ഇപ്പോൾ ലോകത്തിൽ എല്ലായിടത്തും എല്ലാ പ്രാദേശിക ഭാഷകളും ഒരുതരം ഒറ്റപ്പെടലിനോ ,തിരസ്കാരത്തിനോ അടിമപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു വേണമെങ്കിൽ പറയാം. മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ സമൂഹം ഇപ്പൊൾ ഇത്തരം ഭാഷകളെ ഒരു അതിജീവനത്തിനായി കണക്കാക്കുന്നില്ല. അതുതന്നെയാണ് നമ്മുടെ മലയാളത്തിനും സംഭവിച്ചത്....
വിദ്യാഭ്യാസത്തിനും ,പണം ഉണ്ടാക്കാനും മറ്റും , മറുഭാഷകളായ ഇംഗ്ലീഷിനേയും മറ്റും പാര്‍ശ്വവല്‍കരിക്കുകയും ചെയ്തു. അതുകൊണ്ട് അമ്മ മലയാളം ഇപ്പോൾ രണ്ടാംകുടിയോ,മൂന്നാംകുടിയോ ഒക്കെയായി പിന്തള്ളപ്പെടുകയും ചെയ്തു.
തീർച്ചയായും നമ്മൾ ഇനിയുള്ള ഭാവിയിലെങ്കിലും നമ്മുടെ മലയാളത്തെ വളരെയേറെ തീവ്രതയോടെ പ്രണയിക്കണം കേട്ടൊ .
നാം അഭിമുഖീകരിക്കേണ്ട വളരെ ഗൌരവമായ ഒരു വിഷയം തന്നെയാണിത്
ക്ലാസ്സിക് ഭാഷ
ചക്ക,മാങ്ങ,പൂച്ച,പട്ടി,എലി,പുലി,പത്തായം,
ചുക്ക്,കാപ്പി,പണി,കൂലി,തറ,പറ,പ്രണയം,
വാക്കുകളുടെ മറുകര തേടിയലയുമ്പോൾ...
വക്കു പൊട്ടിയ പുത്തങ്കലം പോൽ മലയാളം !
വാക്കുകൾ പെറ്റ തമിഴമ്മ, അച്ഛനോ സിംഹളൻ,
വാക്കിനാൽ പോറ്റിവളർത്തിയ-സംസ്കൃതമാംഗലേയം ;
നോക്കെത്താ ദൂരത്തൊന്നുമല്ല മലയാളത്തിന്റെ
വാക്കുകളുടെ മറുകരകൾ; എന്നാലും വേണ്ടീല്ല...
പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,
വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !
വാക്കുകളുടെ പുണ്യം !, അധിപുരാതനമിത് ...!
വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ ! !
12 comments:
വിദ്യാഭ്യാസത്തിനുംനും ,പണം ഉണ്ടാക്കാനും മറ്റും , മറുഭാഷകളായ ഇംഗ്ലീഷിനേയും മറ്റും പാര്‍ശ്വവല്‍കരിക്കുകയും ചെയ്തു. അതുകൊണ്ട് അമ്മ മലയാളം ഇപ്പോൾ രണ്ടാംകുടിയോ,മൂന്നാംകുടിയോ ഒക്കെയായി പിന്തള്ളപ്പെടുകയും ചെയ്തു
വാക്യവും,വരികളും നന്നായിട്ടുണ്ട്
"വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ !"
What you said is உண்மை தான் എന്ന് मुछे लगता हैं
--- One മലയാളി
മലയാള ഭാഷയോട് വിധേയത്തമോ,അതോ ആക്ഷേപ ഹാസ്യമോ ?
പ്രാസങ്ങൾ കൊള്ളാം
മലയാളത്തിന്റെയും...അതിലേറെ കവിതയുടെയും കാലം കഴിഞ്ഞത് കൊണ്ട് നീ എഴുത്ത് നിര്‍ത്തണമെന്ന് മലയാളം എമ്മേ ക്കാരന് സുഹൃത്ത്...പുള്ളി മലയാളം മാഷാണ് എന്നാല്‍ മക്കള്‍ ഇംഗ്ലീഷ് മീടിയതിലാണ് പഠിക്കുന്നത്..മലയാളത്തിനു ക്ലാസ്സിക് പദവി വേണമെന്നതില്‍ ആള്‍ക്കും തര്‍ക്കമില്ല
കവിതയും വിമര്‍ശനവും നന്നായിട്ടുണ്ട് "വക്കു പൊട്ടിയ പുത്തങ്കലം പോൽ മലയാളം !"
ബഷീറും,ഒ.വി വിജയനും,ഉറൂബും,കുഞ്ഞിരാമന് നായരും,നമ്മെ നടത്തിയ അക്ഷരപാതകള്‍, കാടുകയറാതെ,സംരക്ഷിച്ചു വരുംതലമുറയെ കൈനടത്തേണ്ടത്,നമ്മുടെ ഭാഷയുടെയും, നാടിന്റെയും ആവശ്യമാകുന്നു.ചിന്തിക്കേണ്ട ഒരു വിഷയം കൈകാര്യം
ചെയ്തതിനു അഭിനന്ദനങ്ങള്‍.
സ്നേഹപൂര്‍വ്വം
താബു.
തീർച്ചയായും നമ്മൾ ഇനിയുള്ള ഭാവിയിലെങ്കിലും നമ്മുടെ മലയാളത്തെ വളരെയേറെ തീവ്രതയോടെ പ്രണയിക്കണം
പൊക്കത്തിൽ തന്നെ ക്ലാസ്സിക്കായി സ്ഥാനമാനം വേണം ,
വിക്കീപീഡിയയിൽ പോലും മൂന്നാംസ്ഥാനമുള്ളീ ഭാഷക്ക് !
വാക്കുകളുടെ പുണ്യം !, അധിപുരാതനമിത് ...!
വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ ! !
വാക്കുകളുടെ പുണ്യം !
ഇതിലും മഹത്തരമായ വേറെ ഭാഷ വേറെ ഉണ്ടോ? അതിന്റെ സ്ഥാനം ഏറ്റവും മുകളില്‍ തന്നെ.
അഭിനന്ദനങ്ങള്‍.
ബിലാത്തിപ്പട്ടണം .. നമ്മള് മലയാളത്തിന്റെ മടിയില്‍ സുഖം തേടുമ്പോള്‍ ആ മടിത്തട്ടു വരും തലമുറയ്ക്കായ് കാത്തു വയ്ക്കേണ്ടത് കടമയാണു . പവിത്രതയോടെ തന്നെ ... വളരെ നന്നായി ...
വിക്കി വിക്കി പറയാം, നമ്മൾക്കാ മാഹാത്മ്യങ്ങൾ !
.ചിന്തിക്കേണ്ട ഒരു വിഷയം കൈകാര്യം
ചെയ്തതിനു അഭിനന്ദനങ്ങള്‍......
തല്ലിയും തലോടിയും വിക്കിയും മുക്കിയും
തെല്ലുണര്ത്തിഭാഷയെബിലാത്തിപ്പട്ടണം
കല്ലും നെല്ലും തിരിച്ചറിയാമക്കള്ക്കെന്നു-
മെല്ലും തോലുമായമ്മയെക്കാണണം പോല്‍.
Post a Comment