മൗനത്തിന്റെ കൂട് ആദ്യം കൂട്ടിയതെപ്പോഴാണ്?
പകലുകള്‍ക്ക്
ഭയത്തിന്റെ ചിറകു മുളച്ചപ്പോഴോ?
ഇടനാഴിയിലെ നനുത്ത കാലൊച്ചയും
നേര്‍ത്ത ശ്വാസവും ഇപ്പോള്‍
എവിടെപ്പോയൊളിച്ചു?
ഒന്നുറപ്പാണ്,
പുറംവാതിലുകള്‍ക്കപ്പുറം വീശുന്ന
കാറ്റു പോലും അലോസരമുണര്‍ത്തുന്നു.
അകത്ത്
മൗനം കട്ടപിടിക്കുന്നു.
പകല്‍ക്കിനാവുകളില്‍
കൂടുകെട്ടിയ വിചിത്രമായതെന്തോ
രാത്രികളില്‍ കാത്തിരിക്കുന്നു
തൊണ്ടയില്‍ കുരുങ്ങിക്കിടന്ന
വാക്കുകള്‍ അലിഞ്ഞലിഞ്ഞില്ലാതായി.
മൊഴികളും വഴികളും ചുവരുകള്‍ക്കുള്ളില്‍
പറ്റിപ്പിടിച്ച് പതിയിരുന്നു..
ഇപ്പോള്‍,
മൗനം ചിലന്തിയുടെ രൂപത്തില്‍
ഇരയെ തേടുന്നു.
നാലു മൂലകളിലും
ഭയത്തിന്റെ മാറാലകള്‍ തൂങ്ങിയാടുന്നു.
ഏകാന്തത നിഴല്‍ വിരിക്കുന്ന അകത്തളങ്ങളിലൂടെ
നീയിപ്പോള്‍ നടക്കാതായി
ചില്ലുജാലകത്തില്‍
ഇപ്പോള്‍ നഗ്നമായ എന്റെ രൂപം മാത്രം..
13 comments:
you have to edit the post, please open the edit page again and remove the spaces between lines.
k :)
എപ്പോഴും കാണാവുന്ന രിതിയാണ് നഗ്നത കൊണ്ട് വച്ച് ഒരു കല, നല്ലൊരു കവിത അവസാനം കൊണ്ട് കൊളമാക്കി, തിര്‍ച്ചയായും പറയാന്‍ കഴിയാത്തതാണ് സാമുഹിക ദുര്യഗം , അതിനു അറിവ് വേണം , ജ്ഞാനം പറച്ചിലിന് ധൈര്യം നല്‍കണം, ഇന്ന് ഭയ പാടുകള്‍ക്ക് വക ബേധങ്ങള്‍ ഇല്ല സ്ത്രിയും പുരുഷനും എല്ലാം
തൊണ്ടയില്‍ കുരുങ്ങിക്കിടന്ന
വാക്കുകള്‍ അലിഞ്ഞലിഞ്ഞില്ലാതായി.
മൊഴികളും വഴികളും ചുവരുകള്‍ക്കുള്ളില്‍
പറ്റിപ്പിടിച്ച് പതിയിരുന്നു..
നദീറിന്റെ വായനയിഷ്ടപ്പെട്ടു
നന്ദി സലഹ് , ഞാന്‍ എഴുതുന്നതൊന്നും ഉത്തമം എന്നാ ചിന്ത ഒന്നും എനിക്കില്ല
വായിച്ച് അഭിപ്രായം പറഞ്ഞവര്ക്കല്ലാം നന്ദി...
Horror. Horror has a face … and you must make a friend of horror. Horror and moral terror are your friends. If they are not, then they are enemies to be feared. They are truly enemies.
പകലും രാത്രിയും ഭയം ജനിപ്പിക്കുന്നു. ജീവിതത്തില്‍ ഏകാന്തത വേട്ടയാടുന്നു. നേര്‍ത്ത ഒരു കാലൊച്ചയോ നിശ്വാസമോ പോലും തന്നെ ജീവിതത്തില്‍ നിന്നും അടര്തിയെടുക്കാന് തക്ക കെല്പുള്ള ശത്രുക്കളായി തോന്നുന്നു.അങ്ങനെ മൌനം സ്വയം വരിക്കുന്നു. വാതിലിനപ്പുറം വീശുന്ന കാറ്റുപോലും വല്ലാത്ത അലോസര്മുണ്ടാക്കുന്നു.പക്ഷെ സ്വയം വരിച്ച മൌനവും ഏകാന്തതയും പിന്നീട് വല്ലാത്ത പീഡനമായിമാറുന്നു.. വക്കുകളും വഴികളും തീരു അപ്രത്യക്ഷമാവുന്നു. ഒടുവില്‍ താന്‍ തീര്‍ത്തും ഒറ്റപ്പെട്ട് അസ്തിത്വം മുഴുവന്‍ ചോര്‍ന്നു പോയി ഒരു നിഴലോ പ്രതിബിംബമോ മാത്രമാകുന്നു.
ഇത്രയുമൊക്കെ പറയാനാണ് കവിതയില്‍ ശ്രമം നടത്തിയത്. കവിതയന്നല്ല ഏതു സഹിത്യരൂപവും അതെഴുതുന്ന ആളിന്റെ ആന്തരികതയുടെ പ്രകാശനമാണ്.നമ്മുടെ ഉല്ലിളെ ലോകത്തില്‍ നമ്മുടെ തീര്‍ത്തും സ്വകാര്യമായ വേവലാതി മുതല്‍ ലോകത്തിന്റെ നീറുന്നപ്രശ്നങ്ങള്‍ വരെയുണ്ടാകാം. പക്ഷെ അതു പ്രകാശിപ്പിക്കാന്‍ നമ്മള് തെരെഞ്ഞെടുക്കുന്ന ഉപാധി നമ്മുടെ ഭാഷയും ഇമേജുകളുമാണ്.
ഇവിടെ കവയിത്രി തന്റെ ആന്തരികതയെ കവിതയില്‍ ആവാഹിക്കാന്‍ ചില പ്രയോഗങ്ങള്‍ കൊണ്ടു വരുന്നു. പക്ഷെ അവ്യക്തത കാരണം, എവിടെ യോ പിഴവു സംഭവിക്കുന്നു.
മൗനത്തിന്റെ കൂട്,ഭയത്തിന്റെ ചിറകു, മൗനം ചിലന്തിയുടെ രൂപത്തില്‍,ഏകാന്തത നിഴല്‍ വിരിക്കുന്ന അകത്തളങ്ങളിലൂടെ എന്നിങ്ങനെ ചില ഇമേജസ് വരുന്നെങ്കിലും അതിനൊരു പഴയ ചുവയുണ്ട്. മാത്രമല്ല മൌനത്തെ സംബന്ധിച്ച വൈരുദ്ധ്യം നിറഞ്ഞ പ്രയോഗങ്ങള്‍ രണ്ടിടത്തു ആവര്‍ത്തികുന്നു. സ്വയം പ്രകാശിക്കാന്‍ ആഗ്രഹിക്കുന്ന എന്നാല്‍ ഒതുങ്ങികൂടേണ്ടി വരുന്ന ഏതൊരു പെണ്ണിന്റെയും മനസ്സ് ഇന്ന്ങനെയൊക്കെയാണ്. എത്രയ്യൊ കാലമായിനമ്മുടെ കവയിത്രികള്‍ അതൊക്കെ പറഞ്ഞു കൊണ്ടീരിക്കുന്നു. നമുക്കു പറയാനുള്ളത് ന്നമ്മുടെ അനുഭവങ്ങള്‍ ഇതുവരെ പറയാത്ത ഭാഷയില്‍. അതിനെ ശാഠ്യം വേണം. ഉള്ളിലുള്ള വിസ്ഷയത്തെ ആദ്യം ഉള്ളില്‍ തന്നെ വ്യക്തമാക്കുക. പിന്നീട് നമ്മുക്കു പറ്റിയവാക്കുകളിലൂടെ പറയുക.
അതിനുള്ള കരുത്ത് ഈ എഴുത്തുകാരിക്കുണ്ട്, ഭാവുകങ്ങള്‍
വിഹ്വലവും വിരഹവും വിജനവുമായ
മാനസിക വ്യാപാരങ്ങള്‍ കവിയിത്രിയുടെതു മാത്രമായ
അക്ഷര ചിത്രങ്ങളിലൂടെ വരച്ചു കാട്ടുന്നു...
നന്നായിരിക്കുന്നു, ഒപ്പം സുരേഷ് മാഷിന്റെ അഭിപ്രായത്തോട്
സമം പ്രാപിക്കുന്നു.
സുരേഷ് മാഷിനെ പോലുള്ള അധ്യാപകര്‍ ഇവിടെ നിരുപണം നടത്തുന്നത് ഭാഗ്യം തന്നെ .
സുരേഷേട്ടാ നന്ദി
ചെമ്മാടാ :)
വര്ഗീസേ :(
നദീറേ .. അതിനും ഒരു ഭാഗ്യം വേണം
മിണ്ടാട്ടം മുട്ടിക്കുന്ന ഭയം...
പറയാനുള്ളത് ഊന്നിപ്പറഞ്ഞിരിക്കുന്നൂ
നന്നായീട്ടാാ...
Post a Comment