ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം.
തൊടിയിലെ പാഴ്ചെടിയില്
വിടൊര്‍ന്നൊരു പൂവിനെ...
കാറ്റത്തടര്‍ന്ന കൂട്ടിലെ
തെറിച്ചു വീണൊരു
കിളിക്കുഞ്ഞിനെ...
തെരുവിലലയുന്നൊരു
അനാഥ ബാല്യത്തെ...
ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം.
മഴുവേറ്റ് വീണൊരു
വന്‍ മരത്തെ...
വറ്റി വരണ്ടൊരു
മണല്‍ പുഴയെ...
മണ്ണെടുത്ത് വീഴാറായൊരു
മൊട്ടക്കുന്നിനെ...
തരിശു കിടക്കുന്ന
പുഞ്ചപ്പാടത്തെ...
ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം.
വഴിയില്‍ ചിതറിത്തെറിച്ച
ചോരപ്പൂക്കളെ...
ആര്‍ത്തലച്ചൊഴുകുന്ന
കണ്ണുനീര്‍പ്പുഴയെ...
തലയെണ്ണിക്കാത്തിരിക്കും
കഴുകന് കണ്ണുകളെ...
ആര്‍ക്കും ആരെയും....
---------------------
രാമചന്ദ്രന് വെട്ടിക്കാട്ട്.
12 comments:
എന്റെ ബ്ലോഗില്‍ മുന്‍പ് പോസ്റ്റിയതാണ്.
വളരെ ശരി, ആര്‍ക്കും ആരേയും മാത്രമല്ല, എന്തിനേയും സ്നേഹിക്കാം ഇല്ലേ?
എന്തിനേയും സ്നേഹിക്കാം, വളരെ ശരി
ഒത്തിരി പറയാതെ പറയുന്നു ഈ വരികള്‍ ... ആശംസകള്‍...
nalla kavi manasu ,nalla kavitha...truely this is poetry.......THIS IS POETRY
enne koody snehicholu ketto... Nannayirikkunnu. Ashamsakal.
ആര്‍ക്കും ആരെയും സ്നേഹിക്കാം , പക്ഷേ ആരും ആരെയും സ്നേഹിക്കുന്നില്ലല്ലോ രാമചന്ദ്ര ?
ഇന്ന് കിട്ടാന്‍ പാടുളളതും ഈ ഒറ്റക്കാര്യമല്ലേ :)
ആര്‍ക്കും ആരെയും
എന്തിനെയും സ്നേഹിക്കാം.
ഞാനും സ്നേഹിക്കുന്നു; എന്തിനേയും!!!
ആഹാ അങ്ങനെയായിരുന്നോ? ആർക്കും ആരെയും സ്നേഹിക്കാമോ ?
എല്ലാവരെയും, എന്തിനെയും സ്നേഹിക്കാം.. :)
ഞാന്‍ എല്ലാവരേയും എല്ലാതിനേയും സ്നേഹിക്കുന്നു.
എന്തും ഹൃദയത്തോട് ചേര്‍ത്ത് ചെയ്യുക. സ്നേഹിക്കുക. തീര്‍ച്ചയായും അതിന്റെ പ്രതിഫലം നല്ലതായിത്തന്നെ തിരിച്ചും കിട്ടും.
എങ്കിൽ ഹൃദയം ചേർത്തു പിടിച്ച് ആശംസകൾ
Post a Comment