Sunday, April 4, 2010

മായികലോകം

എന്നിലെ എനിക്കായീ
ഒരു മായിക ലോകം
തീര്‍ത്തു ഞാന്‍
സ്വപ്‌നങ്ങള്‍ കൊണ്ടൊരു
കളിവീട് ഉണ്ടാക്കി
മോഹങ്ങളാലൊരു
പൂങ്കാവനവും

ആശകളാം ചെടികള്‍
നട്ടു വച്ച്.....
പ്രതീക്ഷ തന്‍ വളമിട്ടു
വെള്ളമൊഴിച്ചു
ഓരോ ചെടികളും
പൂവിടുമ്പോള്‍.....
എന്‍ ഓര്മ തന്‍ വണ്ടുകള്‍...
മൂളി പറന്നീടും ....
അവയ്ക്ക് ചുററും....

പൂക്കള്‍ തന്‍ സുഗന്ധം ....
എന്‍ രോമകൂപങ്ങളില്‍
രോമാഞ്ചമായി പടരുമ്പോള്‍....
മനസാം പുഴയുടെ
കളകളാരവം
എനിക്ക്‌ മാത്രം...ശ്രവ്യമാം
മധുര സംഗീതമായി
എന്നില്‍ അലിഞ്ഞു ചേരും...
നീര്‍വൃതിയാം ഇളം തെന്നല്‍
നെറുകയില്‍ ഉമ്മ വച്ച്....
തഴുകി എന്നില്‍ നിറയുമ്പോള്‍....
ശാന്തി തന്‍ തീരത്തില്‍
ഞാനെത്തീടും!!!!

4 comments:

T.S.NADEER said...

ശാന്തിയുടെ തിരം കേട്ട് മടുത്ത ഒരു പ്രയോഗം ആണോ

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു മായിക ഗാനം കളകളമൊഴുകിയെത്തിയല്ലോ..
നല്ലൊരു ഗീതാഗീഥികളായി...

ഗീത രാജന്‍ said...

Nadeer, Bilathi Pattanam

വന്നതിനും അഭിപ്രായത്തിനും എല്ലാവര്ക്കും നന്ദി.. ഇനിയും പ്രതീക്ഷിക്കുന്നു

S Varghese said...

സ്ത്രീകള്‍ എന്നും മായിക ലോകത്താണ്
ആലീസിന്റെ സ്വപ്ന ലോകം പോലെ - അവിടെ നിന്നും എങ്ങോട്ടാണ് താങ്കള്‍ തുരങ്കം തീര്‍ക്കുന്നത് ?