1 . വൃദ്ധ സദനത്തിന്റെ
രജിസ്റ്ററില്‍ ഒപ്പിട്ട്,
കസവ് തുണി മടക്കിക്കുത്തി,
പുറത്തേക്കിറങ്ങേ;
കട്ടിളയില്‍ കാലു മുട്ടി
പടിവാതിലില്‍
ഒന്ന് വീണു...
പൊക്കിള്‍ ചുഴിയില്‍
ഉമ്മാന്റെ
നെഞ്ച്
പിടക്കുന്ന ഒരൊച്ച..
നോക്കുമ്പോള്‍
ജാലകത്തില്‍
കണ്ണൊലിപ്പിച്ച്
അവരുടെ
നൊന്തു പെറ്റ വാക്കുകള്‍
കിഴിയിട്ടുഴിയാന്‍
മാടി വിളിക്കുന്നു...
2. കുഞ്ഞുന്നാളില്‍
ഉറക്കമിളച്ച്
ദുസ്വപ്നങ്ങള്‍ക്ക് കാവലിരുന്നതും,
തൂറിയ മടിത്തട്ടും
ചോര കിനിയുവോളം
അമ്മിഞ്ഞ പിഴിഞ്ഞതും
വീര്‍പ്പു മുട്ടി ഗര്‍ഭം ചുമന്നതും
പിടഞ്ഞു പ്രസവിച്ചതും
ഒരുമ്മയും
മിണ്ടിയിട്ടില്ലയെന്നിട്ടും...
2 comments:
തീവ്രമായ രചന മാഷേ, നന്ദി, നല്ല കവിതയ്ക്ക്!
ഒരുമ്മയും മിണ്ടില്ലയിതൊന്നും
അവരെയേത് നരകകൂട്ടിൽ കൊണ്ടിട്ടാലും!
ഈ ഉമ്മാക്കൊരു ഉമ്മ!
ഉഗ്രനായിട്ടുണ്ട് കേട്ടൊ ...
Post a Comment