Saturday, August 14, 2010

ഇടവഴിയിലെ കല്ല്

ഇടവഴിയിലെ കല്ല്,

കടന്ന് പോകുന്നവരുടെ യാത്രകൊണ്ട്
താനും സഞ്ചാരത്തിലാണെന്ന്..
അവരുടെ കാഴ്ച മാറുന്നതുകൊണ്ട് ദേശം മാറിയെന്ന്..
ആകാശം മാറിയെന്ന്...

മഴവരുമ്പോൾ
ഇലയ്ക്കടിയിൽ കണ്ണടച്ചുകിടന്ന്
വെയിൽ തെളിയുമ്പോൾ
മഴയില്ലാത്ത ദേശത്തെന്ന് വിലാപം.

Sunday, August 8, 2010

നന്മയുടെ ഓണം




നന്മയുടെ ഓണം




ഓണത്തിന്‍ നാളില് മാവേലി വന്നപ്പോള്‍
ഓര്‍ക്കുന്നു ഞാനിന്നു ഭൂതകാലം
ഒരു നീലസാരിയും ഒരു പിടി പൂവുമായ്
ഓടുന്നു ബസിന്റെ പിന്നാലെ നീ ....


ഉള്ളില്‍കയറി കഴിഞ്ഞുള്ള നോട്ടവും
നാണത്തില്‍ മുങ്ങിയ പുഞ്ചിരിയും
ഒരു ജന്മം മുഴുവനും ഓര്‍മ്മിക്കുവാനായ്
ഒരു പാട് സ്വപ്‌നങ്ങള്‍ തന്നല്ലോ നീ...


എന്‍റെ മനസിന്‍റെ വേദന കേള്‍ക്കുവാന്‍
എത്രയോ നാള്‍ കൂടി വേണ്ടി വന്നു
എങ്കിലുമെന്നുടെ നൊമ്പരം കേട്ടപ്പോള്‍
നിന്നിലെ സ്വപ്നവും പൂവണിഞ്ഞു

ഒരുപാടു പൂവുകള്‍ ഒരുമിച്ചു ചേരുന്ന
ഓണത്തിന്‍ പൂക്കളമെന്ന പോലെ
പൂക്കളം തീര്‍ക്കുവാന്‍ പൂവുമായ് വന്നപ്പോള്‍
പൂമാലയിട്ടു ഞാന്‍ സ്വന്തമാക്കി

ഉത്രാട നാളില്‍ ഊഞ്ഞാല് കെട്ടി നാം
എത്രയോ ആയത്തില്‍ ആടി പൊന്നേ

ഒരുകോടി സ്വപ്‌നങ്ങള്‍ കണ്ടല്ലോ നാമന്ന്
ഒരുമിച്ചു ചേര്‍ന്നുള്ള ജീവിതത്തില്‍


ഓണത്തിന്‍ കോടിയും ഓണരുചികളും
ഓമനകുഞ്ഞിന്റെ പുഞ്ചിരിയും
ഇന്നിതാ മറ്റൊരു ഓണത്തിന്‍ ഓര്‍മയില്‍
നമ്മുടെ സ്വപ്നങ്ങള്‍ സത്യമായി ....

ജോഷി പുലിക്കൂട്ടില്‍ copyright©joshypulikootil

wish you happy onam