
അവൾ,
വിരഹക്കടലില്‍
സങ്കടം തിന്നും
ഇണ മല്‍സ്യം.
അവൻ,
പൊള്ളുന്ന മണലില്‍
ജലം തേടും
നിലക്കാത്ത പിടച്ചില്‍...
നീ,
ഉണര്‍വ്വിനും
ഉറക്കിനുമിടക്കുള്ള
ആലസ്യത്തില്‍
നഷ്ടമാവുന്നതും
ശിഷ്ടമാവുന്നതും
തിരിച്ചറിയാതെ...
ഞാൻ,
ചില്ലുകൂട്ടിലെ ജലത്തില്‍
കടലാഴം താണ്ടുന്ന
വിഡ്ഢി!