Thursday, April 9, 2009

അകലാനായ്‌ അരികു ചേർന്നു പോയവയെത്ര


മുകളിലും താഴെയുമായ്‌
കാറ്റും വെളിച്ചവും
വീതിയും വിസ്താരവുമുള്ള
എത്രയോ മുറികൾ
എന്നിട്ടും, കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിലാണു
പ്രണയത്തെ ഞാൻ ആദ്യമായ്‌ കണ്ടത്‌

കൈമാറാനായ്‌
പൂക്കളും, പഴങ്ങളും
മയിൽ പീലിയും
മഞ്ചാടിമണികളുമായ്‌
എത്രയോ, എന്നിട്ടും
വെറുതെ നീട്ടിയ
ചായ പെൻസിലിലാണു
പ്രണയം കൈവിരൽ കോർത്തത്‌

വരക്കാനായ്‌
താഴവാരത്തിൽ ഒറ്റപ്പെട്ട വീട്‌
കടലിൽ ഏകനായ തോണികാരൻ
മുനിഞ്ഞുകത്തുന്ന മൺ ചിരാത്‌
എന്നിട്ടും, കോറി വരച്ച
അവളുടെ കണ്ണുകളിലാണു
പ്രണയം നിർ വൃതി കൊണ്ടത്‌

അകലാനായ്‌
അരികു ചേർന്നു പോയവയെത്ര

തീരം തഴുകിയ തിര
പറന്നു പോയ ദേശാടന കിളി
കൊഴിഞ്ഞുപോയ മാമ്പഴകാലം
തിരികെ വരാത്ത ബാല്യം
എന്നിട്ടും, നീയെന്ന സൂര്യൻ
മറഞ്ഞപ്പോഴായിരുന്നു
കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിൽ
കോറി വരക്കപ്പെട്ട ചുവരുകൾക്കുള്ളിൽ
ഒരു മൺ ചിരാതുപോലും വരക്കാനാവാതെ
പ്രണയം എന്നെ ഏകനാക്കിയത്‌

7 comments:

പകല്‍കിനാവന്‍ | daYdreaMer said...

എന്നിട്ടും, നീയെന്ന സൂര്യൻ
മറഞ്ഞപ്പോഴായിരുന്നു
കോവണിമുറിയുടെ
ഇരുണ്ട വെളിച്ചത്തിൽ
കോറി വരക്കപ്പെട്ട ചുവരുകൾക്കുള്ളിൽ
ഒരു മൺ ചിരാതുപോലും വരക്കാനാവാതെ
പ്രണയം എന്നെ ഏകനാക്കിയത്‌

എത്ര മനോഹരമായി നീ ഈ വരികള്‍ വരച്ചിരിക്കുന്നു വരവൂരാന്‍... !

Sureshkumar Punjhayil said...

Nannayirikkunnu... Ashamsakaal...!!!

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

പ്രണയം കോര്‍ത്ത വരികള്‍.

ചങ്കരന്‍ said...

പ്രണയം.. നന്നായിരിക്കുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

ഇരുണ്ട വെളിച്ചത്തിൽ
കോറി വരക്കപ്പെട്ട ചുവരുകൾക്കുള്ളിൽ
ഒരു മൺ ചിരാതുപോലും വരക്കാനാവാതെ
പ്രണയം എന്നെ ഏകനാക്കിയത്‌

എകാന്തത്തെ നീയും അനുരാഗിയാണോ? മനോഹരം!

ഗൗരി നന്ദന said...

എന്നോ നഷ്ടപ്പെട്ടു പോയ ചില പ്രണയക്കാഴ്ചകള്‍....മനോഹരം...!!!!


അകലാനായ്‌
അരികു ചേർന്നു പോയവയെത്ര
.........ആവോ??

ഗോപീകൃഷ്ണ൯.വി.ജി said...

മനോഹരം