Thursday, August 20, 2009

ചുംബനങ്ങള്‍

നിന്നെ പോലെ
ആരുമെന്നെ സന്തോഷിപ്പിക്കുന്നില്ല,
നീ എന്റെ
അടുത്ത സുഹൃത്ത്..

ഈ ചിത്ര പിന്നുകള്‍
നിന്റെ കോളറില്‍ കുത്തുക
പൂവിനു മണമെന്നപോല്‍്
നിന്റെ ഭംഗി വര്‍ദ്ധിക്കട്ടെ

തുളുമ്പുന്ന തേന്‍ തുള്ളികള്‍
നിന്റെ അധരത്തില്‍
നിന്നും വീഴാതിരിക്കട്ടെ

ആരുടെയൊക്കെ
പ്രതിബിമ്പങ്ങളാണതില്‍്
നീ എനിക്കായ്‌
കൊരുത്തു നല്‍ക്കുന്നത്?

എന്റെ കയ്യില്‍ എപ്പോഴും
കുറച്ചു ചില്ലറകള്‍് മാത്രം,
(മതിയാവില്ലല്ലോ
എനിക്കൊരിക്കലും)
വരൂ നമുക്കിനി നിന്റെ
ചുംബനങ്ങള്‍ വില്‍ക്കാം

നിന്റെ പാത്രം കളയരുത്
ഇനിയുമെത്ര ചുംബനങ്ങള്‍
നിറയ്ക്കാനുള്ളതാണ്
നിറച്ചു വില്‍ക്കേണ്ടതാണ്....

2 comments:

ഒരു നുറുങ്ങ് said...

വില്‍ക്കാനുണ്ട് ചുടു ചുംബനങ്ങള്‍,വാങ്ങാന്‍
കാശില്ല ജുനൈതേ !ഈ റംസാന്‍/ഓണനാളില്‍
തീവിലയാ...കാശ് പൊക്കാന്‍ ഒരു ചുമട്ടുകാരനേം
അന്വേഷിചു നടക്ക്വാ ഒത്തിരി നാളായി..അവന്‍
മറ്റൊരു ചുമട്ടു കാരനെയുമന്വേഷിക്കുന്നു..

പണ്യന്‍കുയ്യി said...

സംഗതി കൊള്ളാം