ഓര്മ്മിച്ചിടനല്ലേ ആകൂ ഇനിയെന്നും
ഓടി മറഞ്ഞൊരാ ഇന്നലെകള്
കാതോര്ക്കുവാന് ഞാന് എന്നുംകൊതിച്ചീടും
കാല് ചിലമ്പൊലിയാകും ഇന്നലെകള്.
കുഞ്ഞല്ലൊരിക്കലും ഞാനി എന്നാലും
കുഞ്ഞായിട്ടെന് മനം കേഴും
അമ്മ മടിയിലെ നല്ലിളം ചൂടേറ്റു
നിദ്ര കൊണ്ടീടുവാന്‍ ഞാന് കൊതിയ്ക്കും
തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള് മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി
ഉത്തര ചോട്ടിലെ ഭിത്തിയില്‍ ഞാളുന്ന
താക്കോലിന് കൂട്ടം ചിരിയ്ക്കും
മുണ്ട് മുറുക്കിയെന്‍ കൂടെ നടക്കുന്ന
മുത്തശ്ശിക്കൈ ഞാന് പിടിയ്ക്കും
എന്മെയ്യ് മുകര്ന്നപ്രഭാത പ്രടോഷങ്ങള്
ചുറ്റും പ്രദിക്ഷണം വയ്ക്കും
പൊന്നിന് പുലരിയും കുങ്കുമ സന്ധ്യയും
കണ്ടു ഞാന് നിര്വൃതിപൂകും
തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള് മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി
ജാലക ചില്ലിലെന്‍ അമ്പിളിത്തെല്ലൊന്നു
പാലൊളി പുഞ്ചിരി തൂകും
ഉമ്മറ തിണ്ണയില്‍ വേഗമണഞെന്റെ
കണ്ണുകള്‍ പാഞ്ഞു തളര്ന്നുപോകും
അമ്മയോ വാരിയെടുക്കും ; ഉറ-
തൈരുറുള ചോറെനിയ്ക്ക് നല്കും
അമ്മയോ വാരിയെടുക്കും ; ഉറ-
തൈരുറുള ചോറെനിയ്ക്ക് നല്കും
പോകല്ലേ നീ മറഞ്ഞീടരുതേമേഘ-
ക്കീറിലെന് അമ്പിളി കുഞ്ഞേ
ചിരി തൂകുന്ന വെണ് പൂവിതളേ.
തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള് മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി
അച്ഛന് വരുന്നതും നോക്കി ഞാന്വീട്ടു-
പടിയ്ക്കലെ മാഞ്ചോട്ടില്‍ നില്‍ക്കുമ്
കൈയ്യിലെ ചെറു പൊതി കല്ക്കണ്ടതുണ്ടുകള്
എത്ര നുണഞ്ഞെന്റെ കൊതിയകറ്റുമ്
ആ കൈ വിരല്തുമ്പിനറ്റംപിടിച്ചു ഞാന്
കാണായ ലോകങ്ങള്‍ കാണും
കാറ്റിനോടും നീലക്കടലിനോടും കഥ-
യായിരം ചൊല്ലി നടന്നകലും
ദൂരങ്ങള്‍ ദൂരങ്ങള്‍ പോയ് മറയും
തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള് മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി
വേനല്ക്കാറ്റിന് ചൂളം കേള്‍ക്കുവാന്‍ കാതോറ്ത്തി-
ട്ടെന് തൊടിയ്ക്കൊപ്പം ഞാന് നില്‍ക്കുമ്
കുഞ്ഞു കരിയില പൊട്ടുകള്‍ പാറിയെന്‍
മുറ്റത്തു ചിത്രങ്ങള്‍ തീറ്ക്കും
ഇന്നതെഴുതിയ ചിത്രങ്ങള്ക്കൊക്കെയും
എന്തെന് മുഖഛായ കാണും
എന് ബാല്യത്തിന് ഓറ്മ്മകള് കേഴും
പിന്നെയും എന് മനം തേങ്ങും
തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള് മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി
വെള്ളിക്കൊലുസുകള്‍ കാലില്‍ കിണുങ്ങുമ്പോള്‍
ഉമ്മറത്തെങ്ങും സുഗന്ധം
ചെന്നു നോക്കുമ്പോള്‍ ഞാന് കാണുമെന് തൈമുല്ല
മൊട്ടുകള്‍ പാതി വിടര്ന്നചന്തം.
പുള്ളിപ്പാവാട ഞൊറികളുലഞ്ഞാടി
ഊഞ്ഞാലില്‍ ഉള്‍പ്പുളകം നിറയും
മേലെ കുതിച്ചുപോയ് ആലിലക്കിളിയോടായ്
ഓരോ സ്വകാര്യം പറഞ്ഞിറങ്ങും, ഞാന്
ഓരോ സ്വകാര്യം പറഞ്ഞിറങ്ങും.
തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓര്‍മ്മകള്‍ മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി.
അമ്പലം ചുറ്റി വരുന്നൊരു സന്ധ്യതന്‍ മുന്നില്‍-
കരിന്തിരി കണ്ണടയ്ക്കും
വെണ്പാല പൂക്കളുംരാവിന് സുഗന്ധവും
എന്നില്‍ രോമാഞ്ചമായ് പെയ്തിറങ്ങും
പൊന്മുളം തണ്ടിന്റെ ദ്വാരനിശ്വാസങ്ങള്
പാട്ടായി പെയ്തതില്‍ ഞാനലിയും
വിണ്ണിലെ പ്രണയ വിപഞ്ചിക മീട്ടിയ
ഗന്ധര്‍വനെ ഞാന്ഓര്ത്തു നില്ക്കും
ഗന്ധര്‍വനെ ഞാന്ഓര്ത്തു നില്ക്കും
തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള് മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി.
കുഞ്ഞു വേഴാമ്പലൊന്നിറ്റു മഴനീരിന്
ദാഹജലം തേടും പോലെ
എന് ശൈവ ബാല്യകൗമാരത്തിന് ശീലുകള്‍-
തേടിയെന്‍ ചുണ്ടോ വിതുമ്പിടുന്നു
ഓറ്മ്മകള് നോവു പടര്ത്തിടുന്നു.
തന്നേ പോ കാലമേവീണ്ടുമെനിക്കെന്റെ
കുഞ്ഞുകിലുക്കാംപെട്ടി
ഓറ്മ്മകള് മൃദു മര്മ്മരങ്ങളുതിര്ക്കുന്ന
ചെല്ല കിലുക്കാംപെട്ടി, എന്
നല്ല കിലുക്കാംപെട്ടി
അമ്പിളി ജി മേനോന്