Wednesday, February 10, 2010

വെറും രണ്ട് പ്രണയക്കാഴ്ച്ചകൾ ! ! /Verum Rantu Pranayakkaazcchakal !!


പ്രണയ കാലാന്തരങ്ങൾ
പ്രണയമതെന്നോടാദ്യം പങ്കുവെച്ചതെന്നമ്മ ,
അണ്ണനും ,കൊച്ചനിയത്തികുട്ടിക്കും വേണ്ടിയായി ...
പ്രണയിച്ചുയമ്മ അടുക്കള ; രാഷ്ട്രീയമച്ഛന്‍ ;
പണത്തെ സ്നേഹിച്ചുയമ്മാവര്‍; ബന്ധുക്കള്‍ സ്വത്തിലും ....

പ്രണയിച്ചീക്കളി കൂട്ടുകാരി കളികള്‍ മാത്രം !
പ്രാണനായി സിനിമപെങ്ങള്‍ക്ക് ; ചേട്ടന്‍ ക്രിക്കറ്റില്‍ ,
പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കുപോലുമീയിഷ്ടം,ശേഷം കൂലിയില്‍ ..!

പ്രണയമെന്‍കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
പ്രണയിച്ച കൂട്ടുകാരിക്കെള്‍ക്കെല്ലാം;കൂട്ടുകാര്‍ക്കോ,
പണം ഞാന്‍ കൊടുക്കുമ്പോള്‍ ,ആ ബിയറിനായി ബാറില്‍ .
പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ .....

പെണ്ണിവൾ ഭാര്യ ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും;
പ്രണയം മകള്‍ക്കുചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
പ്രണയിച്ചതു മകൻ , കമ്പ്യൂട്ടര്‍ കളികള്‍ മാത്രം...
പ്രണയം തേടിഞാന്‍ അലയുന്നു കാലമിത്രയും ....!

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
പ്രണയം സുലഭം ? ശാശ്വതമായേനിക്കു മാത്രം ???നാട്ടില്‍ വെച്ചു സാക്ഷാല്‍ മുരളീധരനെപോലെ
പ്രണയമുരളിയൂതി അനർഘനിഗളം സ്വന്തം പ്രണയ
സാമ്രാജത്തില്‍ പ്രയാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നപ്പോളാണ് ,
ചെറുപ്പത്തിലെ പിടിച്ചു പെണ്ണ്കെട്ടിപ്പിച്ചത്.....
അതോടെ എന്റെ പ്രണയം അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റി -
പിന്നീട് പ്രണയം ശരിക്ക് വിടര്‍ന്നു പന്തലിക്കുകയായിരുന്നൂ !

നാട്ടിലെ പ്രണയം പേടിച്ചു ഇവിടെ ലണ്ടനിൽ വന്നപ്പോള്‍
-പട പേടിച്ചു പന്തളത്ത് വന്നപ്പോള്‍ ,പന്തം കൊളുത്തിപ്പട -
എന്ന പോലെയായി എന്റെ സ്ഥിതി .
Second hand to Tenth hand വരെയുള്ള ഇവിടത്തെ
പ്രണനിയിമാര്‍ക്കെല്ലാം , ഒരു ഭാരതീയന്‍ എന്നനിലയില്‍
എന്നോടു ബഹു കമ്പം !
ഇവിടുള്ളവരെ അപേഷിച്ചു -Indians so family oriented -
ആണെന്നുള്ള പരിഗണന വെച്ചുമാത്രമാണ് കേട്ടോ !
എന്തില്ലെങ്കിലും/എന്തായാലും ഉപേക്ഷിച്ച്  പോകില്ലല്ലോ ....?

ഇതുവരെയുള്ള എന്റെ പ്രണയാനുഭവങ്ങള്‍ വെച്ച്
പ്രണയ ദിനങ്ങളോടനുമ്പത്തിച്ച് എഴുതിയ കവിതകളോ
അതോ വെറും പദ്യങ്ങളോ ആണ്
പ്രണയ കാലാന്തരങ്ങളും പിന്നെ
February 14 ഒരു പ്രണയ ശുഭദിനവും

February 14 ഒരു പ്രണയ ശുഭ ദിനം


"പ്രണയിക്കുന്നൂ നിന്നെ ഞാന്‍ "-ചെണ്ട കൊട്ടിപ്പറയുന്നേവരും ;
പ്രാണനാം മാതാപിതാക്കള്‍ കുഞ്ഞുങ്ങളോട് ;നേതാവ് സ്വന്തം
അണികളോട് ;അതിഥിയോടാതിഥേയൻ ;മുതലാളിയോ
പണിയെടുക്കും തൊഴിലാളിയോട് ;അവനാ സഖിയോട്‌ ;

പ്രണയിനി നാഥനോട്.....എല്ലാം വെറും ജല്പനങ്ങള്‍ !
പ്രണയം പരസ്പരമുണ്ടെങ്ങില്‍ എങ്ങിനെയീ വേര്‍ത്തിരിവ് ?
പ്രണയമില്ലാത്ത കൂട്ടരേ ; നിങ്ങള്‍ ഒരുദിനമെങ്കിലും ...
പ്രണയിക്കൂ സ്വ:ഹൃദയത്തിലേറ്റീപ്രണയ ശുഭദിനം  ! ! !

10 comments:

Unknown said...

Nalla pranayakkaazhcchakal thanne !
rantum pranayatthinte vyathyasthamaaya kanalukal thanne.

SUNIL V S സുനിൽ വി എസ്‌ said...

നല്ല പ്രണയക്കാഴ്ച..
പ്രണയം തുളുമ്പട്ടെ ജീവിതം മുഴുവനും..!

ramanika said...

എന്നും ആ മൃദുല വികാരം മനസ്സില്‍ നിലനില്‍ക്കട്ടെ
മനോഹര പ്രണയകവിതകള്‍ പിറക്കട്ടെ

ഭ്രാന്തനച്ചൂസ് said...

പ്രണയം എന്നെന്നും മനസ്സില്‍ നിറഞ്ഞു തുളുമ്പട്ടെ...!

NISHAM ABDULMANAF said...

feel work

Anonymous said...

Naretions and both Poems very nice !
By
K.P.RAGHULAL.

Unknown said...

പ്രണയം പരസ്പരമുണ്ടെങ്ങില്‍ എങ്ങിനെയീ വേര്‍ത്തിരിവ് ?
പ്രണയമില്ലാത്ത കൂട്ടരേ ; നിങ്ങള്‍ ഒരുദിനമെങ്കിലും ...
പ്രണയിക്കൂ സ്വ:ഹൃദയത്തിലേറ്റീപ്രണയ ശുഭദിനം !

കവിതകളും,അവതാരികയും നന്നായി എഴുതിയിട്ടുണ്ട്...

kallyanapennu said...

മുരളിച്ചേട്ടാ- ഇത്തവണ ‘ബിലാത്തിമലയാളിയിലും, പ്രവാസകവിതകളിലും,കണിക്കൊന്നയിലും,ബ്ലോഗിലും‘ എല്ലാം പ്രണയ പരവശനായി തുളുമ്പി നിൽക്കുകയാണല്ലോ !
സത്യം പറൺജാൽ ചേച്ചിയോട് എനിക്കുകുശുമ്പുതോന്നുന്നൂ...
ഇപ്പോഴും ഇതുപോലെ പ്രണയം കാത്തുസൂക്ഷിക്കുന്ന ഒരു പ്രണയകാന്തനേ കിട്ടിയതിൽ...
പദ്യവും,ഗദ്യവുമെല്ലാംവളരെ,വളരെ നന്ന് ! !

mithul said...

it is super...!

Unknown said...

പ്രണയം എന്നെന്നും മനസ്സില്‍ നിറഞ്ഞു തുളുമ്പുന്ന ഒരു പ്രണയവല്ലഭൻ ഇങ്ങിനെയൊക്കെ എഴുതാമോ?