Saturday, August 14, 2010

ഇടവഴിയിലെ കല്ല്

ഇടവഴിയിലെ കല്ല്,

കടന്ന് പോകുന്നവരുടെ യാത്രകൊണ്ട്
താനും സഞ്ചാരത്തിലാണെന്ന്..
അവരുടെ കാഴ്ച മാറുന്നതുകൊണ്ട് ദേശം മാറിയെന്ന്..
ആകാശം മാറിയെന്ന്...

മഴവരുമ്പോൾ
ഇലയ്ക്കടിയിൽ കണ്ണടച്ചുകിടന്ന്
വെയിൽ തെളിയുമ്പോൾ
മഴയില്ലാത്ത ദേശത്തെന്ന് വിലാപം.

6 comments:

കുസുമം ആര്‍ പുന്നപ്ര said...

ഞാൻ ഇടവഴിയിലെ ......
ishtappettu....orupadarthangal....

രാജേഷ്‌ ചിത്തിര said...

ഇടവഴിയിലെ കല്ലിനെക്കുറിച്ചായിരുന്നെങ്കില്‍ നന്നായെനെ...

ഇതിപ്പോ പ്രവാസിയും കല്ലും അടുക്കളയും എല്ലാം കൂടി...

ഇടവഴിയിലെ കല്ല് ആണായലെന്താ, പെണ്ണായാലെന്താ?


പ്രവാസ്സീന്നു വിളിക്കാന്‍ ആര്‍ക്കാ ഇത്ര നിര്‍ബന്ധം...
വിളി കേള്‍ക്കുന്നവര്‍ക്കല്ലാതെ..


എന്തോ ..അത്രക്കങ്ങട്ട് പിടിച്ചില്ല.

ഒരെട്ടു വരിയില്‍ തീരുമായിരുന്ന്നു എന്നു തോന്നുന്നു.

MOIDEEN ANGADIMUGAR said...

എന്നിട്ടും പ്രവാസിയെന്ന് വിളിപ്പേര്‌ .

Pranavam Ravikumar said...

ഭാവുകങ്ങള്‍ !

കിരണ്‍ said...

ഇടവഴിയിലെ കല്ലിന്‌ ജീവന്‍ വെച്ചു.... ഭാവുകങ്ങള്‍

ഹരിപ്രിയ said...

very nice !!!