Sunday, May 23, 2010
നാസ്സര്‍ കൂടാളി
മത്രയിലെ
ഗോള്‍ഡ് സൂക്കിനടുത്ത്
പഴയ ഇരുമ്പ് സാധനങ്ങള്‍ വാങ്ങുന്ന
ഒരു കണ്ണൂര്‍ക്കാരനുണ്ട്.
എത്ര തുരുമ്പ് കേറിയാലും
അയളാ ജോലി
ഉപേക്ഷിച്ച് പോവില്ലെന്ന്
എല്ലാവര്‍ക്കുമറിയാം.
നാട്ടില്‍ പോയി
തിരിച്ചു വരുന്ന സുഹൃത്തുക്കളോട്
ഭാര്യയ്ക്കും കുട്ട്യോള്‍ക്കും സുഖാണോന്നും
അവരുടെ പുതിയ ഫോട്ടോയെങ്ങാനും
കൊണ്ടു വന്നിട്ടുണ്ടൊന്നും ചോദിക്കും.
പഴയ ഇരുമ്പ് സാധനങ്ങളില്‍
വടിവാള്‍,കത്തി,കഠാര
അയാളുടെ ഓര്‍മ്മകളെ
മൂര്‍ച്ചപ്പെടുത്തും.
നാട്ടിലായിരുന്നെങ്കില്‍
ഒരു ജീവപര്യന്തം കഴിഞ്ഞ്
സുഖമായി ജീവിതം തുടങ്ങിയേനെ.
പക്ഷേ
മരിച്ചവന്റെ വീട്ടിലെ
ആരോ ഒരാള്‍,
രാത്രിയില്‍ ഭയത്തോടെ
നടന്നു പോവുമ്പോള്‍
തുരുമ്പ് പിടിച്ച ലോഹത്തകിട് കൊണ്ട്
അടിച്ചു വീഴ്ത്തുമായിരിക്കും എന്നെ.
Subscribe to:
Post Comments (Atom)
5 comments:
നാസ്സര്‍, ജീവിതം ഇങ്ങനെയാണ്.
ഒരു കാലം ഒരു ദേശം എങ്ങനെ മനുഷ്യനെ മോള്‍ഡ് ചെയ്യുന്നു എന്നും നാം ആലോചിക്കണം.
കവിതയുടെ മനുഷ്യത്വം ഇഷ്ടമായി
ഭയവും പ്രതികാരവും കൊണ്ടു മാത്രം ഒരു ജനത കഴിഞ്ഞു കൂടുന്നതിന്റെ വേവലാതി.
പിന്നെ ഇസ്മയില്‍ കാദറെയുടെ ഒരു നോവല്‍ ഉണ്ട് തച്ചു തകര്‍ത്ത ഏപ്രില്‍(broken april)ഇത്രയും ഭയാനകമായ ഒരു ദേശത്തെ വേറൊരു പുസ്തകത്തിലും കണ്ടിട്ടില്ല. അസ്സല് കണ്ണൂര്‍ പോലെ
പണ്ടെങ്ങോ ചെയ്ത ഒരു ഹിക്കുമത്തിന്റെ പേരില്‍ നാടുവിട്ട ഒരു കണ്ണൂര്‍ക്കാരനെ എനിക്കും പരിജയമുണ്ടിവിടെ.
ശിക്ഷയുടെ കാലാവതി തീരാതെ
മരിച്ചവന്റെ വീട്ടിലെ
ആരോ ഒരാള്‍,
രാത്രിയില്‍ ഭയത്തോടെ
നടന്നു പോവുമ്പോള്‍
തുരുമ്പ് പിടിച്ച ലോഹത്തകിട് കൊണ്ട്
അടിച്ചു വീഴ്ത്തുമായിരിക്കും !
ഈ ഭയം തന്നെയാവാം അയാളെയും അലോസരപ്പെടുത്തുന്നത് !
നാസ്സര്‍ .... നന്നായി ഈയേഴുത്ത്
പെട്ടൊന്നൊരു നിമിഷത്തിൽ നേതാക്കളുടെ പ്രേരണയാൽ കൂട്ടരുടെ ചോരചീന്തി അകലങ്ങളിൽ ഇരുന്ന് പരിതപിക്കുന്നവർ എത്ര !ഇവിടെയുമുണ്ട് ഒന്നുരണ്ടുപേർ ഒറ്റപ്പെട്ടിങ്ങനേ...
നേതാക്കൾ ഇപ്പോഴും വാഴുന്നു...
കേരളത്തിലെ ഏതൊരു ഇടമാ ണ് കണ്ണൂരിന് പകരം വക്കാന്‍ സാധിക്കുക...
കൊലപാതകവും ഭീതിയും എവിടെയും ഇല്ലേ...കണ്ണൂരിന് പകരം കൊച്ചി എന്നോ തൃശ്ശൂര്‍ എന്നോ എഴുതിയാലും തിരുവനന്തപുരം ആയാലും കവിതയ്ക്ക് കുഴപ്പമില്ലാ എന്നട്ടും കണ്ണൂര്‍ ...
കാരണം മാര്‍കറ്റില്‍ ഇപ്പോഴും വില ആ സംഗതിക്കാണല്ലോ...
പക്ഷെ ശക്തമായ കവിത...
വളരെ നല്ല കവിത.. മനസ്സിനെ ശരിക്കും തൊട്ടു...നന്ദി..
Post a Comment