കിണര്‍
എന്നിലെ ആഴം അളക്കുവാനെന്നവണ്ണം
എന്റെ നെഞ്ചിലേക്ക് താഴുന്നു വരുന്ന
കരസ്പര്‍ശത്തിന് വേണ്ടിയാണ്
ഇങ്ങനെ ജീവജലവുമേന്തി വറ്റിവരളാതെ
ഒരിറ്റ് തെളിനീരായെങ്കിലും.
കരുതിയിരിക്കുന്നത്.
*********************
മരിച്ചാലും
മറക്കില്ലെന്ന്
പറയുമായിരുന്നു
പ്രണയത്തിന്റെ
ആദ്യ നാളുകളില്‍
എന്നിട്ടും
പ്രണയം മരിച്ചു തുടങ്ങിയ-
നാളുകളില്‍
ഓര്‍ത്തെടുക്കുന്നതിനെക്കാള്‍
തിടുക്കം മറക്കുവാനായിരുന്നു
*****************