Thursday, August 6, 2009

ഒരു ലൈംഗിക തൊഴിലാളിയുടെ....

അവളെ പത്രക്കാര്‍
കാത്തിരുന്നു.
താഴ്‌വരകളില്‍ ചോരപൊടിഞ്ഞ നാള്‍തൊട്ട്‌
ആടിയ വാത്സ്യായനങ്ങളുടെ
സാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍.

അവളറിഞ്ഞില്ല
അവളാരെയോ ഒറ്റുകൊടുക്കുകയാണെന്ന്‌. . . .

സോനാഗാച്ചികളും
കാമാത്തി പുരകളും
അരയില്‍ പുണ്ണുപൊത്തിയ
ആയിരമായിരം ഇന്ത്യന്‍ ഗലികളും
നിലവിളിക്കുന്നുണ്ടെന്ന്‌.

പിന്നില്‍ മുഖംപൊത്തി
പകല്‍ മാന്യത ചിരിക്കുന്നുണ്ടെന്ന്‌.

സ്വപ്നത്തില്‍
കഴുകന്‍മാര്‍ കൊത്തിവലിക്കുന്നു
ഒരു പെണ്ണരയെ -
കാലും തലയും ചേദിക്കപ്പെട്ട്‌. . . .

അയ്യോ. . . ഞാനുപേക്ഷിച്ച
എന്‍റെ തന്നെ . . .
അവള്‍ നിലവിളിച്ചുകൊണ്ടോടി.

ഗലികളുടെ ഇരുവശം
മട്ടുപ്പാവില്‍ നിന്നും
പെണ്ണുങ്ങള്‍ അക്രോശിച്ചു.
പാതിവെന്ത ഉടലുകള്‍ കോപം കൊണ്ടു വിറച്ചു.

"ഞങ്ങടെ കണ്ണീരിനെ,
മുറിവുകളെ,
അഭിമാനത്തെ,
വിഷം കലക്കി വിറ്റവളെ. . .
ഞങ്ങളെ കഥയില്ലാതാക്കിയോളെ. . . .
വേശ്യ കണ്ടവനു പായ്‌വിരിക്കുന്നവളല്ല.
ഉടല്‍ ശവമാക്കി ആസക്തികള്‍ക്ക്‌ ഊടുവയ്ക്കുന്നവളാണ്‌.

പകല്‍മാന്യതയെ
ചോരയും ചലവും പൊത്തിയ തുടയിടുക്കില്‍
മുക്കികൊല്ലുവളാണ്‌. . .
പ്ഫാ. . . .
ഞങ്ങടെ കണ്ണീരിണ്റ്റെ കഥയെഴുതാന്‍
ഇനി ഒരു പട്ടിയുടേയും
ആവശ്യമില്ല."

അവള്‍ കഥയുടെ പേരു തിരുത്തി
"ഒരു ലൈംഗിക തൊഴിലാളിയുടെ. . . .
സമര്‍പ്പണം;
എന്‍റെ ചുണ്ടില്‍ ചൂടുകോരിയൊഴിച്ചവര്‍ക്ക്‌".

10 comments:

സന്തോഷ്‌ പല്ലശ്ശന said...

അവളറിഞ്ഞില്ല
അവളാരെയോ ഒറ്റുകൊടുക്കുകയാണെന്ന്‌. . . .

സോനാഗാച്ചികളും
കാമാത്തി പുരകളും
അരയില്‍ പുണ്ണുപൊത്തിയ
ആയിരമായിരം ഇന്ത്യന്‍ ഗലികളും
നിലവിളിക്കുന്നുണ്ടെന്ന്‌.....

Deepa Bijo Alexander said...

നല്ല മൂർച്ചയുണ്ട്‌ വരികൾക്ക്‌.അസ്വാസ്ഥ്യമുണ്ടാക്കുന്ന സത്യങ്ങൾ......

കവിതയുടെ ഒടുവിലത്തെ പകുതിയിൽ മിക്കവാറും ഗദ്യമായിത്തോന്നി.തുടക്കത്തിലുണ്ടായിരുന്ന താളം പിന്നെ നില നിറുത്തിക്കണ്ടില്ല.

shaiju said...

ഒരു സംഭ്രമം ഉള്ളതു പോലെ തോന്നിച്ചു
ചില വരികള്‍ക്ക്, മുഴുവന്‍ പറയാന്‍ കൂട്ടക്കാത്തത് പോലെ.
ദീപയുടെ അഭിപ്രായം എന്നെ സ്വധീനിച്ചതാണോ എന്തോ?

എം പി.ഹാഷിം said...

shijuvinodu yojikkunnu

Anonymous said...

"വേശ്യ കണ്ടവനു പായ്‌വിരിക്കുന്നവളല്ല.
ഉടല്‍ ശവമാക്കി ആസക്തികള്‍ക്ക്‌ ഊടുവയ്ക്കുന്നവളാണ്‌." sathyam ...sathyamulla kavitha!!!

Unknown said...

"താഴ്‌വരകളില്‍ ചോരപൊടിഞ്ഞ നാള്‍തൊട്ട്‌
ആടിയ വാത്സ്യായനങ്ങളുടെ
സാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍."

വിജാരണ ചെയ്യുന്നവരാല്‍ പോലും ചൂഷണം ചെയ്യപ്പെടുന്നവരുടെ നിസ്സഹായത. ഇതൊരു നേര്കാഴ്ച്ചയാണ്- ഈ സത്ത്യത്തെ ഇതിനേക്കാള്‍ സൌമ്യമായി പറയുക വയ്യ.
സന്തോഷ്‌ ആശംസകള്‍ !!

തൃശൂര്‍കാരന്‍ ..... said...

"പകല്‍മാന്യതയെ
ചോരയും ചലവും പൊത്തിയ തുടയിടുക്കില്‍
മുക്കികൊല്ലുവളാണ്‌. . ." , കൊള്ളാം...

മനോഹര്‍ മാണിക്കത്ത് said...

പരിഹാരമാര്‍ഗ്ഗങ്ങള്‍ ഇല്ലെങ്കില്‍
ഇവരെയെല്ലാം വാഴ്ത്തപ്പെടുത്താം

ശക്തമായ രചന

lijeesh k said...

ആശംസകള്‍ !!

Muralee Mukundan , ബിലാത്തിപട്ടണം said...

ലോകതാരമിവൾ നഗ്നയായി വിലസുന്നു…
ലോകമാന്യരോടൊത്തുരമിച്ചും ഉല്ലസിച്ചും,
ലോകവാർത്തയായൊരു മാദകതിടമ്പിവൾ!
ലോകനാഥയെന്നനാട്ടത്തിലാണവൾ;കഷ്ട്ടം
ലോകത്തിലിന്നുമിതുപോലെ മനുഷ്യരുണ്ടോ?