Thursday, April 29, 2010

ഒരു പരേതന്‍ !



റുത്ത പ്രതലത്തെ
ചുവപ്പിച്ച ചോരയില്‍
ചവിട്ടി വലയം
തീര്‍ത്തൊരാള്‍ക്കൂട്ടം.!!





വെയിലില്‍ തിളങ്ങുന്ന
ചോര കുടഞ്ഞ കൊടുവാള്‍
റോഡിനു കുറുകെയെറിഞ്ഞത്
ഒരാളെ തീര്‍ത്ത്‌ പോകുന്ന
വ്യഗ്രതയിലാകാം.

പുത്തരിയല്ലാത്തൊരു
കാഴ്ച്ചയില്‍ ചിന്തകള്‍
മന്ദീഭവിച്ച പോലെ
ഏതോ ഭാരമടര്‍ന്ന
പ്രതീതിയില്‍ ആരെന്ന
ആകാംക്ഷയില്‍ ഞാന്‍.

പൊടുന്നനെ പിറകിലൊരു
നനുത്ത സ്പര്‍ശം!
മക്കളുടെ ചിലവിനു
കെട്ടിയ വേഷം
വെറുതെ വിടണമെന്നു
വിലപിച്ച ഒരാത്മീയ നേതാവ്
അരയിലെ കൊലക്കത്തി
കോര്‍ത്ത മാലയിലെ
അവസാന കണ്ണി.

ആകാരമില്ലെന്നറിയാതെ
അരയില്‍ പരതവേ
അടക്കം ചെയ്യലിന്റെ
ആദ്യപടി ഒരോലക്കീറു
പുതയ്ക്കുകയാണാള്‍ക്കൂട്ടം.!!

6 comments:

T.S.NADEER said...

"വെയില്‍ കുടഞ്ഞ
ചോര തിളങ്ങുന്ന കൊടുവാള്‍"

എന്നെഴുതിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയ്‌ ,

Mohamed Salahudheen said...

ആത്മാര്ഥം

പകല്‍കിനാവന്‍ | daYdreaMer said...

!! നന്നായി ഹാഷിം

Ranjith chemmad / ചെമ്മാടൻ said...

ഹാഷിം നന്നായിരിക്കുന്നു....

എം പി.ഹാഷിം said...

നദീര്‍ ...വായനയ്ക്ക് നന്ദി
താങ്കള്‍ക്കു തോന്നിയ വരി
സുഖം തോന്നുന്നു.

സ്വലാഹ് ,
പകലന്‍ ,
രഞ്ജിത്ത് ,

എന്നെ വായിച്ചതില്‍ സന്തോഷമുണ്ട്

Muralee Mukundan , ബിലാത്തിപട്ടണം said...

അടക്കം ചെയ്യലിന്റെ
ആദ്യപടിയാണല്ലൊ ഒരോലക്കീറ്
നന്നായിരിക്കുന്നൂ...ഹാഷിം