സന്ദര്‍ഭവശാല്‍
ഞങ്ങളിന്നും ജീവിച്ചിരിപ്പുണ്ട്..!!
ഭരണകൂടത്താല്‍
ഭ്രഷ്ടരാക്കപ്പെടുമ്പോള്‍
പരിഹാരം തേടിയുള്ള
നിലവിളികള്‍
തിരിച്ചറിയപ്പെടാതെ,
വേട്ടയാടലിന്
വഴിമാറുകയാണ്.
ഒട്ടിയ വട്ടിയുമായി
ഞങ്ങളുടെ ഭൂമിയില്‍
തമ്പുരാന്റെ ആഹ്വാനങ്ങള്‍ക്ക്
കാത്ത് നില്ക്കുമ്പോള്
കീഴ്പ്പെടുത്തി പ്രാപിക്കുന്നവര്‍
കീഴാളനെന്ന്
ചരിത്രത്തില്‍ രേഖപ്പെടുത്തി.
കത്തുന്ന ചൂട്ടും,
പൊള്ളുന്ന മനസ്സുമായി
കാവലിരിക്കുന്ന നിസ്സഹായതയെ
നവോത്ഥാനം കൊണ്ട്
വ്യഭിചരിച്ച്
പുറത്തേക്കിറങ്ങുന്ന
പ്രബുദ്ധമായ ജനാധിപത്യമേ
കൊട്ടിയടക്കുമ്പോഴും
ഉറപ്പ് കൊടുക്കുക.
3 comments:
കീഴാളർ എന്ന വർഗ്ഗം എന്നും ചരിത്രത്തിൽ രേഖപ്പെടുത്തുവാനുള്ള ഒരു വിഭാഗമായി മാത്രം തരം തിരിക്കപ്പെട്ടിരിക്കുകയാണല്ലോ ഇപ്പോൾ...
വളരെ നന്നായിരിക്കുന്നു ഈ വരികൾ കേട്ടൊ....
കൊട്ടിയടക്കുമ്പോഴും
ഉറപ്പ് കൊടുക്കുക!
നല്ല കവിത!
nalla oormmapedutthal athikaara vargangal kandirunnengil...
Post a Comment