Sunday, October 4, 2009

ജ്യോനവന് അന്ത്യാഞ്‌ജലി......

പ്രിയ കവി സുഹൃത്ത് ജ്യോനവന് അന്ത്യാഞ്‌ജലി......
പ്രിയ കവിസുഹൃത്ത് ജ്യോനവന്‍ (നവീണ്‍)
നമ്മെ വിട്ടു പോയി........
കുവൈറ്റിലുണ്ടായ ഒരു കാര്‍ അപകടത്തിലാണ്
ജ്യോനവനടക്കം നാലുപേരുടെ മരണത്തിനിടയാക്കിയ
അത്യാഹിതം സംഭവിച്ചത്!

പ്രിയ സുഹൃത്തിന്റെ ഈ വേര്‍പാടില്‍
കണ്ണുനീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി......
കുടും‌ബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍
പങ്ക് ചേര്‍ന്നുകൊണ്ട്.....
പ്രാര്‍‌ത്ഥനയോടെ.........
പ്രവാസ കവിതാ പ്രവര്‍ത്തകര്‍.....

more details here :
http://boolokakavitha.blogspot.com/2009/10/blog-post_01.html

11 comments:

Ranjith chemmad / ചെമ്മാടൻ said...

നിന്റെ വരികളിലൂടെ
ഞങ്ങളുടെയുള്ളില്‍
ജ്വലിച്ചുകൊണ്ടേയിരിക്കുന്നു.........
നിത്യശാന്തി നേര്‍ന്നുകൊണ്ട് പ്രാര്‍ത്ഥനയോടെ,

പകല്‍കിനാവന്‍ | daYdreaMer said...

പ്രിയപ്പെട്ട കൂട്ടുകാരാ ഉമ്മ. നിന്റെ കവിതകള്‍ക്കും നിന്നെ പറ്റിയുള്ള ഓര്‍മ്മകള്‍ക്കും മരണമില്ല..!

Dr. Prasanth Krishna said...

ജ്യോനവന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അവന്റെ കവിതകള്‍ അവന്റെ തന്നെ ശബ്ദത്തില്‍ ഇവിടെയും ഇവിടേയുംകേള്‍ക്കാം. പതിനാറാം വയസില്‍ എഴുതിയ പൂ പറിച്ചവള്‍ എന്ന കവിതയായിരുന്നു അവന്‍ എഴുതിയവയില്‍ ഏറ്റവും കൂടുതല്‍ അവന്‍ ഇഷ്ടപ്പെട്ടിരുന്ന കവിത.

വെള്ളത്തൂവൽ said...

ആദരാഞ്ജലികള്‍,

Dr. Prasanth Krishna said...

ജ്യോനവന്റെ ബോഡി നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയായ്‌കൊണ്ടിരിക്കുന്നു. ഹോസ്പിറ്റലില്‍ നിന്നും ചില പേപ്പറുകള്‍ ശരിയാകാനുണ്ട്. അതു ശരിയായാല്‍ ഉടനെ തന്നെ ബോഡി കൊണ്ടുപോകും. എല്ലാ സഹായത്തിനും അവിടെ ജ്യോനവന്റെ അനുജന്റെ ഒപ്പം സുഹ്യത്തുക്കളും ബന്ധുക്കളും സഹപ്രവര്‍ത്തകരുമുണ്ട്.

അനില്‍@ബ്ലോഗ് // anil said...

ആദരാഞ്ജലികള്‍

ഗോപി വെട്ടിക്കാട്ട് said...

പവിത്രമായ പാതകളേ,
പാവനമായ വേഗതകളേ,
കേള്‍ക്കുന്നില്ലേ?
ചെവിയുരിഞ്ഞു വീണതിന്നൊപ്പം.
ഒരു 'ഹമ്മര്‍' കയറിയിറങ്ങിയതാണ്‌.

നിന്‍റെ ഈ വരികള്‍ മനസ്സിനെ നോവിക്കുന്നു നവീന്‍


നീ എല്ലാം അറിഞ്ഞിരുന്നോ
മരണം നിന്‍റെ പിന്നില്‍..
പതുങ്ങിയിരുന്നത് ...
അക്ഷരങ്ങളുടെ തോഴാ ...ആദരാഞ്ജലികള്‍...

നരിക്കുന്നൻ said...

നീ ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നു..പക്ഷെ, ആ വേദന താങ്ങാൻ ഈ ബൂലോഗത്തിന് കഴിയുന്നില്ലല്ലോ..

ആദരാഞ്ജലികൾ

ഗൗരി നന്ദന said...

ദീര്‍ഘ ദര്‍ശനം ചെയ്ത ദൈവജ്ഞനായിരുന്നോ ജ്യോനവന്‍ ??
അറം പറ്റിയത് പോലെയുള്ള വരികള്‍....

ആദരാഞ്ജലികള്‍.....പ്രാര്‍ത്ഥനയോടെ......

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രിയ കൂട്ടുകാര ജ്യോനവ...
അരിയെത്താതെ ഇഹലോകവാസം വെടിഞ്ഞ നവീന്‍ജോര്‍ജ്‌.
വരികള്‍ വറ്റിവരണ്ടയാ പൊട്ടക്കുടം ഇനി നിധിപോല്‍,
വരും കാലങ്ങളില്‍ ഞങ്ങളീമിത്രങ്ങള്‍ കാത്തു സൂക്ഷിക്കാം ...

ഒരു കടമോ രണ്ടുകടമോയുള്ള നിന്‍ കടങ്കഥകള്‍ ,
തരംപോലെ ഇടത്തോട്ടു ചിന്തിക്കുന്ന നിന്റെ ഘടികാരം ,
കൂരിരുട്ടിലെ നിന്റെ ദന്തഗോപുരങ്ങള്‍ ; പ്രിയ ജ്യോനവ ;
പരിരക്ഷിക്കുമീ അക്ഷരലോകത്തില്‍ ഞങ്ങളെന്നുമെന്നും !

പുരുഷന്‍ ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു ജ്യോനവനിവൻ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കുംഞങ്ങളീമിത്രങ്ങള്‍ എന്നുമെന്നുംമനസ്സിനുള്ളില്‍;
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!

ManzoorAluvila said...

ആദരാഞ്ജലികള്‍