Sunday, January 23, 2011
'നാലാമിടം' ബ്ളോഗ് കവിതാസമാഹാരം
ഒരു കവിയുടെ ക്രാഫ്റ്റ്, ബിംബം, കൈയ്യടക്കം, ഭാവം എന്നിവയെല്ലാം
സൂക്ഷ്മവിശകലനം നടത്തുന്ന ഒരു സ്ഥിരം വായനക്കാരന് എളുപ്പത്തിൽ വായിച്ചെടുക്കാം കഴിഞ്ഞേക്കാം
വളരെ ഗൗരവമായ കവിതാവായന ഇല്ലാത്ത ഒരു സാധാരണ ആസ്വാദകന്, ഒരു പക്ഷേ ഒരേ കവിയുടെ തുടർച്ചയായ കവിതകളുടെ വായന മടുപ്പുളവാക്കിയെന്നും വരാം (ഓരോ കവിതയിലും വ്യത്യസ്ഥത പുലർത്തുന്ന പ്രതിഭാധനരായ കവികളെ മാറ്റി നിർത്താം) അതുകൊണ്ട് തന്നെ ഒരു കവിയുടെ 25ഉം 30ഉം കവിതകളടങ്ങിയ ഒരു സമാഹാരത്തിലെ പരന്ന വായന കാവ്യാനുയാത്രചെയ്യാത്തവരെ അത്രമേൽ ആകൃഷ്ടരാക്കിയെന്ന് വരില്ല!!
എന്നാൽ ഒരു സമാഹാരത്തിൽ അൻപതിലുമേൽ പുതുമുഖപ്രതിഭകളും സ്ഥിരപരിചിതരായ കവിവര്യരും ഒന്നിച്ച് ചേരുമ്പോൾ അത് കാവ്യാസ്വാദകർക്ക് വായനയുടെ അതിവിശാലമായ ഒരു ഭൂമികയാണ് സമ്മാനിക്കുന്നത്!
അക്ഷരാർത്ഥത്തിൽ കവിതയുടെ/വായനയുടെ വസന്തം എന്ന് കൂസലന്യേവിശേഷിപ്പിക്കാൻ പോന്ന ഒരു അമൂല്യമായ കവിതാഗ്രന്ഥമാണ് സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് 'ഡി.സി. ബുക്സ്' പുറത്തിറക്കിയ "നാലാമിടം" എന്ന ബ്ളോഗ് കവിതകളുടെ സമാഹാരം.
മലയാളകാവ്യസ്വാദകർക്ക് പുതുവർഷസമ്മാനമായി 'ഡി.സി. ബുക്സ്' നൽകിയ ഈ സമാഹാരം ഡിസംബർ 19 ന് കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് കവിയിത്രി സുഗതകുമാരി അന്‌വർ അലിയ്ക്ക് നൽകി പ്രകാശനം ചെയ്തു!
മലയാളം എന്നത് ഒരു ഭൂഖണ്ഢാന്തരഭാഷയായി വളര്‍ന്ന് കഴിഞ്ഞു!
കേരളം എന്നത്, എല്ലാ ഭൂഖണ്ഢങ്ങളിലുമായി ചിതറിക്കിടക്കുന്ന,
സാംസ്കാരികവും സമ്പന്നവും വിദ്യാഭ്യാസപരവുമായിയൊക്കെ
ഉന്നതിയില്‍ നില്‍ക്കുന്ന കൊച്ചു കൊച്ചു സമൂഹങ്ങളുടെ ആഗോള ഗ്രാമമായി! ആവാസവ്യവസ്ഥയുടെ പ്രകൃതിനിയമങ്ങളനുസരിച്ച്
അടിസ്ഥാനപരമായ മൂല്യങ്ങള്‍ ചോരാതെ നവംനവങ്ങളായ മാറ്റങ്ങള്‍ ആവേശിച്ച് ആ ആഗോള സമൂഹം സദാ പുതിയ ചേരുവകളോടെ
ആസ്ഥാന ഭൂമികയുമായി നിരന്തരം സംവദിച്ചും സമ്പര്‍ക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു!
വായനയിലൂടെയും എഴുത്തിലൂടെയും സംഗീതത്തിലൂടെയുമെല്ലാം
ജൈവീകമായി നിരന്തരം റീചാര്‍ജ്ജ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന
ആ സമൂഹത്തിന് ചുരുക്കം ചിലപ്പോഴെങ്കിലും വികര്‍ഷിക്കപ്പെട്ടു കിടക്കുന്ന വ്യത്യസ്ഥമായ ചിന്താധാരകളെ ഏകീകരിക്കാന്‍ കഴിയാതെ പോകാറുണ്ട്. ആ വിടവുകളാണ് 'ബ്ളോഗ്' എന്ന ഇന്റർനെറ്റ്
സാങ്കേതിക അതിസമ്പന്നമായി നികത്തിക്കൊടുത്തത്!
സ്വയം പ്രകാശനമാർഗ്ഗത്തിലൂടെ, അതിജീവനത്തിന്റെ സമരമുഖങ്ങളെ, പ്രവാസത്തിന്റെ ഉപ്പളങ്ങളെ, ആത്മാവിഷ്കാരത്തിന്റെ അക്ഷരക്കൂട്ടങ്ങളാക്കി മാറ്റി ഇ - മാധ്യമത്തിൽ സ്വയം പ്രസിദ്ധീകരിക്കാൻ കഴിയുന്നു. ഈ മേന്മയെ കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന മലയാളിസമൂഹവും അതിന്റെ ഏറ്റവും പരിപൂർണ്ണമായ അവസ്ഥയിലൂടെ ആവേശിക്കുന്നു എന്നു പറയാതെ വയ്യ!!
അറേബ്യന്‍ ഗള്‍ഫ്, അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിഗപ്പൂര്‍, ദക്ഷിണ കൊറിയ തുടങ്ങി, ലോകത്തിന്റെ പല കോണുകളിലുമിരുന്ന് കാവ്യകൈരളിയുടെ അതിവിശാലതയിലേക്ക് വ്യത്യസ്ഥമായ പുതുവിത്തുകളെറിയുന്ന പുതിയകാലത്തിന്റെ കവിതകളാണ് നാലാമിടത്തിൽ സമാഹരിച്ചിട്ടുള്ളത്!
നാലാമിടത്തിൽ കവിത ചേർക്കപ്പെട്ട കവികളുടെ പേരുകൾ താഴെ :
ശശികുമാർ
ജയൻ എടക്കാട്
ദേവസേന
നസീർ കടിക്കാട്
ശ്രീജ
സനൽ ശശിധരൻ (സനാതനൻ)
സുനീത ടി.വി.
സെറീന
ടി.പി. വിനോദ്
പി.ശിവപ്രസാദ് (മൈനാഗൻ)
പ്രമോദ് കെ.എം
ഹരീഷ് കീഴാറൂർ
ജിതേന്ദ്ര കുമാർ
രശ്മി കെ.എം.
ടി.എ. ശശി
സജി കടവനാട്
ജ്യോതിഭായ് പരിയാടത്ത്
ധന്യാദാസ്
കെ.പി. റഷീദ്
സിനു കക്കട്ടിൽ
രൺജിത്ത് ചെമ്മാട്
ചിത്ര
റീമ അജോയ്
ഭാനു കളരിക്കൽ
അപ്പു കുറത്തിക്കാട് (തണൽ)
ചാന്ദ്നി ഗാനൻ (ചന്ദ്രകാന്തം)
നിരഞ്ജൻ
ഗാർഗി
സി.പി ദിനേശ്
അനൂപ് ചന്ദ്രൻ
മേരി ലില്ലി
സൺ ഓഫ് ഡസ്റ്റ്
സന്തോഷ് പല്ലശ്ശന
പി.എ. അനീഷ്
നാസർ കൂടാളി
റഫീഖ് തിരുവള്ളുവർ
കുഴൂർ വിൽസൺ
നജ്മുദ്ദീൻ മന്ദലം കുന്ന്
ആചാര്യൻ
എസ് കലേഷ്
രാജു ഇരിങ്ങൽ
സുനിൽ ജോർജ്ജ്
സുധീർ വാര്യർ
പ്രസന്ന ആര്യൻ
അരുൺ ചുള്ളിക്കൽ
സ്മിത മീനാക്ഷി
എം ആർ അനിലൻ
ഡോണ മയൂര
അബ്ദുൾ കലാം
സുധീഷ് കൊട്ടേമ്പ്രം
എം ആർ വിബിൻ
ശൈലൻ
പ്രഭ സക്കറിയാസ്
ഇന്ദുലേഖ സൈറ്റ് വഴി ഓൺലൈൻ പർച്ചേസിന് താഴത്തെ ലിങ്ക് വഴി പോകാം
http://indulekha.biz/index.php?route=product/product&product_id=1518
Related post : BoolokamOnline
http://www.boolokamonline.com/?p=16679
Subscribe to:
Posts (Atom)