Thursday, January 7, 2010

രണ്ട് വിധികള്‍

കൊതിച്ചിട്ടോ അല്ലതെയോ
പ്രവാസത്തോടെയാണ്
ശരീരം വിണ്ണിലും
ആത്മാവ് മണ്ണിലുമാക്കപ്പെട്ടത്

കൊതിച്ചിട്ടല്ലെങ്കിലും
മരണത്തോടെയാണ്
ശരീരം മണ്ണിലും
ആത്മാവ് വിണ്ണിലുമാക്കപ്പെട്ടത്.

5 comments:

ആര്‍ബി said...

രണ്ട് വിധികള്‍

പ്രവാസം പിന്നെ മരണം

മനോഹര്‍ മാണിക്കത്ത് said...

രണ്ടും ഒന്നാകുന്നവര്‍
പ്രവാസികള്‍

Ranjith chemmad / ചെമ്മാടൻ said...

നല്ല വരികള്‍..
ആശംസകള്‍..

Muralee Mukundan , ബിലാത്തിപട്ടണം said...

ശരീരവും,ആത്മാവും..
മണ്ണൂം,വിണ്ണും
നല്ലയുപമകളും,നല്ലവരികളും
വളരെ നന്നായിരിക്കുന്നൂ..കേട്ടൊ

ManzoorAluvila said...

good thoughts..keep it up