കൊയ്ത്തു കഴിഞ്ഞൊരു
പാടം പോല്‍
ആട്ടം കഴിഞ്ഞൊരരങ്ങു പോല്‍
നിശ്ചലമായൊരു -
പക്ഷി പോലെയും
മേഘങ്ങള്‍
മൂടികെട്ടിയ മനസ്സേ
എന്തേ നീ പെയ്തില്ല..!
ഉദിക്കാത്ത
പകല്‍ പോല്‍
നിലാവറ്റ രാവു പോലെയും
കരിനിഴല്‍ വീണ
വിഹായസില്‍
എന്തെ നീ മറഞ്ഞിരുപ്പൂ..
വേര്‍പാടിന്‍ വേദനയില്‍
പെയ്യാന്‍ വെമ്പുന്ന മിഴികളെ
വിതുമ്പും അധരങ്ങളെ
ഒരു കൊച്ചു മിന്നലില്‍
ഒളിപ്പിച്ചു വച്ചു ഞാന്‍ ;
നോവിന്‍
ഗര്‍ത്തത്തില്‍ തള്ളിയെന്നെ
എങ്ങു മറഞ്ഞിരുപ്പൂ നീ..
5 comments:
വേര്‍പാടിന്റെ നൊമ്പരം അനുഭവ പെട്ട്, പക്ഷെ വേര്‍പെട്ടത് എന്താന്ന് വെക്തമാകാത്ത ഒരു നൊമ്പരം.
പ്രണയനാഥനുമായി വേർപ്പെട്ടിരിക്കുകയാണൊ ?
നദീര്‍ അഭിപ്രായത്തിനു നന്ദി ....
അതെ മുരളീ.... എങ്ങനെ മനസിലായീ ?
നന്ദി ...
Post a Comment