തിരുവോണത്തിന്റന്നുച്ചയ്ക്ക്
ആ കയ്യാലയും ഈ കയ്യാലയും ചാരാതെ
അച്ഛനെ കൈ പിടിച്ച് പിച്ചനടത്തിച്ച്
കൊച്ചപ്പച്ചിയേ കാണാൻ പോകും..
മുറ്റത്ത് കാണുമ്പോ തന്നെ അപ്പച്ചി
കൊച്ചു കഴുവറടാ മോനേന്ന്
കെട്ടിപ്പിടിച്ച് ഉമ്മ തരും....
അപ്പച്ചിക്ക് പൊയിലകൊടെടാന്ന്
അച്ഛന്റെ നാവുഴറുമ്പോൾ,
വടക്കൻ പൊയിലയുടെ
പൊതിയഴിച്ച് മണപ്പിച്ച്
അപ്പച്ചി അച്ചനേ കടുപ്പിച്ചൊന്നു നോക്കും..
അകത്തെ മുറിയിൽ കൊണ്ട് പോയി
പടലയോടിരിഞ്ഞ പഴവും ഉപ്പേരിയും
കളിയോടക്കയും തന്ന്
മക്കളു തിന്നോന്ന് വാൽസല്യം ചൊരിയും
അമ്മയോട് പിണങ്ങി
ഓണമുണ്ണാതെ വന്ന അച്ഛൻ
ഇച്ചേച്ചീ ഇച്ചിരി ചോറു താ എന്ന് പറയും
അടുത്തിരുന്നു വിളമ്പിയൂട്ടുമ്പോൾ
അപ്പച്ചിയുടെ കണ്ണുകളിൽ
കൊച്ചനിയനോടുള്ള വാൽസല്യം തുളുമ്പും
കുടിച്ചു പേഞ്ഞ് കുടുമ്മം നോക്കാതെ നടന്നോടാ എന്ന്
അപ്പച്ചി ചീത്ത പറയുമ്പോൾ
പൊട്ടൻ ചിരിയോടെ അച്ഛനെന്നേക്കാൾ കുഞ്ഞാകും.
അങ്ങനെ ഞാനങ്ങ് വളർന്നു
അപ്പച്ചിയും അച്ഛനും തളർന്നു..
അപ്പച്ചി പോയന്ന്
പട്ടടയ്ക്കരുകിലിരുന്ന് വിങ്ങിക്കരഞ്ഞ
അച്ഛന്റെ നരച്ച മുടിയിഴകളിൽ തഴുകി
ഇളം കാറ്റ്
എന്റെ കുഞ്ഞെന്തിനാടാ കരയുന്നത്
ഇച്ചേച്ചി കൂടെയുണ്ടെന്ന് കണ്ണീർ തുടയ്ക്കുന്നത്
ഞാൻ കണ്ടതാണ്..
ഉൾക്കണ്ണു കൊണ്ട്....
Thursday, August 18, 2011
Wednesday, August 17, 2011
ഒരു കര്‍ഷകന്‍റെ യാത്ര
ഇ പാതിരാ നിലാ ശോഭയില്‍
ഞാനീ വരമ്പത്തുലാത്തുന്നു
ഇവിടെ പ്രതിധ്വനിക്കും
ആത്മ രോദനങ്ങള്‍
കേള്‍ക്കുന്നുവോ നിങ്ങളെന്‍
പിതാ മഹന്മാരുടെ
കരിനുകവും മണ്‍ വെട്ടിയാല്‍
കട്ട നിരപ്പാക്കിയുമുഴുതു മറിച്ച്
ഞാറ്റു പാട്ടീണത്തില്‍
ആര്യനും കുട്ടുമുണ്ടനും വിതച്ച്
ഏത്തകൊട്ടയാല്‍ ജീവ ജലം തേവി
മേടത്തില്‍ പറിച്ച്‌നട്ട്
മിഥുനത്തില്‍ വിളഞ്ഞ്
കന്നിയില്‍ കൊയ്ത്..
വിരിപ്പനും മുണ്ടകനും
പുഞ്ചയുമായി പത്തായം സമൃദ്ധം
ഇന്നെന്‍ കര്‍മ്മഭൂമിക്കതിരുകള്‍.
ചുറ്റിലും കൊണ്‍ക്രീറ്റ് സൌധങ്ങള്‍
ഞാന്‍ ഏകനായ് ഭ്രഷ്ടനായ്
ചുറ്റിലും ആസക്തി മുര്‍ത്തികള്‍.
ഇനി വയ്യ..,
യാത്രയായീടണം
ഇ പാതിരാവിന്‍
നിലാവിപ്പോള്‍ മായും
കാണുന്നുവോ നിങ്ങളാ
കരി മേഘ കൂട്ടങ്ങളെ
യാത്രയാകുന്നു ഞാന്‍ സോദരരെ
കൊണ്ടു പോകാനെന്‍ പ്രിയരെത്തി
തിമിര്‍ക്കും പേമാരിയും
മിന്നലിന്‍ ഇടി മുഴക്കവും
Subscribe to:
Posts (Atom)