Saturday, March 20, 2010

മരണഭയം


ഞാനിന്നു എന്റെ മരണത്തെ മുന്നില്‍ കാണുന്നു....
ഒരു വെളുത്ത പഞ്ഞിക്കെട്ടായൊ....
ഒരു കറുത്ത പുകച്ചുരുളായോ....
കാണുന്നു ഇന്നു ഞാന്‍ എന്റെ മരണത്തെ.

എന്റെ കണ്ണുകള്‍ക്ക് രക്തത്തിന്റെ ചുവപ്പോ...
എന്റെ കൈകള്‍ക് രക്തത്തിന്റെ മണമോ...
എന്റെ മരണം എന്‍ മുന്നില്‍ നില്‍ക്കയാണൊ...
എന്റെ വഴികളില്‍ ഇന്നു ഞാന്‍ കാണുന്നു മരണത്തെ.

ഞാന്‍ മരണത്തെ ഭയക്കുന്നു...
ജീവിക്കനേറെ ആശയുണ്ടെനിക്ക്...
എന്റെ മരണത്തെ ഞാന്‍ ഇന്നു വെറുക്കുന്നു...
കാരണം എനിക്കു ജീവിച്ചു കൊതിതീര്‍ന്നില്ല.

മരണമില്ലാത്ത ഒരു ജീവിതത്തെ ഞാന്‍ ഇഷ്ട്പ്പെടുന്നു...
കാരണം എനിക്ക് മരണത്തെ ഭയമാണ്.
മരണം ! അതിനെ ഞാനിന്ന് വെറുക്കുന്നു.
കാരണം മരണം അതെപ്പോഴും കടന്നു വരാം ....
ഒരു കാറ്റായൊ... മഴയായോ....അതു സംഭവിക്കാം.

മരണത്തെ ഭയക്കാത്തവരാരുമില്ല...
കാരണം മരണം അതി ഭയാനകമാണ്.
ഞാനിപ്പോള്‍ മരണത്തെ കാണുനില്ല...
കാരണം എനിക്ക് മരണത്തെ ഭയമാണ്...
വെറും ഭയമല്ല ....മരണഭയം ....വെറും മരണഭയം .

ഇരുളിന്‍ വാതില്‍


ആര്‍ക്കോ വേണ്ടി, അറിയില്ല....
എന്തിനോ വേണ്ടി, അറിയില്ല....
രാഷ്ട്രിയമെന്ന ഇരുളിന് വാതിലില്‍ കൂടി...
കൈപിടിച്ചുയര്‍ത്തിടുന്നു...
കൊച്ചു കൊച്ചു സഖാക്കളേയെന്നു വിളിച്ചിടുന്നു.
തെറ്റേത്.... ശരിയെത് .....
എന്നറിയാത്ത പ്രായത്തില്‍ ....
രാഷ്ട്രീയമെന്ന വാതില്‍ക്കല്‍ ...
ചെന്നു നില്‍ക്കുന്നതാരോ ?
നിരന്തരം സാധുക്കള്‍ ബലിയാടാവും നേരം ....
മുഖ്യര്‍ പിന്നിലിരുന്ന് ചരടുവലിക്കും നേരം ....
സാധു ജനകുടുംബം .....
കണ്ണീര്‍ പൊഴിക്കും നേരം....
മുഖ്യര്‍ നേടുന്നു പലതും ആ ജീവനു പകരമായ്.

നിനക്കെഴുതിയപ്പോള്‍..


നിനക്കെഴുതിയപ്പോള്‍
അക്ഷരങ്ങള്‍ നിലത്തു വീണു
നിഴലുകള്‍ക് പോറലെറ്റു 
പേന മാറ്റിവച്ചു  
ഞാന്‍ മുറ്റത്തേക്കിറങ്ങി.
വാതില്‍ ശബ്ദം കേട്ട്
 അക്ഷരങ്ങളും പുറത്തുചാടി.
നല്ല കാറ്റുണ്ടായിരുന്നു..
ഞങ്ങള്‍ ഒരുമിച്ചുനടന്നു
നിനക്കെഴുതാതായി
നീയെനിക്കും...

Thursday, March 18, 2010

ശേഷം

നാമൊന്നിച്ചു പണിത 
ബാബേല്‍ തകര്‍ന്നു 

ഇനി വിനിമയങ്ങള്‍ 
പ്രകാശ വര്‍ഷങ്ങള്‍ക്കും അകലെയാണ് 
നിന്നിലെക്കൊരു ഓര്‍മ പോലും 
വിക്ഷേപിക്കനാകാതെ ഞാന്‍.
ഒരു കൈ അകലത്തു  നിന്നും
നീ എന്നിക്കായ്‌ പറത്തിവിട്ട 
മിന്നാമിന്നികളെല്ലാം
ഇരുട്ട് തിന്നു മരിച്ചു...

നീ നടന്നു പോയ വഴിയില്‍ 
ഒരു മഞ്ചാടി പോലും അടയാളമിടരുത്...
 ഞാന്‍ നിന്നെ മറന്നോട്ടെ.

മണ്ണാംകട്ടേം കരിയിലേം....!!




അതേ
മണ്ണാംകട്ടേം കരിയിലേം തന്നെ
പിന്നേം കാശിക്കു പോയി...

ഇനീം

കാറ്റിനേം
മഴയെയും ഒക്കെ പേടിച്ചാല്‍ എങ്ങന്യാ...?

അങ്ങനെയങ്ങനെയങ്ങനെ...
കരിയില
കാറ്റിനെ
വിഴുങ്ങി

മണ്ണാംകട്ട
മഴയെ
കുടിച്ചും
വറ്റിച്ചു...

കൂയ്...!!!

Tuesday, March 16, 2010

സ്നേഹത്തിന്‍ സുഗന്ധം 

എന്നോ മയങ്ങിയ...
നിലാവെളിച്ചത്തില്‍...
എന്നെ തഴുകാനായ്...
വന്നെത്തിയ...
സ്നേഹത്തിന്‍ സുഗന്ധമാം...
ഇളം തെന്നല്‍...
എന്നിലാ തെന്നല്‍...
ഈണത്തിലും താളത്തിലും...
തഴുകിയപ്പോള്‍...
എന്‍ ചുണ്ടില്‍ വിടര്‍ന്നു...
സ്നേഹത്തിന്‍ ശ്രുതിമധുരം.

കാറ്റാല്‍ ആടിക്കളിക്കും...
എന്‍ കാര്‍കൂന്തല്‍...
ആര്ക്കോ വേണ്ടി...
അലഞിടുബോള്‍...
ഞാനറിഞു വിണ്ണിലെ സത്യം...
സുഗന്ധം വിടര്‍ത്തും...
തെന്നല്‍ പ്രണയമാണെന്ന സത്യം.