Wednesday, May 5, 2010

കണ്ണെഴുത്തുകള്‍

വിരലുകളില്‍ നിന്നും
വാക്കുകള്‍
വിലാപങ്ങളായുതിര്‍ന്നപ്പോള്‍
വിരലെഴുത്ത് നിര്‍ത്തി
കണ്ണെഴുതാന്‍ തുടങ്ങി...

കണ്ണെഴുത്തില്‍
വാക്കുകളില്ല
വിലാപങ്ങളില്ല
പകരം
നിര്‍വികാരമായി
നീണ്ടുകിടക്കുന്ന
മഷിപ്പടര്‍പ്പുകള്‍ .....!!!!

4 comments:

സലാഹ് said...

കണ്ണിലുടക്കുംവാക്കുകള്

Ranjith Chemmad / ചെമ്മാടന്‍ said...

നന്നായിരിക്കുന്നു..

കൃഷ്ണഭദ്ര said...

ആ‍ഹ!!

സുന്ദരം മനോഹരം നിന്റെയീ ചിന്ദനം



ആശംസകളോടെ

ഒരു വഴിപോക്കന്‍

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

തനി കണ്ണേറ് തന്നെ...