Monday, May 18, 2009

ചില കാര്യങ്ങള്‍

ചില കാര്യങ്ങള്‍ അങ്ങനെയാണ്

നമ്മുക്കൊരു ഉറപ്പുമില്ല

മനസ്സിന്റെ നിഴല്‍ പോലെ

അറിയില്ലേ ?

നിഴല്‍ നിയമങ്ങള്‍

വെളിച്ചത്തിനെതിരാണെന്നു.......

ചില കാര്യങ്ങള്‍ അങ്ങനെയാണ്

നമ്മുക്കൊരു ഉറപ്പുമില്ല

മുറിഞ്ഞ കഴുത്തില്‍ നിന്നും

വാക്കു ചിതറും പോലെ

മരണ മൊഴി പോലെ

കിട്ടിയാല്‍ കിട്ടി

ചില വാര്‍ത്തകള്‍ പോലെ

വന്നാല്‍ വന്നു

നമ്മുക്കൊരു ഉറപ്പുമില്ല


എന്നാല്‍ ഉറപ്പുള്ള ചിലതുണ്ട്

ചെറിയതുറയിലെ ബോംബ് ഏറു പോലെ

ഭീമാ പള്ളിയില്‍ കത്തിയ

ഖുര്‍ ആന്‍ പോലെ

പാവപെട്ടവന്റെ കറന്‍സികള്‍ പോലെ

ചിതറിയ ചോര പോലെ

എന്നുമുണ്ടാകുമെന്നു

ഉറപ്പുള്ള ചിലത്

ചോര മണക്കുന്ന ജനാധിപത്യം

അല്ലെങ്കില്‍

തീ തിന്നുന്ന മനസ്സുകള്‍

6 comments:

സന്തോഷ്‌ പല്ലശ്ശന said...

സമകാലികതയെ ചുഴ്‌ന്നു നില്‍ക്കുന്ന ഈ കവി പറയുന്നത്‌ ഉറപ്പുള്ള - പൊള്ളുന്ന സത്യങ്ങളാണ്‌.... നന്നായി എന്നു മാത്രം പറഞ്ഞാല്‍ ശരിയാവില്ല. കലക്കി മോനെ കലക്കി

ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

ചില കാര്യങ്ങള്‍ ഇങ്ങനെ തന്നെയാണ്. നന്നായി. :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നമുക്കൊരു ഉറപ്പുമില്ലാത്ത ചില കാര്യങ്ങള്‍.

Ranjith chemmad / ചെമ്മാടൻ said...

ഇങ്ങനെയൊക്കെയാണ്....
കവിതയുടെ നേര്‍‌വഴികള്‍; കലത്തിന്റെയും....
തുടരൂ, ഭവുകങ്ങള്‍....

Sureshkumar Punjhayil said...

palakaryangalayallo... Manoharam. Ashamsakal...!!!

Junaiths said...

സന്തോഷ് ,പകല്‍സ്,രാംസ്‌,രഞ്ജിത്ത് പിന്നെ സുരേഷിനും വളരെ നന്ദി ...