Saturday, July 3, 2010
സ്വപ്‌നങ്ങള്‍ വില്ക്കുന്നവന്‍
സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന കൂട്ടുകാരാ ,എന്‍റെ
സ്വപ്നത്തില്‍ നീയിന്നു വന്നുവല്ലോ
ആശയില്ലാതെ ഞാന്‍ അലയുന്നനേരത്ത്
ആശ്വാസത്തോണിയായ് വന്നുവല്ലോ
കാണാതെ നിന്നെഞാന്‍ കാമിച്ചു പോയല്ലോ
കാതരയാം മനം തളിരണിഞ്ഞു
നിന്നെക്കുറിച്ചുള്ള ഓര്‍മ്മയില്‍ ഞാനിന്ന്
നിദ്രാവിഹീനയായ് മാറിയല്ലോ
നേരം പുലരല്ലേയെന്നുള്ളപേക്ഷയാല്‍
ഞാനെന്‍റെ സ്വപ്നങ്ങള്‍ തുടര്‍ന്നുവല്ലോ
കാലത്തെഴുനേറ്റു കണ്ണാടി നോക്കുമ്പോള്‍
കള്ളാ , നിന്നെ കണ്ടുവല്ലോ
നീ വില്‍ക്കും സ്വപ്നങ്ങളൊന്നിച്ചു വാങ്ങുവാന്‍
എന്‍റെ മനസിതാ തുടിച്ചിടുന്നു
നിന്നുടെ സ്വപ്നവും എന്നുടെ ദു:ഖവും
ഒന്നായിത്തീരുവാന്‍ അനുവദിക്കൂ
സ്വപ്‌നങ്ങള്‍ വില്‍ക്കുന്ന കൂട്ടുകാരാ ,എന്‍റെ
സ്വപ്നത്തില്‍ നീയിന്നു വന്നുവല്ലോ
ആശയില്ലാതെ ഞാന്‍ അലയുന്നനേരത്ത്
ആശ്വാസത്തോണിയായ് വന്നുവല്ലോ
ജോഷിപുലിക്കൂട്ടില്‍ copyright©joshypulikootil
നിങ്ങളുടെ അഭിപ്രായം എഴുതാന്‍ മറക്കരുത്
Subscribe to:
Post Comments (Atom)
6 comments:
Dreaming'
ആശയില്ലാതെ ഞാന്‍ അലയുന്നനേരത്ത്
ആശ്വാസത്തോണിയായ് വന്നുവല്ലോ
muraliyetta how r u
നിങ്ങളുടെ അദിപ്രായം വളരെ വിലപെട്ടതാകുന്നു.Thank U For Watchimg My Blog.Thank U So much...
പ്രധാനപ്പെട്ട അല്പം ആശയംകൂടിയുണ്ടെങ്കിൽ കവിത നന്നായിരിക്കും.നൈസ്..തുടരുക.. ആശംസകൾ....
thanks 4 the comments . it will gives more courage 4 me to publish more
Post a Comment