Sunday, May 17, 2009

വേട്ടക്കാരനും ഇരകളും

1
വേട്ടക്ക്
വേട്ടക്കാരനിര
തുണ.

2
വേട്ടക്കാരന്‍
വേട്ടക്ക് വരാതായപ്പോള്‍
ഇരകള്‍ക്ക് മുഷിഞ്ഞു.

പിന്നെയവര്‍
പരസ്പരം വേട്ടയാടി.

3
വേട്ടയാടിത്തളര്‍ന്ന്
വിശ്രമിക്കുമ്പോള്‍
വേട്ടക്കാരനറിഞ്ഞില്ല,
മറ്റൊരു വേട്ടയിലെ
ഇരയാണ് താനെന്ന്.

4
ഇരകളില്ലാതായാല്‍
മുടങ്ങുന്ന വേട്ടയെപ്പറ്റി
ആകുലനായ വേട്ടക്കാരന്‍
ഇരയെ സംരക്ഷിക്കാന്‍
നിയമം കൊണ്ടു വന്നു.

5
ഇരുളിന്റെ മറവില്‍
ഇര കാത്തിരുന്നു,
വേട്ടക്കാരനു വേണ്ടി.

---------------------------------
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

6 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

എന്റെ ബ്ലോഗിലെ ഒരു പഴയ പോസ്റ്റ്.

paarppidam said...

ധാരാളം അർത്ഥം ഉൾക്കൊൂന്ന വാക്കുകൾ.....നന്നായിരിക്കുന്നു

Typist | എഴുത്തുകാരി said...

ഇര സംരക്ഷണ നിയമം വേട്ടക്കാരനു തന്നെ പാരയാവില്ലേ?

ഹന്‍ല്ലലത്ത് Hanllalath said...

വേട്ടയെന്നത് വേട്ടക്കാരന്റെ ജീനില്‍ അടങ്ങിയതാകുമ്പോള്‍
ഇരകളെ സംരക്ഷിക്കേണ്ടി വരുന്നു...
കാരണം വേട്ട തുടര്‍ന്ന് കൊണ്ടേ ഇരിക്കണം...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ix

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അതാ ഞാനും ആലോചിച്ചേ, ഈ രാമേട്ടകാവ്യം നോം മുന്‍പ് വായിച്ചതാണല്ലോ !