മലയാളമാണെന്റെ നാട്ടു ഭാഷ
മലനാട്ടില്‍ മൊഴിയുന്ന നല്ല ഭാഷ
വാണീദേവിതന്‍ കേരള ഭാഷിതം
വാമൊഴിയ്ക്കിതുമൊരു നല്ല ഭൂഷ.
അമ്മയെന്നാദ്യം വിളിച്ച ഭാഷ
അച്ഛനാദ്യമെഴുതിച്ച മന്ത്ര ഭാഷ
തുഞ്ചത്തു കിളിപ്പാട്ടൊഴുകിയ ഭാഷ
തൂവെള്ളപ്പട്ടാടയുടുത്ത ഭാഷ
ഹാ! കഷ്ടം , മുലപ്പാല്‍ മധുരമവര്‍ മറന്നു-
മലയാളം പെറ്റിട്ട പുതിയ മക്കള്‍
ഫാഷനായ്, ചാനലായ്, പരിഷ്കാരമായ്
മലയാളമിന്നു മലയാംഗലേയമായ്.
മാപ്പപേക്ഷിപ്പൂ ഞാന്‍ മാതൃഭാഷേ
ഭാഷയില്‍ നാണിക്കും സോദരര്‍ക്കായ് ,
അഭിമാനമാണെനിയ്ക്കെന്നുമെന്നും
മലയാളിയായെന്നെയറിഞ്ഞിടാനായ്.
7 comments:
bhaavukangal.
ആശംസകള്‍
കൊള്ളാം ഭാഷാസ്നേഹം നന്നായി.
മലയാളമിന്ന് മലയാംഗലവും പിന്നെ,മംഗ്ളീഷുമായിനി മംഗീഷുമായിടും...മാപ്പ്,മാപ്പ്...മാപ്പ് !
nammude kuttikal cholli patikenda varikalaanithu.ettavum nannaayi avatharipichirikunnu. Puthiya kavithayude aaravangalkidayil paarambaryathe muruke pidikaanulla shramamaayi ithine kaanunnu.
aashamsakal.....
ഭാഷയെ മറന്നവർക്ക്......
Post a Comment