കവി വിത്സണ്...
എനിക്കും ഒരു മരമാകണമെന്നവൻ;
പാഴ്ത്തടിയെന്ന് ചിലർ...
കാതലെന്ന് അടുത്തറിയുന്നവർ.......
എനിക്കറിയാം;
കവിതയിലും ജീവിതത്തിലും സദാ
പൂക്കുന്ന അകക്കാമ്പുള്ള ഒരൊറ്റ മരം..
ഏതൊഴുക്കിലും
വേരറ്റുപോകാത്ത, വേരഴുകാത്ത
ഒറ്റ മരം....
കവിതയുടെ സ്വസ്ഥതയിൽ,
സ്വച്ഛതയിൽ,
നിത്യതയിൽ
ഒരസ്വാസ്ഥ്യം പോലെ
മരുഭൂമിയിൽ ഹരിതമാകുന്നവൻ...
സങ്കടങ്ങളുടെ ഉഷ്ണക്കാറ്റിൽ
ഛന്ദസ്സുടഞ്ഞ നിന്റെ
ശബ്ദമെനിക്ക് കേൾക്കാം,
പരുക്കനെങ്കിലും, പതുക്കെയായ്....
ഓ കുഴൂർ.......................
കവിതയിലെ ഒറ്റ മരമേ......,
...............................................
മരമേ...........................................
Friday, April 1, 2011
Wednesday, March 30, 2011
പൂക്കാവടി -
1. നാരകം
-------
മുത്തച്ഛന്‍ നട്ടൊരു നാരകത്തൈ
മുപ്പതാം കൊല്ലം കായ്ച്ചുവത്രെ..!
മുത്താണീ നാരങ്ങ മധുരം നാരങ്ങ
മുത്തച്ഛന്‍ തന്ന പോല്‍ തിന്നു ഞങ്ങള്‍
2. അഴുക്ക്
-------
അഴുക്ക് നിറയും മേനി
പഴുപ്പ് പടരും ഇടമല്ലൊ
ഇഞ്വ തേച്ച് കുളിക്കാതെ
മൊഞ്വ് കൂട്ടും പണിയാപത്ത്.
3. ത്യാഗവും ദൈവവും
---------------
ത്യാഗമുള്ളിടത്തേ സ്നേഹമുള്ളു
സ്നേഹമുള്ളിടത്തേ ദൈവമുള്ളു.
4. ആനപ്പൂതി
----------
ആനപ്പുറമേറി ആളായി വിലസാന്‍
ആലോഗിന് പൂതി പണ്ടേയുണ്ടേ..
ആനയെക്കിട്ടാഞ്ഞ് ആല്‍മരക്കൊമ്പേറി
ആനേലും മേലേന്ന് വീമ്പടിച്ചേ...
5. ഉണ്ണി
-------
ചേച്ചി തന്‍ കൈപിടിച്ചു വന്നതാമുണ്ണി
ചേതനയാല്‍ വിളങ്ങുമൊരു പൊന്നുണ്ണി
നാളെയവനെന്താകുമെന്നാരറിഞ്ഞു..?
മനുഷ്യനാകുവാനീ പഴംകണ്ണു കൊതിപ്പൂ..
--------------------------------------
Posted by khader patteppadam
-------
മുത്തച്ഛന്‍ നട്ടൊരു നാരകത്തൈ
മുപ്പതാം കൊല്ലം കായ്ച്ചുവത്രെ..!
മുത്താണീ നാരങ്ങ മധുരം നാരങ്ങ
മുത്തച്ഛന്‍ തന്ന പോല്‍ തിന്നു ഞങ്ങള്‍
2. അഴുക്ക്
-------
അഴുക്ക് നിറയും മേനി
പഴുപ്പ് പടരും ഇടമല്ലൊ
ഇഞ്വ തേച്ച് കുളിക്കാതെ
മൊഞ്വ് കൂട്ടും പണിയാപത്ത്.
3. ത്യാഗവും ദൈവവും
---------------
ത്യാഗമുള്ളിടത്തേ സ്നേഹമുള്ളു
സ്നേഹമുള്ളിടത്തേ ദൈവമുള്ളു.
4. ആനപ്പൂതി
----------
ആനപ്പുറമേറി ആളായി വിലസാന്‍
ആലോഗിന് പൂതി പണ്ടേയുണ്ടേ..
ആനയെക്കിട്ടാഞ്ഞ് ആല്‍മരക്കൊമ്പേറി
ആനേലും മേലേന്ന് വീമ്പടിച്ചേ...
5. ഉണ്ണി
-------
ചേച്ചി തന്‍ കൈപിടിച്ചു വന്നതാമുണ്ണി
ചേതനയാല്‍ വിളങ്ങുമൊരു പൊന്നുണ്ണി
നാളെയവനെന്താകുമെന്നാരറിഞ്ഞു..?
മനുഷ്യനാകുവാനീ പഴംകണ്ണു കൊതിപ്പൂ..
--------------------------------------
Posted by khader patteppadam
Subscribe to:
Posts (Atom)