Sunday, November 22, 2009

ഹിമത്തടവറ.


മഞ്ഞുകേളികള്‍ 

ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നപോലെ ,യൂറോപ്പില്‍ ഉടനീളം നടമാടികൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലേക്ക് , രണ്ടുപതിറ്റാണ്ടിനുശേഷം ,കഴിഞ്ഞവർഷം കൊടും ശൈത്യം അരിച്ചരിച്ചു ഇറങ്ങി വന്നത് . ഉത്തരാര്‍ധ്രത്തിലെ അന്റാര്‍ട്ടിക്കയെ പോലും തോല്‍പ്പിക്കുന്ന തണവുമായി(-10 to -20) .
പോരാത്തതിനു ശീതക്കാറ്റും ,ആ ഭീകര മഞ്ഞുവര്‍ഷവും യൂറോപ്പിനെ ആകമാനം വെള്ളയില്‍ മൂടി .
ഗ്രാമങ്ങളും ,പട്ടണങ്ങളും "ഹിമത്തടവറ" കളായി മാറി !!!

നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട ഒരു വെള്ളപ്പട്ടിനാല്‍ നാണം മറച്ച യൂറോപ്പ്യ്യന്‍ സുന്ദരി !

ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന കാണാത്ത കാഴ്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....


ഹിമത്തടവറ


വീണ്ടു മിതാ ലോകതലസ്ഥാനം വെള്ളപട്ടണിഞ്ഞുവല്ലോ ,
ആണ്ടു പതിനെട്ടിനുശേഷം ഈഹിമകിരണങ്ങളേറ്റിതാ....
രണ്ടു പതിറ്റാണ്ടിനിടയില്‍ അത്യുഗ്രന്‍ ഹിമപതനത്താല്‍ ,
ലണ്ടനൊരു ഹിമത്തടവറ പോലെയായല്ലോയേവര്‍ക്കും !

നീണ്ടരണ്ടു ദിനങ്ങള്‍ ഇടവിടാതുള്ള പഞ്ഞിമഞ്ഞുകള്‍
പൂണ്ടിറങ്ങി നഗരവീഥികള്‍-നിശ്ചലമാക്കി-പാളങ്ങള്‍ .
പണ്ടത്തെ രീതിയിലുള്ളവീടുകള്‍ ,കൊട്ടാരമുദ്യാനങ്ങള്‍ ,
ചണ്ടിമൂടപ്പെട്ട കായല്‍പോല്‍ ,മഞ്ഞിനാല്‍ മൂടപ്പെട്ടിവിടെ !

കൊണ്ടാടി ജനം മഞ്ഞുല്‍ത്സവങ്ങള്‍ നിരത്തിലും, മൈതാനത്തും ,
രണ്ടു ദിനരാത്രം മുഴുവന്‍ മമ"ഹര്‍ത്താലാഘോഷങ്ങള്‍" പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധി ,
വണ്ടിയില്ലാ നിരത്തില്‍-പാതയില്‍ ,എങ്കിലും പാറിവന്നല്ലോ....

കൊണ്ടുപോകുവാന്‍ "പറവയംബുലന്സുകള്‍"ഗരുഡനെപോല്‍ !
വണ്ടുപോല്‍ മുരളുന്ന മഞ്ഞുനീക്കും ദശചക്ര യന്ത്രങ്ങള്‍ ,
കണ്ടം വിതക്കും പോല്‍ ഉപ്പുകല്ലു വിതറി കൊണ്ടോടുന്നിതാ
വണ്ടികള്‍ പല്‍ച്ചക്രങ്ങലാല്‍ ,പട്ടാളട്ടാങ്കുകള്‍ ഓടും പോലെ !

കണ്ടുഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്ങ്ങള്‍,കല്‍
ക്കണ്ടകനികള്‍ പോലവേയാപ്പിളും,സ്റ്റാബറി പഴങ്ങളും ,
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെ -
മണ്ടയില്‍ തൊപ്പിയേന്തി നില്ക്കുന്ന കാഴ്ചകള്‍ , ഹിമകേളികള്‍ !

ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍ !
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകള്‍ ,അവര്‍ണനീയം !
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മചെപ്പില്‍ ഭദ്രമായ്‌ ....

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ



മുരളീമുകുന്ദൻ

7 comments:

ഒരു നുറുങ്ങ് said...

ഠേ...ഇതു നല്ല ഹിമക്കാഴ്ച,ആകെക്കുളിര്‍ണേയ്...

C.K.Samad said...

ഖാദര്‍ പട്ടേപാഡം, വളരെ നന്നായിട്ടുണ്ട്. യൂറോപ്പില്‍ ഇതിനു മുമ്പ് വന്നിട്ടുണ്ടോ. ഇല്ലെങ്കിലും മനസ്സിലെ ചിത്രം നന്നായി. എല്ലാം വിട്ടെറിഞ്ഞ്‌ നാടിലേക്ക് വിമാനം കേറിയാലോ എന്ന് വരെ തോന്നിയതായിരുന്നു അന്ന് . പിന്നെ ഒരു പൌണ്ടിന്നു ഇന്ത്യയില്‍ എന്പതു രൂപ വിലമതിക്കുന്നത് കൊണ്ട് ഇവിടെ തന്നെ സഹിച്ചു നിന്നു......

kallyanapennu said...

ആയ് കുളിരുകോരുന്ന വരികൾ..
ആ മഞ്ഞുകാലത്തിന് അനുഭവസാക്ഷിയാണ് ഞാൻ.

Unknown said...

ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന്‍ ഒളിക്കാഴ്ചകള്‍ !

അപ്പോൾ ഒളിനോട്ടങ്ങളാണ് അവിടെയും പണി അല്ലേ?
നന്നായിരിക്കുന്നു.

shibin said...

മഞ്ഞിന്റെ അനുഭവം നേരിട്ടുകാണാവുന്ന കാവ്യം.
നന്നായിട്ടുണ്ട്.

Unknown said...

നല്ല വിവരണം.
ശരിക്കുള്ള ഒരു ഹിമക്കാഴ്ച്ചതന്നേ...

Muralee Mukundan , ബിലാത്തിപട്ടണം said...

ഇവിടെ വന്നുമിണ്ടിപ്പറഞ്ഞ പ്രിയമിത്രങ്ങൾക്കെല്ലാം നന്ദി...കേട്ടൊ.