അടുപ്പങ്ങളില്‍ നിന്നും
ഊതിക്കാച്ചിയ അകലങ്ങളിലേക്ക്
നിലാവിന്റെ നേര്‍ത്ത വെളിച്ചത്തിന്റെ
സാക്ഷിപത്രം....
കപട സ്നേഹത്തിന്റെ നിറക്കൂട്ടുകളില്‍
കാമം കത്തി ജ്വലിച്ച്
നനഞ്ഞു നാറിയ പുതപ്പിനുള്ളില്‍
വിരസതയുടെ കറുത്ത മുത്തുകള്‍
തുന്നി പിടിപ്പിച്ചു...
നാണത്തോടെ ഓടിയടുത്ത
അവളുടെ പിറകെ
ഒരു നൂറായിരം നോട്ടം
കൂട്ടത്തില്‍ ഒരുവന് ഇരുളില്‍
കൊറ്റിയെ പ്പോലെ പറന്നിറങ്ങി
കൊത്തിഎടുത്ത് പറന്നു പോയ്...
തന്മാത്രകളും കണികകളും
ഒരു തനിയാവര്‍ത്തനം പോലെ
കുത്തി നോവിച്ചും നുള്ളി നോക്കിയും
വഴക്കടിച്ചു പിരിഞ്ഞു...
പെയ്തു തോര്‍ന്നു നിശബ്ദമായ
അവസാന യാമത്തില്‍ പൊട്ടിമുളച്ച
ഒരു നേര്‍ത്ത ഹൃദയ മിടിപ്പ്
ഇരുണ്ടു കൂടിയ ആകാശത്തിലെവിടെയോ
മറഞ്ഞ ഒരു താരത്തിന്റെ
ആത്മാവിനോട് കൂട്ടം കൂടി
ഭ്രൂണ ജലത്തിനുള്ളിലെ
വീര്‍പ്പുമുട്ടലുകല്‍ക്കിടയിലൂടെ
അകലുന്ന അടുപ്പങ്ങളെ ചേര്‍ത്തുവെക്കാന്‍
പേറ്റുനോവിന്റെ അര്‍ത്ഥമറിയാതെ
വേനല്‍ച്ചൂടിന്റെ ആഴങ്ങളില്‍
പെയ്തിറങ്ങിയ പേമാരിയായി
ഒരു പിറവി കൂടി...
<>
28 comments:
ഭ്രൂണ ജലത്തിനുള്ളിലെ
വീര്‍പ്പുമുട്ടലുകല്‍ക്കിടയിലൂടെ
അകലുന്ന അടുപ്പങ്ങളെ ചേര്‍ത്തുവെക്കാന്‍
പേറ്റുനോവിന്റെ അര്‍ത്ഥമറിയാതെ
വേനല്‍ച്ചൂടിന്റെ ആഴങ്ങളില്‍
പെയ്തിറങ്ങിയ പേമാരിയായി
ഒരു പിറവി കൂടി...
“കാമം കത്തി ജ്വലിച്ച്
നനഞ്ഞു നാറിയ പുതപ്പിനുള്ളില്‍
വിരസതയുടെ കറുത്ത മുത്തുകള്‍
തുന്നി പിടിപ്പിച്ചു...“
പകലേ നീ വീണ്ടും വീണ്ടും കത്തിജ്വലിക്കുന്നു. നിന്റെ വിരൽതുമ്പുകളിൽ തൂങ്ങി അക്ഷരക്കൂട്ടങ്ങൾ പുറത്തേക്കൊഴുകുമ്പോൾ അത് ഒരു പുതു കവിതയുടെ പിറവിയാകുന്നു. മനോഹരം.....
ആദ്യത്തെ തേങ്ങയുടക്കാൻ വിട്ടുപോയി.
:::::::ഠോ:::::::
കൂട്ടത്തില്‍ ഒരുവന് ഇരുളില്‍
കൊറ്റിയെ പ്പോലെ പറന്നിറങ്ങി
കൊത്തിഎടുത്ത് പറന്നു പോയ്...
വരികളിലെ അത്ഭുതം ഇതാ വീണ്ടും
ഇതു വരിമുറിയോ അല്ലാതെയോ ആവട്ടെ!
പക്ഷെ എനിക്കിഷ്ടമായി.
ഇനി എനിക്കിഷ്ടമായതു കൊണ്ടിതു
നല്ലതല്ലാതെയാവുമോ എന്നേ ഭീതിയുൾലൂ
അഭിനന്ധനങ്ങൾ
ഇതു വരിമുറിയോ അല്ലാതെയോ ആവട്ടെ!
പക്ഷെ എനിക്കിഷ്ടമായി.
ഇനി എനിക്കിഷ്ടമായതു കൊണ്ടിതു
നല്ലതല്ലാതെയാവുമോ എന്നേ ഭീതിയുള്ളൂ
അഭിനന്ദനങ്ങൾ
ur great...... really
ഒരു പിറവി കൂടി...
പകല്ക്കിനാവന്..
ഈ വാക്കുകള്‍ എത്ര തീവ്രമാണ്..
“പെയ്തു തോര്‍ന്നു നിശബ്ദമായ
അവസാന യാമത്തില്‍ പൊട്ടിമുളച്ച
ഒരു നേര്‍ത്ത ഹൃദയ മിടിപ്പ്
ഇരുണ്ടു കൂടിയ ആകാശത്തിലെവിടെയോ
മറഞ്ഞ ഒരു താരത്തിന്റെ
ആത്മാവിനോട് കൂട്ടം കൂടി“
നിന്റെ വാക്കുകള്‍ ചിന്തകളിലേക്ക് തുളച്ചു കയറുന്നുണ്ട്.. തുടരുക
"പെയ്തു തോര്‍ന്നു നിശബ്ദമായ
അവസാന യാമത്തില്‍ പൊട്ടിമുളച്ച
ഒരു നേര്‍ത്ത ഹൃദയ മിടിപ്പ്
ഇരുണ്ടു കൂടിയ ആകാശത്തിലെവിടെയോ
മറഞ്ഞ ഒരു താരത്തിന്റെ
ആത്മാവിനോട് കൂട്ടം കൂടിz"
ഹൃദയ രക്തത്തില്‍ ചാലിച്ച കവിത.തീവ്രം.
വീണ്ടും പകലന്റെ കവിതയുടെ പിറവി..
nalla kavitha.
nalla kavitha.
പേറ്റുനോവിന്റെ അര്‍ത്ഥമറിയാതെ
വേനല്‍ച്ചൂടിന്റെ ആഴങ്ങളില്‍
പെയ്തിറങ്ങിയ പേമാരിയായി
ഒരു പിറവി കൂടി...
ഒരു പിറവിയുടെ മറ്റൊരു മുഖം,
നല്ല വരികള്‍....
“കപട സ്നേഹത്തിന്റെ നിറക്കൂട്ടുകളില്‍
കാമം കത്തി ജ്വലിച്ച്
നനഞ്ഞു നാറിയ പുതപ്പിനുള്ളില്‍
വിരസതയുടെ കറുത്ത മുത്തുകള്‍
തുന്നി പിടിപ്പിച്ചു...“
കവിത വായിച്ചു. നന്നായിട്ടൂണ്ട്
നാണത്തോടെ ഓടിയടുത്ത
അവളുടെ പിറകെ
ഒരു നൂറായിരം നോട്ടം
കൂട്ടത്തില്‍ ഒരുവന് ഇരുളില്‍
കൊറ്റിയെ പ്പോലെ പറന്നിറങ്ങി
കൊത്തിഎടുത്ത് പറന്നു പോയ്...
അഭിനന്ദനങ്ങള്‍..
കുറെ നല്ല വരികള്‍....വളരെ നന്നായിരിക്കുന്നു....
ishtaayi
ഭ്രൂണ ജലത്തിനുള്ളിലെ
വീര്‍പ്പുമുട്ടലുകല്‍ക്കിടയിലൂടെ
അകലുന്ന അടുപ്പങ്ങളെ ചേര്‍ത്തുവെക്കാന്‍
പേറ്റുനോവിന്റെ അര്‍ത്ഥമറിയാതെ
വേനല്‍ച്ചൂടിന്റെ ആഴങ്ങളില്‍
പെയ്തിറങ്ങിയ പേമാരിയായി
ഒരു പിറവി കൂടി...
കവിത നന്നായിട്ടുണ്ട്
ഒരു special പകലന് ടച്ച്...*
Sneham palappozum kapadam thanne.. Nannayirikkunnu... Ashamsakal..!!!
ഷിജൂ..
‘പിറവി’ നന്നായീട്ടോ..
ഇനി വെള്ളവും വളവും കൊടുത്തു വളര്‍ത്തുക. വളര്‍ന്നു പന്തലിക്കട്ടെ.. ഒരുപാടുപേര്‍ക്ക് തണലേകട്ടെ..
ആശംസകള്‍
ആശംസകള്‍, കിനാപകലാ!
----
കൂട്ടത്തില്‍ ഒരുവന് ഇരുളില്‍
കൊറ്റിയെ പ്പോലെ പറന്നിറങ്ങി
-ആണോ?
സ്ഥൂലത്തിൽ നിന്നും സൂഷ്മതയിലേക്ക്..തന്മാത്രകളായി..കണികകളായി..വീണ്ടും സ്ഥൂലമായി..ഒരു പിറവി കൂടി
നല്ല വരികൾ.:)
ഹൃദ്യം..
വേദനിപ്പിക്കുന്ന സത്യം..
പകല്‍... ആശംസകള്‍..
നിങ്ങളെന്തുട്ടാ പെടയാ പെടക്കണേ...
ഭേഷായിരിക്കുന്നു...
ആശംസകൾ
സാക്ഷികള്‍ നിലാവിന്റെ വെളിച്ചത്തില്‍ അവ്യക്തമായി കണ്ടേക്കാം .അല്ലങ്കിലും മറിച്ചൊരുഭിപ്രായം കാണില്ല .പിറവികള്‍ക്ക് പ്രസക്തിയില്ല പക്ഷെ പിറവിയുടെ സ്വഭാവത്തിനു അത് കണ്ടേക്കാം . വെറുപ്പുള്ളവ ഏറേ കാലം ഒരുമിച്ചിരിക്കുമ്പോള്‍ അടുപ്പങ്ങളിലേക്ക് അകലം കുറയുന്നത് വെറും യാന്ത്രികം . നിശബ്ദമായ നേര്‍ത്ത ഒരു ഹൃദയ മിടിപ്പ് ഒരു നിലവിളിയുടെ ദിക്കിലേക്കണ് വിരല്‍ ചൂണ്ടുന്നത്.സ്വപ്നങ്ങള്‍ അസ്തമിച്ചതിന്റെയോ വഴിമുട്ടിയതിന്റെയോ ഒരു നിലവിളി.
നന്ദി പകല്‍.... കവിത ഒരു സാംസ്കാരിക പ്രവര്‍ത്തനം തന്നയെന്ന് ഓര്‍മപ്പെടുത്തുന്നു......
പേറ്റു നോവിന്റെ അര്‍ഥമറിയാതെ ......
ഈ വരി എന്തൊക്കെയോ അറിയിക്കുന്നു.....
പക്ഷേ, ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല....... ശ്രമിക്കാം.... ഓര്മിച്ചെടുക്കാന് പ്രേരിപ്പിച്ചതിന്....
ഭ്രൂണ ജലത്തിനുള്ളിലെ
വീര്‍പ്പുമുട്ടലുകല്‍ക്കിടയിലൂടെ
അകലുന്ന അടുപ്പങ്ങളെ ചേര്‍ത്തുവെക്കാന്‍
പേറ്റുനോവിന്റെ അര്‍ത്ഥമറിയാതെ
വേനല്‍ച്ചൂടിന്റെ ആഴങ്ങളില്‍
പെയ്തിറങ്ങിയ പേമാരിയായി
ഒരു പിറവി കൂടി...
....വിതയുള്ള കവിത...
....കവിക്കാശംസകള്‍......
ഇങ്ങനെയാണ് പിറവികള്‍ സംഭവിക്കുന്നത് അല്ലേ പകലേ.
നന്നായി ഈ ഓര്‍മ്മകള്‍ / ഓര്‍മ്മപ്പെടുത്തല്‍ :)
Post a Comment