Wednesday, April 7, 2010

ഫലസ്ത്വീന്‍

ദാവീദിന്റെ
കല്ലും കവണയും
അല്ലാതെ മറ്റൊന്നും
സ്വന്തമായ് ഇല്ലാത്ത
ജനതയുടെ പേര്‍
ഫലസ്ത്വീന്‍!

10 comments:

Sulthan | സുൽത്താൻ said...

നൊമ്പരങ്ങളും സങ്കടങ്ങളും കുട്ടിനുണ്ടല്ലോ അവർക്ക്‌. ചുറ്റും വഴിതടയപ്പെട്ട വൻമതിലുകളും.

പാലസ്‌തീൻ എന്നാണോ അതോ പലസ്‌തീൻ എന്നാണോ ശരി.

ആശംസകൾ.

Sulthan | സുൽത്താൻ

T.S.NADEER said...

എവിടേ ആയാലും, ആരായാലും, എന്തിന്റെ പേരിലായാലും മനുഷ്യന്‍ പരസ്പരം കൊന്നൊടുക്കി കൊണ്ടിരിക്കും ചത്തൊടുങ്ങി കൊണ്ടിരിക്കും. അതാണോ മനുഷ്യ വിധി .

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'കണവ' ഒരു മീനിന്റെ പെരാനെന്നാണ് എന്റെ ഓര്‍മ്മ.'കവണ' ആണോ ശരി?

'പാലസ്തീന്‍' ആണോ 'ഫലസ്തീന്‍'
ആണോ ശരി
ഏതായാലും നല്ല സന്ദേശം ..
തുടര്‍ന്ന് കൊണ്ടെയിരിക്കുക

aneezone said...

Good...

'ഫ' എന്നൊരു അക്ഷരം ഉള്ളപ്പോള്‍ അത് തന്നെ ഉപയോഗിക്കുന്നതല്ലേ ശരി ഫലസ്ത്വീന്‍

പാവപ്പെട്ടവൻ said...

നിലനില്‍പ്പിനു വേണ്ടിയുള്ള സമരങ്ങള്‍, ജീവനും ,ജീവിതവും നിലനിര്‍ത്താന്‍ വേണ്ടിയുള്ള പോരാട്ടങ്ങള്‍ ചവിട്ടി നില്‍ക്കുന്ന മണ്ണിനു വേണ്ടി മരണം ....നല്ലാശയം

ശ്രദ്ധേയന്‍ | shradheyan said...

പോരാളികള്‍ക്ക് അഭിവാദ്യങ്ങള്‍..
കവിക്ക് ആശംസകളും!

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

@ സുല്‍ത്താന്‍ വളരെയേറെ ശരിയാണ്.പിന്നെ പാലസ്‌തീൻ എന്നതും പലസ്‌തീൻ എന്നതും ശരിയല്ല " ഫലസ്ത്വീന്‍ " ആണ് ശരിയായത്.

@ ടി.എസ്സ്.നാദിര്‍ ഒരു പക്ഷെ ഇതും ഒരു വിധി ആയിരിക്കാം!

@ ഇസ്മായില്‍ കുറുമ്പടിയും,അനീസും പറഞ്ഞതുപോലെ തെറ്റുകള്‍ തിരുത്തി കവിതയില്‍ മാറ്റങ്ങള്‍ വരുത്തിയീട്ടുണ്ട്.ഇനിയും ഈ വഴി വരുമല്ലോ?നന്ദി

@ പാവപ്പെട്ടവന്‍,ശ്രദ്ധേയന്‍ നന്ദി;ഇനിയും ഈ വഴി വരുമല്ലോ?

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

എല്ലാ മാന്യവായനക്കാര്‍ക്കും ഐശ്വര്യ സമൃദ്ധമായ വിഷു ആശംസകള്‍ നേരുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഫലം ഇല്ലാത്ത സ്തീൻ = പാലസ്തീൻ

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ബിലാത്തി,നിര്‍വചനം നന്നായിരിക്കുന്നു.