Thursday, February 18, 2010

എന്റെ ആറാംതമ്പുരാൻ

ഉള്ളം പിടഞ്ഞന്നാവാർത്ത കേട്ടന്റെ
ഹൃദുസ്പന്ദനം നിലച്ചുപോയൊരുമാത്ര.
ജനിച്ചവൻ പതിവിലും നേരത്തെ ഇനീ
കാണുവാൻ ഈ ലോകമെത്രയുണ്ട്!

ആറുമാസംകഴിച്ചവൻ ഗർഭത്തിലേതോ
കാരഗൃഹത്തിലെന്നപോലെ,
പേറ്റുനോവിനാലമ്മ പിടയുമ്പോൾ
കൈകാലിട്ടളിക്കിച്ചിരിച്ചവൻ ഗമിച്ചുവോ ?

ജനിച്ചവൻ, നിൻകുഞ്ഞിപ്പോഴെന്ന്
കേട്ടഞാൻ സ്ത്ബദ്നായ് നിന്നുപോയി…ഒരുമാത്രനിശ്ചലം..!!
ഇനിയും മാസങ്ങൾകഴിഞ്ഞെ പിറക്കാവു
പൂർണ്ണത എത്തിയ എൻപുത്രൻ എന്നോർത്തു ഞാൻ.

കാണാൻ കൊതിച്ചുഞാൻ ,
നിൻപൂമേനിയതിലെന്നെ തിരഞ്ഞു നടക്കാൻ കൊതിച്ചു.
എൻപെണ്ണോ ഞാനോ
നീയായ് പിറന്നതെന്നറിയാൻ.

ഇന്നലെ കണ്ടുഞാൻ നിന്നെ എൻ പുണ്യമെ
നെഞ്ചുപിടഞ്ഞുപോയ് നിന്നുടൽകണ്ട്
ദൈവമെ അടർത്തിമാറ്റെല്ലെൻ-
കുഞ്ഞിനെയെന്നിൽ നിന്ന്……
എന്റെ നെഞ്ചിൽ നിന്ന്…...

5 comments:

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal.........

ഗീത said...

പിറന്ന കുഞ്ഞിനെ ആദ്യമായ് കാണുമ്പോള്‍ എല്ലാ അച്ഛനമ്മമാരുടേയും മനസ്സില്‍ നിറയുന്ന ആ പ്രാര്‍ത്ഥന ഇതൊന്നു തന്നെയായിരിക്കും അല്ല്ലേ?
ഹൃദയസ്പര്‍ശിയായ കവിത.
ആശംസകളും ഒപ്പം കുഞ്ഞിന് ആയുരാരോഗ്യസൌഖ്യങ്ങളും നേരുന്നു.

Appu Adyakshari said...

രഞ്ജിത്, നല്ല കവിത.

Muralee Mukundan , ബിലാത്തിപട്ടണം said...

ദു:ഖസാന്ദ്രത്തിനിടയിൽ സന്തോഷം അലിഞ്ഞില്ലാതാകുന്നനിമിഷങ്ങൾ അല്ലേ...

വെള്ളത്തൂവൽ said...

jayarajmurukkumpuzha, ഗീത, അപ്പു, ബിലാത്തിപട്ടണം മാഷ് എല്ലാവർക്കും നന്ദി അഭിപ്രായം അറിയിച്ചതിന്..,
എന്റെ ആറാം തമ്പുരാൻ സുഖമായിരിക്കുന്നു.

കളിച്ചും ചിരിച്ചും വിരൽഞൊട്ടി
ക്കുടിച്ചും രസിപ്പവൻ
രസികനിൽ രസികനായ്...