Tuesday, January 12, 2010

"ചെറുമിപെണ്ണ് "

ഭാരത മാതാവിന്‍റെ നാമം
നല്‍കിയനുഗ്രഹിച്ചു മാതാപിതാക്കള്‍
സ്കൂള്‍ രേഖകളില്‍ "സീത '
എന്നെഴുതിചേര്‍ത്തെങ്കിലും
നാട്ടാരു വിളിച്ചെന്നെ "ചെറുമി "
സ്കൂളില്‍ കൂട്ടുകാരും
ക്ലാസ്സില്‍ ടീച്ചറും
പാടത്ത്‌ കര്‍ഷകരും
തോട്ടില്‍ അലക്കുന്നോരും
കടവില്‍ തോണിക്കാരനും
കടപ്പുറത്ത് വലക്കാരും
വിളിച്ചെന്നെ "ചെറുമി "
കൊഴിലോത്തെ പാത്രങ്ങള്‍ ഒക്കെയും
കഴുകി കൊടുത്തിട്ടും
എനിക്കെന്നും കഞ്ഞി കുബിളില്‍ത്തന്നെ
കോളേജില്‍ എത്തിയപ്പോള്‍
കറുത്തമേനി കണ്ട്
സഹപാഠികള്‍ വിളിച്ചെന്നെ "ചെറുമി "
ആയിഷ കറുത്തിട്ടും മഞ്ഞ തട്ടമിട്ടപ്പോള്‍
അവളിന്നും ആയിഷതന്നെ...
സഹികെട്ട് ഞാനിരിക്കവെ
ഷാജഹാന്‍ ഓതി മുംതാസാക്കിടാം...
കൈപിടിച്ചു ഞാന്‍
മനസ്സില്‍ മാപ്പ് പറഞ്ഞു
എന്‍റെ നല്ല മാതാപിതാക്കളോട്
സ്നേഹിക്കപ്പെട്ടു ഞാന്‍
പിന്നീടൊരിക്കലും കേട്ടില്ല "ചെറുമി "
വിലസുന്നു ഞാന്‍ ഇന്നും
മുംതാസായി .....മനുഷ്യനായി

16 comments:

Anonymous said...

സാമൂഹികം, ഇന്നത്തെ ചുറ്റുപാടിൽ എറേ ചിന്തനീയം

കടത്തുകാരന്‍/kadathukaaran said...

അതെ കൂട്ടിക്കൊടുപ്പ് നടത്തിയത് സ്വന്തം സമുദായമെന്ന ,ജാതി, വര്‍ഗ്ഗമെന്ന തിരിച്ചറിവ്..

Abey E Mathews said...

Categorised Malayalam Blogroll Aggregator
http://www.ml.cresignsys.com/

*********************************
http://www.hostmeonweb.com
Low cost Web Hosting at Kerala
Contact Us:info@cresignsys.com
*********************************

Anonymous said...

എന്റെ കൃഷ്ണനും രാമനും എന്തിനു പരമശിവൻപോലും കറുത്തിട്ടല്ലേ? ഷാജഹാൻ പ്രലോഭിപ്പിച്ചപ്പോൾ മയങ്ങിവീണു?; എന്നിട്ടിപ്പോൾ എന്തിനു ജാതിയെ പഴിക്കുന്നു? ഗോപാലനും കുട്ടികൃഷ്ണനും നിന്നോടു സ്നേഹമുണ്ടായിരുന്നു. പക്ഷേ അവരൊന്നും നിന്നെ അപകടപ്പെടുത്തുന്ന അടുപ്പത്തിലേക്കു വന്നില്ല.. അവർ വിചാരിച്ചു ..നിന്നെ ഉപദ്രവിക്ക്കരുതല്ലോ എന്നു? കെട്ടിക്കഴിഞ്ഞേ പെണ്ണിനെ തൊടാവൂ എന്നാണവർ വിശ്വസിച്ചതു..
ഷാജഹാനു നീ നിന്നു കൊടുക്കുമെന്ന് അവർ സ്വപ്നത്തിൽ പോലും കരുതിയില്ല ഷാജഹാന്റെ അദ്യപരീക്ഷണം മാത്രമാണു താനെന്നു അറിഞ്ഞപ്പോളുണ്ടായ ജാള്യതയോ ഈ ജാതിക്കാർഡുകളി? അഷറുദ്ദീൻ, കളിതോൽക്കൻ കൂട്ടുനിന്നു പണമുണ്ടാക്കിയത് പിടിക്കപ്പെട്ടപ്പോൾ ന്യൂനപക്ഷ്ക്കാറ്ഡുകളിച്ച പോലെ? ക്യാപ്റ്റനായിരുന്നപ്പോൾ ന്യൂനപക്ഷപീഡനം അനുഭവപ്പെട്ടില്ലായിരിക്ക്കും..
ഇതും കവിതയാണല്ലേ?

ramanika said...

ഈ " ചെറുമിയെ" ഇഷ്ട്ടമായി
കുട്ടത്തില്‍ ഒരു പാട്ടും ഓര്‍മ വന്നു
" എന്തെ കണ്ണനിത്ര കറുപ്പ് നിറം "

Unknown said...

അതെ കൂട്ടിക്കൊടുപ്പ് നടത്തിയത് സ്വന്തം സമുദായമെന്ന ,ജാതി, വര്‍ഗ്ഗമെന്ന തിരിച്ചറിവ്.

ഒരു നുറുങ്ങ് said...

കാര്യങ്ങട്ട് എളുപ്പായീട്ടോ..ഗുഡായീണ്ട്”ചെറുമിപ്പെണ്ണ്”
കവിതേലെങ്കിലും”ചെറുമി”യൊരു മനുഷ്യനായീല്ലയോ !
കവിത കലക്കി..ആശംസകള്‍

ഭ്രാന്തനച്ചൂസ് said...

കവിത കലക്കി..ആശംസകള്‍

ManzoorAluvila said...

good nandana...keep it up..

mazhamekhangal said...

very nice theam lines too

എം പി.ഹാഷിം said...

കലക്കി

Muralee Mukundan , ബിലാത്തിപട്ടണം said...

കറുപ്പിനഴക് പ്രണയത്തിൽ മുങ്ങി...
പേരിനഴകും പ്രണയത്താൽ മുങ്ങി...

ജയരാജ്‌മുരുക്കുംപുഴ said...

bestwishes

സോണ ജി said...

ഈ ചെറുമി പെണ്ണിനെ മുംതാസിനെ അതിലെ മനുഷ്യനെ എനിക്കിഷ്ടമായി

രാജേഷ്‌ ചിത്തിര said...

:)

shajahaamaar mumthaasakkiyathu cherumikale alla ennathu charithram....

kavithakku charithrante thaangu vendallo...:)

നന്ദന said...

അഭിപ്രായം പറഞ്ഞ് എന്നെ പ്രൊത്സാഹിപ്പിച്ച എല്ലാവർക്കും എന്റെ നന്ദി..നന്ദി...നന്ദി
തുടർന്നും വായനകൽ നടക്കട്ടെ എന്നാശംസിക്കുന്നു.