എരിവിന്റെ ചോരക്കണ്ണുകള്‍
ചൂഴ്‌ന്നു ചൂഴ്‌ന്നരിയുന്നു !
ഉള്ളിലൊന്നുമില്ലാതെ
ഉണ്ടെന്ന തൊണ്ട്കൊണ്ട്
പൊതിഞ്ഞു വെയ്ക്കുന്നു
ഒന്നുമില്ലാത്ത
പൂഴ്‌ത്തിവെയ്പ്പിന്റെ
ആഴം തുരന്ന്
എരിവിന്റെ ചോരക്കണ്ണുകള്‍
ചൂഴ്‌ന്നു ചൂഴ്‌ന്നരിയുന്നു !
Saturday, December 25, 2010
താന്തോന്നിപെണ്ണ്
ഒരു പെണ്ണിങ്ങനെ
താന്തോന്നിയാകാമോ?
പെണ്ണല്ലേ,അവള്‍
പൂക്കാത്ത മാവിന്‍കൊമ്പില്‍
വലിഞ്ഞുകയറാമോ
കുറുകിതടിച്ച തുടയില്‍
ചോരപ്പാടുകള്‍ വീഴില്ലേ
അവള്‍ വെറുമൊരു പെണ്ണല്ലേ
പൂത്തുതുടങ്ങിയാല്‍
വല്ല കഴുകനും വാവ്വലും
കൊത്തിത്തിന്നേണ്ടവള്‍
അന്നെന്റെ വെട്ടുകത്തിക്ക്
മൂര്‍ച്ച പോരായിരുന്നു
ഒരു തോന്ന്യാസിയുടെ മറുമൊഴി
........ ........... .............. ...........
വടക്കേലേ മാവുപൂത്തോ അമ്മേ
സൂക്കേട് വന്ന കിഴക്കേലേട്ടന്‍
ഡയാലിസിസിന് പോയത്രേ
ഉണ്ണിയുടെ മുടി വെട്ടിക്കാണും
വിശേഷങ്ങള്‍ ഒത്തിരി
അടുക്കളേല് പണി തീര്‍ന്നോ
നിനക്കെന്തോന്നറിയണം
ചെക്കനെത്താറായോ
നിന്റെ തോന്ന്യാസത്തിന് കുറവില്ലേ
എന്റെ നാക്കേ അടങ്ങു
ഒരു തോന്ന്യാസിയുടെ മറുമൊഴി
...... ............ ........... .........
അകന്നിരുന്നപ്പോള്‍
താന്തോന്നിപ്പെണ്ണിന്റെ വിളിയൊച്ച
കാതോര്‍ത്തിരുന്നവര്‍
അമ്മേ അമ്മേ
അമ്മ കേള്‍ക്കുന്നേയില്ല
തോന്ന്യാസിയുടെ ശബ്ദം
തിരിച്ചറിയാത്തവര്‍
തിരിച്ചറിഞ്ഞപ്പോള്‍
ഒരു പെണ്ണിങ്ങനെ
താന്തോന്നിയാകാമോയെന്ന
വിലയിരുത്തല്‍
...... ...... ......... .........
കമ്പിളിക്ക് നീളം പോരാ വീതി പോരാ
കമ്പിളിക്ക് കീഴെ
സ്‌നേഹം പകര്‍ന്നു നല്‍കി
കമ്പിളിക്ക് പിടിവലി
അത് സ്‌നേഹമാണെന്ന് പല്ലവി.
ദിവസവും വിരിയുന്ന പൂക്കള്‍ക്കും
മഞ്ഞിന്‍കണങ്ങള്‍ക്കും
നിന്റെ ഗന്ധമായിരുന്നിട്ടു കൂടി
കമ്പിളിയുടെ ഗന്ധമായിരുന്നു
എനിക്കേറെയിഷ്ടം
സ്‌നേഹമില്ലാ സ്‌നേഹമില്ലാ
സ്ഥിരംമൊഴി
ഒരു പെണ്ണിങ്ങനെ
താന്തോന്നിയാകാമോയെന്ന
വിലയിരുത്തല്‍
........... .......... ..........
എനിക്ക് നിറങ്ങളാകാനേ കഴിയൂ
ജീവിതത്തില്‍ ഒരിക്കലും
നിറക്കൂട്ടുകളാകാന്‍ കഴിയില്ല
ഒരു തോന്ന്യാസിയുടെ മറുമൊഴി
Monday, December 20, 2010
ദൂരം
രാവില്‍ നിന്നു പകലിലെക്കുള്ള ദൂരം !
അതോ..
പകലില്‍ നിന്നു രാവിലെക്കുള്ള ദൂരമോ ?
ജനനത്തില്‍ നിന്നു മരണത്തിലേക്കുള്ള ദൂരം !
അതോ..
മരണത്തില്‍ നിന്നു ജനനത്തിലേക്കുള്ള ദൂരമോ ?
എന്നില്‍ നിന്നു നിന്നിലേക്കുള്ള ദൂരം !
അതോ..
നിന്നില്‍ നിന്നും എന്നിലേക്കുള്ള ദൂരമോ ?
രാവിനും പകലിനും !!
ജനനത്തിനും മരണത്തിനും !!
എനിക്കും നിനക്കുമിടയില്‍ !!
എപ്പോഴോ
സ്വപ്നങ്ങളില്‍ നിന്നു ജീവിതത്തിലേക്കുള്ള ദൂരം..
ഞാന്‍ അറിയാതെ പോയി !!!
അതോ..
പകലില്‍ നിന്നു രാവിലെക്കുള്ള ദൂരമോ ?
ജനനത്തില്‍ നിന്നു മരണത്തിലേക്കുള്ള ദൂരം !
അതോ..
മരണത്തില്‍ നിന്നു ജനനത്തിലേക്കുള്ള ദൂരമോ ?
എന്നില്‍ നിന്നു നിന്നിലേക്കുള്ള ദൂരം !
അതോ..
നിന്നില്‍ നിന്നും എന്നിലേക്കുള്ള ദൂരമോ ?
രാവിനും പകലിനും !!
ജനനത്തിനും മരണത്തിനും !!
എനിക്കും നിനക്കുമിടയില്‍ !!
എപ്പോഴോ
സ്വപ്നങ്ങളില്‍ നിന്നു ജീവിതത്തിലേക്കുള്ള ദൂരം..
ഞാന്‍ അറിയാതെ പോയി !!!
Monday, December 6, 2010
റിപ്പോർട്ടർ
(പത്രപ്രവർത്തക ഷാഹിനയ്ക്ക് ഐക്യദാർഢ്യം)
എല്ലാം നിനക്കു തന്നു.
കണ്ണും കാതും
തലച്ചോറും ഹൃദയവും
ചിരിയും കരച്ചിലും
വെമ്പലും വിതുമ്പലും
കുതിപ്പും കിതപ്പും
സൌമ്യതയും എതിർപ്പും…
എല്ലാം രുചിച്ചറിഞ്ഞ്
രുചിയെല്ലാം വിശകലനം ചെയ്ത്
നീ രസിച്ച് കോട്ടുവായിട്ട്
ഇളകിയിരുന്ന് പല്ലിടകുത്തി
മൂക്കിൻതുമ്പിലേക്കടുപ്പിക്കുന്നു.
അധോവായുവിന്റെ സംഗീതം
ഹിന്ദുസ്ഥാനിയിലാണെന്ന് വാദിച്ച്
അമരലീലാപുരാണങ്ങളിൽ ലയിച്ച്
ഏമ്പക്കത്തിന് മുഖവുരയായി
സ്ഖലനാന്തരം സ്ത്രീശരീരത്തൊടെന്നപോലെ
ബ്ലാബ്ലാബ്ലീ എന്ന് മൊഴിയുന്നു.
എല്ലാം നിനക്കു തന്നു.
ആയുസ്സും ആത്മാവും
അക്ഷരവും അനശ്വരതയും…
അതെല്ലാം തിരിച്ചു തരുക.
അന്വേഷണങ്ങൾക്ക് ഉരുക്കുമറയായി
നിന്റെ ഇരു തലകളും
അവിശ്രമം ഉയർന്നുനിൽക്കട്ടെ.
എന്റെ ഈ ഒരിറ്റ് കണ്ണീരിൽ
ഉയിർക്കട്ടെ നേരിന്റെ കൽപ്പകങ്ങൾ.
എന്റെ സ്മാരകത്തിന് കല്ലിടാൻ
നിന്റെ പൊങ്ങച്ച വാചാലത
ഇനിമേൽ വേണ്ട.
ഹേ… ജനാധിപത്യമേ
നിന്റെ കപട നീതിബോധത്താൽ
ഒരു യവനികയായി ചുരുളഴിഞ്ഞ്
എന്നിലെ വൈദ്യുതിയെ മൂടുക.
നിന്റെ കൂരിരുട്ടിൽ തെളിയാൻ
മിന്നാമിനുങ്ങുകളുടെ സംഘം
എവിടെനിന്നോ പുറപ്പെട്ടിട്ടുണ്ട്.
അവ എത്തിച്ചേരും വരെ
എനിക്കീ ബധിരയുടെ മൌനം
കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
000
എല്ലാം നിനക്കു തന്നു.
കണ്ണും കാതും
തലച്ചോറും ഹൃദയവും
ചിരിയും കരച്ചിലും
വെമ്പലും വിതുമ്പലും
കുതിപ്പും കിതപ്പും
സൌമ്യതയും എതിർപ്പും…
എല്ലാം രുചിച്ചറിഞ്ഞ്
രുചിയെല്ലാം വിശകലനം ചെയ്ത്
നീ രസിച്ച് കോട്ടുവായിട്ട്
ഇളകിയിരുന്ന് പല്ലിടകുത്തി
മൂക്കിൻതുമ്പിലേക്കടുപ്പിക്കുന്നു.
അധോവായുവിന്റെ സംഗീതം
ഹിന്ദുസ്ഥാനിയിലാണെന്ന് വാദിച്ച്
അമരലീലാപുരാണങ്ങളിൽ ലയിച്ച്
ഏമ്പക്കത്തിന് മുഖവുരയായി
സ്ഖലനാന്തരം സ്ത്രീശരീരത്തൊടെന്നപോലെ
ബ്ലാബ്ലാബ്ലീ എന്ന് മൊഴിയുന്നു.
എല്ലാം നിനക്കു തന്നു.
ആയുസ്സും ആത്മാവും
അക്ഷരവും അനശ്വരതയും…
അതെല്ലാം തിരിച്ചു തരുക.
അന്വേഷണങ്ങൾക്ക് ഉരുക്കുമറയായി
നിന്റെ ഇരു തലകളും
അവിശ്രമം ഉയർന്നുനിൽക്കട്ടെ.
എന്റെ ഈ ഒരിറ്റ് കണ്ണീരിൽ
ഉയിർക്കട്ടെ നേരിന്റെ കൽപ്പകങ്ങൾ.
എന്റെ സ്മാരകത്തിന് കല്ലിടാൻ
നിന്റെ പൊങ്ങച്ച വാചാലത
ഇനിമേൽ വേണ്ട.
ഹേ… ജനാധിപത്യമേ
നിന്റെ കപട നീതിബോധത്താൽ
ഒരു യവനികയായി ചുരുളഴിഞ്ഞ്
എന്നിലെ വൈദ്യുതിയെ മൂടുക.
നിന്റെ കൂരിരുട്ടിൽ തെളിയാൻ
മിന്നാമിനുങ്ങുകളുടെ സംഘം
എവിടെനിന്നോ പുറപ്പെട്ടിട്ടുണ്ട്.
അവ എത്തിച്ചേരും വരെ
എനിക്കീ ബധിരയുടെ മൌനം
കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
000
Wednesday, December 1, 2010
കുപ്പിവള -കെ.വി സുമിത്ര
ഒരിക്കലും
വീണുടക്കാന്‍ കഴിയാത്ത
ഒരു കുപ്പിവളപോലെയാണ്
ജീവിതവും .
കാണുമ്പോള്‍ ചന്തം ,
ഇട്ടു നടക്കാന്‍ മിനുക്കം ,
എന്നാല്‍
ചേര്‍ത്തുവെയ്ക്കുമ്പോള്‍
കിരുകിരുപ്പ് .
മകള്‍ വാശിപിടിച്ചു
കരയുമ്പോള്‍ ,
അവളെ കാണിക്കാന്‍
ഒരു കുപ്പിവള
ഞാന്‍ കരുതി വെക്കും .
അതിനുള്ളിലിരുന്നു
കത്തുന്നോരാളുടെ
നിലവിളികള്‍
അവളുടെ ബാല്യത്തിനെ അറിയിക്കാതെ ....
************************************
Tuesday, November 23, 2010
‘ഈ ‘ ലോകത്തെ കവികള്‍
അപ്രശസ്തനായ കവി
സ്വയമുരുക്കിപ്പണിത വരികളത്രയും
ആരും കാണാതെ പോയി.
കവിയെന്ന് പേരെടുത്തവന്‍
അറിയാതെ കോറിയിട്ട വരയും
കവിതയിലെ വരിയായി...
പലരും പലവട്ടം വായിച്ചു,
പലരും പലതായി വ്യാഖ്യാനിച്ചു,
പരിഭാഷ വരെയുണ്ടായി...
(ആണായതുകൊണ്ട് വായിക്കാന്‍ ആരുമില്ലെന്ന്
പരാതി പറഞ്ഞ് പെണ്‍വേഷം കെട്ടി വന്നൊരുത്തനെ പലരും വായിച്ചു,
അവന്റെ കവിതയെയല്ല,
വരികള്‍ക്കിടയില്‍ ചൂണ്ടയിട്ട് പിടിച്ച പ്രണയത്തെ.)
ഒരു സ്വപ്നമുണ്ട്:
ഗര്‍ഭപാത്രത്തിന്റെ അടയാളമേതുമില്ലാത്ത
ലിംഗഭേദമില്ലാത്ത
ഉറവിടമേതായാലും ഒഴുകിപ്പരക്കുന്ന
അക്ഷരങ്ങള്‍ക്കിടയില്‍ ജീവിക്കണമെന്ന്..
സ്വയമുരുക്കിപ്പണിത വരികളത്രയും
ആരും കാണാതെ പോയി.
കവിയെന്ന് പേരെടുത്തവന്‍
അറിയാതെ കോറിയിട്ട വരയും
കവിതയിലെ വരിയായി...
പലരും പലവട്ടം വായിച്ചു,
പലരും പലതായി വ്യാഖ്യാനിച്ചു,
പരിഭാഷ വരെയുണ്ടായി...
(ആണായതുകൊണ്ട് വായിക്കാന്‍ ആരുമില്ലെന്ന്
പരാതി പറഞ്ഞ് പെണ്‍വേഷം കെട്ടി വന്നൊരുത്തനെ പലരും വായിച്ചു,
അവന്റെ കവിതയെയല്ല,
വരികള്‍ക്കിടയില്‍ ചൂണ്ടയിട്ട് പിടിച്ച പ്രണയത്തെ.)
ഒരു സ്വപ്നമുണ്ട്:
ഗര്‍ഭപാത്രത്തിന്റെ അടയാളമേതുമില്ലാത്ത
ലിംഗഭേദമില്ലാത്ത
ഉറവിടമേതായാലും ഒഴുകിപ്പരക്കുന്ന
അക്ഷരങ്ങള്‍ക്കിടയില്‍ ജീവിക്കണമെന്ന്..
Monday, November 22, 2010
അറിയിപ്പ്
പ്രിയ സുഹൃത്തെ, വിദേശ ഇന്ത്യന്‍ കാവ്യാസ്വാദകരുടെ ഒരു കൂട്ടായ്മയായി തുടങ്ങി, പിന്നെ മറുനാടൻ മലയാളി കവിക്കൂട്ടമായ് വളർന്ന് നൂറോളം അംഗങ്ങളും മുന്നൂറോളം ഫോളോവേഴ്സുമായി "പ്രവാസ കവിതകൾ" എന്ന ഗ്രൂപ്പ് ബ്ളോഗ് വളരുകയാണ് !!!!
താങ്കളുടെ സാന്നിദ്ധ്യം 'പ്രവാസ കവിതകള്‍' എന്ന ഗ്രൂപ് ബ്ലോഗിന് ഒരു മുതല്‍ക്കൂട്ടാകും എന്ന് വിശ്വസിക്കുന്നു....'പ്രവാസ കവിതകള്‍' കൂട്ടായ്മയില്‍ അംഗമാകുന്നതിന് ranjidxb@gmail.com എന്ന വിലാസത്തില്‍ മെയില്‍ അയയ്ക്കുമല്ലോ?താങ്കള്‍ ഒരു ബ്ലൊഗറാണെങ്കില് ബ്ലോഗ് അഡ്രസ് കൂടി ഉള്‍പ്പെടുത്തുമല്ലോ?
വളർച്ചയുടെ പടവുകളിലെ പുതിയ വിസ്മയമായി ഈ കൂട്ടായ്മ
ഒരു പുതിയ വെബ്‍സൈറ്റ് രൂപത്തിലേയ്ക്കും
മാറുകയാണ് (ബ്ളോഗ് നിലനിർത്തിക്കൊണ്ട് തന്നെ)
http://www.malayalakavitha.com/ എന്ന് ഡൊമൈനിൽ താമസിയാതെ തന്നെ സൈറ്റ്
പ്രവർത്തനിരതമാകും....
താങ്കളുടെ കവിത ഈ ബ്ളോഗിൽ പ്രസിദ്ധീകരിക്കാൻ
ആഗ്രഹിക്കുന്നുവെങ്കിൽ ranjidxb@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ
ചെയ്യാം
മലയാളകവികളുടെ പ്രൊഫൈലും അതോടൊപ്പം
അവരുടെ കവിതകളും സൈറ്റിൽ ഉൾപ്പെടുത്തുവാൻ
ഉദ്ദ്യേശിക്കുന്നു... അതിനായി താങ്കളുടെ മൂന്ന് കവിതകളും
(മൂന്നോ അതിലധികമോ) ഒരു ചെറുകുറിപ്പും
webkavitha@gmail.com എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കാവുന്നതാണ്
എല്ലാ കാവ്യാനുശീലരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു...
ഹൃദയപൂര്‍വ്വം,
പ്രവാസ കവിത പ്രവർത്തകർക്കു വേണ്ടി
സോണ .ജി
താങ്കളുടെ സാന്നിദ്ധ്യം 'പ്രവാസ കവിതകള്‍' എന്ന ഗ്രൂപ് ബ്ലോഗിന് ഒരു മുതല്‍ക്കൂട്ടാകും എന്ന് വിശ്വസിക്കുന്നു....'പ്രവാസ കവിതകള്‍' കൂട്ടായ്മയില്‍ അംഗമാകുന്നതിന് ranjidxb@gmail.com എന്ന വിലാസത്തില്‍ മെയില്‍ അയയ്ക്കുമല്ലോ?താങ്കള്‍ ഒരു ബ്ലൊഗറാണെങ്കില് ബ്ലോഗ് അഡ്രസ് കൂടി ഉള്‍പ്പെടുത്തുമല്ലോ?
വളർച്ചയുടെ പടവുകളിലെ പുതിയ വിസ്മയമായി ഈ കൂട്ടായ്മ
ഒരു പുതിയ വെബ്‍സൈറ്റ് രൂപത്തിലേയ്ക്കും
മാറുകയാണ് (ബ്ളോഗ് നിലനിർത്തിക്കൊണ്ട് തന്നെ)
http://www.malayalakavitha.com/ എന്ന് ഡൊമൈനിൽ താമസിയാതെ തന്നെ സൈറ്റ്
പ്രവർത്തനിരതമാകും....
താങ്കളുടെ കവിത ഈ ബ്ളോഗിൽ പ്രസിദ്ധീകരിക്കാൻ
ആഗ്രഹിക്കുന്നുവെങ്കിൽ ranjidxb@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ
ചെയ്യാം
മലയാളകവികളുടെ പ്രൊഫൈലും അതോടൊപ്പം
അവരുടെ കവിതകളും സൈറ്റിൽ ഉൾപ്പെടുത്തുവാൻ
ഉദ്ദ്യേശിക്കുന്നു... അതിനായി താങ്കളുടെ മൂന്ന് കവിതകളും
(മൂന്നോ അതിലധികമോ) ഒരു ചെറുകുറിപ്പും
webkavitha@gmail.com എന്ന വിലാസത്തിലേയ്ക്ക് അയയ്ക്കാവുന്നതാണ്
എല്ലാ കാവ്യാനുശീലരുടെയും പിന്തുണ പ്രതീക്ഷിക്കുന്നു...
ഹൃദയപൂര്‍വ്വം,
പ്രവാസ കവിത പ്രവർത്തകർക്കു വേണ്ടി
സോണ .ജി
Wednesday, November 17, 2010
മലയാളമേ മാപ്പ്
മലയാളമാണെന്റെ നാട്ടു ഭാഷ
മലനാട്ടില്‍ മൊഴിയുന്ന നല്ല ഭാഷ
വാണീദേവിതന്‍ കേരള ഭാഷിതം
വാമൊഴിയ്ക്കിതുമൊരു നല്ല ഭൂഷ.
അമ്മയെന്നാദ്യം വിളിച്ച ഭാഷ
അച്ഛനാദ്യമെഴുതിച്ച മന്ത്ര ഭാഷ
തുഞ്ചത്തു കിളിപ്പാട്ടൊഴുകിയ ഭാഷ
തൂവെള്ളപ്പട്ടാടയുടുത്ത ഭാഷ
ഹാ! കഷ്ടം , മുലപ്പാല്‍ മധുരമവര്‍ മറന്നു-
മലയാളം പെറ്റിട്ട പുതിയ മക്കള്‍
ഫാഷനായ്, ചാനലായ്, പരിഷ്കാരമായ്
മലയാളമിന്നു മലയാംഗലേയമായ്.
മാപ്പപേക്ഷിപ്പൂ ഞാന്‍ മാതൃഭാഷേ
ഭാഷയില്‍ നാണിക്കും സോദരര്‍ക്കായ് ,
അഭിമാനമാണെനിയ്ക്കെന്നുമെന്നും
മലയാളിയായെന്നെയറിഞ്ഞിടാനായ്.
മലനാട്ടില്‍ മൊഴിയുന്ന നല്ല ഭാഷ
വാണീദേവിതന്‍ കേരള ഭാഷിതം
വാമൊഴിയ്ക്കിതുമൊരു നല്ല ഭൂഷ.
അമ്മയെന്നാദ്യം വിളിച്ച ഭാഷ
അച്ഛനാദ്യമെഴുതിച്ച മന്ത്ര ഭാഷ
തുഞ്ചത്തു കിളിപ്പാട്ടൊഴുകിയ ഭാഷ
തൂവെള്ളപ്പട്ടാടയുടുത്ത ഭാഷ
ഹാ! കഷ്ടം , മുലപ്പാല്‍ മധുരമവര്‍ മറന്നു-
മലയാളം പെറ്റിട്ട പുതിയ മക്കള്‍
ഫാഷനായ്, ചാനലായ്, പരിഷ്കാരമായ്
മലയാളമിന്നു മലയാംഗലേയമായ്.
മാപ്പപേക്ഷിപ്പൂ ഞാന്‍ മാതൃഭാഷേ
ഭാഷയില്‍ നാണിക്കും സോദരര്‍ക്കായ് ,
അഭിമാനമാണെനിയ്ക്കെന്നുമെന്നും
മലയാളിയായെന്നെയറിഞ്ഞിടാനായ്.
Subscribe to:
Posts (Atom)


