Monday, November 8, 2010

ചൊറിച്ചില്‍...!!!

ചൊറിച്ചില്‍ ,എനിക്കും ചൊറിച്ചിലായാന്നെന്നു
പറഞ്ഞതാരായെന്നുയറിയാതെ
ഞാനും ചൊറിഞ്ഞുകൊണ്ടേയിരുന്നു

ഓരോ ചൊറിച്ചിലും പിരിച്ചേഴുതുബോഴാന്നു
ചൊറിച്ചിലിന്റെ വകഭേദങ്ങളെ ഞാന്‍ വായിച്ചെടുത്തത്

ചൊറിച്ചില്‍ ,

സുഖ ശീതള മുറിയില്‍ അമര്‍ന്നിരുന്ന
പത്രക്കാരന്‍റെ പോക്കറ്റിലെ
പേനക്കുമുണ്ട് .

മാനം മുട്ടെ പറന്നുയരുന്ന
പറവകളുടെ ചിറകിനോട്
കിരണങ്ങള്‍ക്കുമുണ്ട്.

തന്ത്രങ്ങളയറിയുന്ന മന്ത്രിയോടു
മന്ത്രം മാത്രമറിഞ്ഞ തന്ത്രിയുടെ
പൂന്നൂലിന്നുമുണ്ട്

പച്ച പരിഷ്കാരി പെണ്ണിന്‍റെ-
മുട്ടോളം താഴാന്‍ മടിച്ച -
പാവാടയോട് ചാവാലി -
പട്ടിക്കുമൊരു ചൊറിച്ചില്‍

വഞ്ചനയുടെ ലാഞ്ചനയില്‍
പിടഞ്ഞയമരുന്ന പ്രണയത്തിന്റെ
കനവിലൊരു ചൊറിച്ചില്‍

അപഥ സഞ്ചാര പാതയില്‍ നടത്തം
തുടരുന്ന 'സൗഹൃദ കൂട്ടത്തിനു
ഓര്‍മയുടെ ഓളങ്ങളിലൊരു ചൊറിച്ചില്‍

ഏതോ മൌനജാഥ
ചൊറിഞ്ഞു ഉടച്ച
തെരുവ് പ്രതിമയോടു
പാറി പറക്കും കാക്കയ്ക്കുമൊരു ചൊറിച്ചില്‍

ചുമ്മാ ചൊറിഞ്ഞതായിരുന്നു
ചെന്ന് വീണതോ
ചൊറിഞ്ഞു തൊലിയും നഖവും പോയ
ചെന്നായ കൂട്ടില്‍

എല്ലാ ചൊറിച്ചിലും ചേര്‍ന്ന്
വ്രണത്തില്‍ നിന്ന് ചലമോലിച്ചപോള്‍
നായികുരണ രസായന പൊടി പുരട്ടിയാല്‍
മതിയെന്ന് വൈദ്യനായ വൈദ്യന്‍മാര്‍ എല്ലാം കല്പിച്ചു

(ചോറിയുന്നവര്‍
തുണിയുരിഞ്ഞു മുരിക്ക്‌ മരത്തില്‍
കയറാമെന്ന് ഒറ്റമൂലി മറന്നിട്ടല്ല ;
ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ട്ടപെടാത്തത് )

ഈ നായികുരണ രസായന പൊടി
എവിടെ കിട്ടും എന്ന് അറിയാതെ
ഞാന്‍ വീണ്ടും വീണ്ടും ചൊറിഞ്ഞുകൊണ്ടേയിരുന്നു

6 comments:

chillu said...

വഞ്ചനയുടെ ലാഞ്ചനയില്‍ പിടഞ്ഞയമരുന്ന പ്രണയത്തിന്റെ കനവിലൊരു ചൊറിച്ചില്‍ ....

എതായലും നന്നായി വരികള്‍ ,
പിടഞമരുന്ന എന്നല്ലേ??

പ്രയാണ്‍ said...

ചൊറിയൊരു പകരുന്ന അസുഖമല്ലെ.........:)

Anaswayanadan said...

നന്നായി ആശംസകള്‍ .....

ആളവന്‍താന്‍ said...

ചൊറിച്ചില്‍ ......! ഹ ഹ കൊള്ളാം.....

കുസുമം ആര്‍ പുന്നപ്ര said...

ചൊറിച്ചില്‍ കൊള്ളാം

Muralee Mukundan , ബിലാത്തിപട്ടണം said...

ഓരോ ചൊറിച്ചിലും പിരിച്ചെഴുതണം കേട്ടൊ