Saturday, March 20, 2010

നിനക്കെഴുതിയപ്പോള്‍..


നിനക്കെഴുതിയപ്പോള്‍
അക്ഷരങ്ങള്‍ നിലത്തു വീണു
നിഴലുകള്‍ക് പോറലെറ്റു 
പേന മാറ്റിവച്ചു  
ഞാന്‍ മുറ്റത്തേക്കിറങ്ങി.
വാതില്‍ ശബ്ദം കേട്ട്
 അക്ഷരങ്ങളും പുറത്തുചാടി.
നല്ല കാറ്റുണ്ടായിരുന്നു..
ഞങ്ങള്‍ ഒരുമിച്ചുനടന്നു
നിനക്കെഴുതാതായി
നീയെനിക്കും...

2 comments:

Sudhir KK said...

ഈ കവിത പൂര്‍ണമായി എനിക്ക് മനസിലായി എന്ന്‍ തോന്നുന്നില്ല. പക്ഷെ ഇതിനെന്തോ ഒരു പ്രത്യേകത ഉണ്ട്. ഇമേജുകള്‍ക്ക് നല്ല ജീവനുണ്ട്. അത് ഉള്ളിലെവിടെയോക്കെയോ തൊടുന്നുമുണ്ട്.

Muralee Mukundan , ബിലാത്തിപട്ടണം said...

നിനക്കെഴുതിയപ്പോള്‍ ,അക്ഷരങ്ങള്‍ നിലത്തുവീണു
നിഴലുകള്‍ക്കുപോറലേറ്റു ; പേന മാറ്റിവച്ചു ...