Sunday, January 23, 2011

'നാലാമിടം' ബ്ളോഗ് കവിതാസമാഹാരം




ഒരു കവിയുടെ ക്രാഫ്റ്റ്, ബിംബം, കൈയ്യടക്കം, ഭാവം എന്നിവയെല്ലാം
സൂക്ഷ്മവിശകലനം നടത്തുന്ന ഒരു സ്ഥിരം വായനക്കാരന്‌ എളുപ്പത്തിൽ വായിച്ചെടുക്കാം കഴിഞ്ഞേക്കാം
വളരെ ഗൗരവമായ കവിതാവായന ഇല്ലാത്ത ഒരു സാധാരണ ആസ്വാദകന്‌, ഒരു പക്ഷേ ഒരേ കവിയുടെ തുടർച്ചയായ കവിതകളുടെ വായന മടുപ്പുളവാക്കിയെന്നും വരാം (ഓരോ കവിതയിലും വ്യത്യസ്ഥത പുലർത്തുന്ന പ്രതിഭാധനരായ കവികളെ മാറ്റി നിർത്താം) അതുകൊണ്ട് തന്നെ ഒരു കവിയുടെ 25ഉം 30ഉം കവിതകളടങ്ങിയ ഒരു സമാഹാരത്തിലെ പരന്ന വായന കാവ്യാനുയാത്രചെയ്യാത്തവരെ അത്രമേൽ ആകൃഷ്ടരാക്കിയെന്ന് വരില്ല!!
എന്നാൽ ഒരു സമാഹാരത്തിൽ അൻപതിലുമേൽ പുതുമുഖപ്രതിഭകളും സ്ഥിരപരിചിതരായ കവിവര്യരും ഒന്നിച്ച് ചേരുമ്പോൾ അത് കാവ്യാസ്വാദകർക്ക് വായനയുടെ അതിവിശാലമായ ഒരു ഭൂമികയാണ്‌ സമ്മാനിക്കുന്നത്!


അക്ഷരാർത്ഥത്തിൽ കവിതയുടെ/വായനയുടെ വസന്തം എന്ന് കൂസലന്യേവിശേഷിപ്പിക്കാൻ പോന്ന ഒരു അമൂല്യമായ കവിതാഗ്രന്ഥമാണ്‌ സച്ചിദാനന്ദൻ എഡിറ്റ് ചെയ്ത് 'ഡി.സി. ബുക്സ്' പുറത്തിറക്കിയ "നാലാമിടം" എന്ന ബ്ളോഗ് കവിതകളുടെ സമാഹാരം.
മലയാളകാവ്യസ്വാദകർക്ക് പുതുവർഷസമ്മാനമായി 'ഡി.സി. ബുക്സ്' നൽകിയ ഈ സമാഹാരം ഡിസംബർ 19 ന്‌ കനകക്കുന്ന് കൊട്ടാരത്തിൽ വച്ച് കവിയിത്രി സുഗതകുമാരി അന്‌വർ അലിയ്ക്ക് നൽകി പ്രകാശനം ചെയ്തു!



മലയാളം എന്നത് ഒരു ഭൂഖണ്ഢാന്തരഭാഷയായി വളര്‍ന്ന് കഴിഞ്ഞു!
കേരളം എന്നത്, എല്ലാ ഭൂഖണ്ഢങ്ങളിലുമായി ചിതറിക്കിടക്കുന്ന,
സാംസ്കാരികവും സമ്പന്നവും വിദ്യാഭ്യാസപരവുമായിയൊക്കെ
ഉന്നതിയില്‍ നില്‍ക്കുന്ന കൊച്ചു കൊച്ചു സമൂഹങ്ങളുടെ ആഗോള ഗ്രാമമായി! ആവാസവ്യവസ്ഥയുടെ പ്രകൃതിനിയമങ്ങളനുസരിച്ച്
അടിസ്ഥാനപരമായ മൂല്യങ്ങള്‍ ചോരാതെ നവംനവങ്ങളായ മാറ്റങ്ങള്‍ ആവേശിച്ച് ആ ആഗോള സമൂഹം സദാ പുതിയ ചേരുവകളോടെ
ആസ്ഥാന ഭൂമികയുമായി നിരന്തരം സം‌വദിച്ചും സമ്പര്‍ക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു!
വായനയിലൂടെയും എഴുത്തിലൂടെയും സംഗീതത്തിലൂടെയുമെല്ലാം
ജൈവീകമായി നിരന്തരം റീചാര്‍ജ്ജ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന
ആ സമൂഹത്തിന് ചുരുക്കം ചിലപ്പോഴെങ്കിലും വികര്‍‌ഷിക്കപ്പെട്ടു കിടക്കുന്ന വ്യത്യസ്ഥമായ ചിന്താധാരകളെ ഏകീകരിക്കാന്‍ കഴിയാതെ പോകാറുണ്ട്. ആ വിടവുകളാണ്‌ 'ബ്ളോഗ്' എന്ന ഇന്റർനെറ്റ്
സാങ്കേതിക അതിസമ്പന്നമായി നികത്തിക്കൊടുത്തത്!
സ്വയം പ്രകാശനമാർഗ്ഗത്തിലൂടെ, അതിജീവനത്തിന്റെ സമരമുഖങ്ങളെ, പ്രവാസത്തിന്റെ ഉപ്പളങ്ങളെ, ആത്മാവിഷ്കാരത്തിന്റെ അക്ഷരക്കൂട്ടങ്ങളാക്കി മാറ്റി ഇ - ‍മാധ്യമത്തിൽ സ്വയം പ്രസിദ്ധീകരിക്കാൻ കഴിയുന്നു. ഈ മേന്മയെ കാലത്തിനോടൊപ്പം സഞ്ചരിക്കുന്ന മലയാളിസമൂഹവും അതിന്റെ ഏറ്റവും പരിപൂർണ്ണമായ അവസ്ഥയിലൂടെ ആവേശിക്കുന്നു എന്നു പറയാതെ വയ്യ!!
അറേബ്യന്‍ ഗള്‍ഫ്, അമേരിക്ക, ബ്രിട്ടണ്‍, കാനഡ, സിഗപ്പൂര്‍, ദക്ഷിണ കൊറിയ തുടങ്ങി, ലോകത്തിന്റെ പല കോണുകളിലുമിരുന്ന് കാവ്യകൈരളിയുടെ അതിവിശാലതയിലേക്ക് വ്യത്യസ്ഥമായ പുതുവിത്തുകളെറിയുന്ന പുതിയകാലത്തിന്റെ കവിതകളാണ് നാലാമിടത്തിൽ സമാഹരിച്ചിട്ടുള്ളത്!
നാലാമിടത്തിൽ കവിത ചേർക്കപ്പെട്ട കവികളുടെ പേരുകൾ താഴെ :

ശശികുമാർ
ജയൻ എടക്കാട്
ദേവസേന
നസീർ കടിക്കാട്
ശ്രീജ
സനൽ ശശിധരൻ (സനാതനൻ)
സുനീത ടി.വി.
സെറീന
ടി.പി. വിനോദ്
പി.ശിവപ്രസാദ് (മൈനാഗൻ)
പ്രമോദ് കെ.എം
ഹരീഷ് കീഴാറൂർ
ജിതേന്ദ്ര കുമാർ
രശ്മി കെ.എം.
ടി.എ. ശശി
സജി കടവനാട്
ജ്യോതിഭായ് പരിയാടത്ത്
ധന്യാദാസ്
കെ.പി. റഷീദ്
സിനു കക്കട്ടിൽ
രൺജിത്ത് ചെമ്മാട്
ചിത്ര
റീമ അജോയ്
ഭാനു കളരിക്കൽ
അപ്പു കുറത്തിക്കാട് (തണൽ)
ചാന്ദ്നി ഗാനൻ (ചന്ദ്രകാന്തം)
നിരഞ്ജൻ
ഗാർഗി
സി.പി ദിനേശ്
അനൂപ് ചന്ദ്രൻ
മേരി ലില്ലി
സൺ ഓഫ് ഡസ്റ്റ്
സന്തോഷ് പല്ലശ്ശന
പി.എ. അനീഷ്
നാസർ കൂടാളി
റഫീഖ് തിരുവള്ളുവർ
കുഴൂർ വിൽസൺ
നജ്മുദ്ദീൻ മന്ദലം കുന്ന്
ആചാര്യൻ
എസ് കലേഷ്

രാജു ഇരിങ്ങൽ
സുനിൽ ജോർജ്ജ്
സുധീർ വാര്യർ
പ്രസന്ന ആര്യൻ
അരുൺ ചുള്ളിക്കൽ
സ്മിത മീനാക്ഷി
എം ആർ അനിലൻ
ഡോണ മയൂര
അബ്ദുൾ കലാം
സുധീഷ് കൊട്ടേമ്പ്രം
എം ആർ വിബിൻ
ശൈലൻ
പ്രഭ സക്കറിയാസ്

ഇന്ദുലേഖ സൈറ്റ് വഴി ഓൺലൈൻ പർച്ചേസിന്‌ താഴത്തെ ലിങ്ക് വഴി പോകാം

http://indulekha.biz/index.php?route=product/product&product_id=1518

Related post : BoolokamOnline
http://www.boolokamonline.com/?p=16679

38 comments:

Ranjith chemmad / ചെമ്മാടൻ said...

കവികളുടെ ബ്ളോഗൽ പ്രൊഫൈൽ ലിങ്കുകൾ എത്രയും പെട്ടെന്ന് ചേർക്കപ്പെടാൻ കഴിയുമെന്ന് വിശ്വസിക്കുന്നു.... കമ്ന്റ്റുകളിലൂടെ പ്രൊഫൈൽ സാന്നിദ്ധ്യം അറിയിച്ചാൽ ജോലി എളുപ്പമാകും

Yasmin NK said...

ഈ സംരഭത്തിനു എന്റെ എല്ലാ വിധ ആശംസകളും

Gini said...

all the best...

പ്രവാസം..ഷാജി രഘുവരന്‍ said...

ഈ സംരംഭം വലിയൊരു മുന്നെറ്റമാകട്ടെ....ആശംസകള്‍

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

എല്ലാവിധ വിജയാശംസകളും നേരുന്നു.

naakila said...

നന്ദി
എല്ലാവര്‍ക്കും ആശംസകള്‍

രമേശ്‌ അരൂര്‍ said...

ആശംസകള്‍

ശ്രദ്ധേയന്‍ | shradheyan said...

ആശംസകള്‍

Neena Sabarish said...

ഇനിയും വളര്‍ന്ന് പടര്‍ന്ന് പന്തലിക്കട്ടെ.....

ഷൈജു.എ.എച്ച് said...

എല്ലാ ഭാവുകങ്ങളും നേരുന്നു..

മുകിൽ said...

നന്നായി. എല്ലാ വിധ ആശംസകളും.

റശീദ് പുന്നശ്ശേരി said...

ആശംസകള്‍

Thus Testing said...

പുസ്തകം ഇത് വരെ കയ്യില്‍ കിട്ടിയില്ല. എങ്കിലും ഇതില്‍ ഒരു ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു.

Reema Ajoy said...

ഈശ്വര ഞാന്‍ ഇതു ഇപ്പോളാണ് അറിയുന്നത്..നന്ദി നന്ദി ..

Unknown said...

ഈ സംരംഭം വലിയൊരു മുന്നെറ്റമാകട്ടെ....ആശംസകള്‍

Manoraj said...

ഈ സംരംഭം വളരെ മികച്ചതും നല്ലതും തന്നെ. പക്ഷെ ഇത് മലയാളത്തിലെ ആദ്യ ബ്ലോഗ് കവിതാസമാഹാരം എന്ന പ്രസാധകരുടെ വാദത്തില്‍ കഴമ്പില്ല. ഇതിനു മുന്‍പ് ഇതു പോലെ തന്നെ വ്യത്യസ്തമായി കവിതയെഴുതുന്ന പല ബ്ലോഗ് കവികളെ അണിനിരത്തി കണ്ണൂര്‍ തളിപ്പറമ്പ സിയെല്ലസ് ബുക്ക്സ് ദലമര്‍മ്മരങ്ങള്‍ എന്ന പേരില്‍ കവിതാ സമാഹാരം ഇറക്കിയിരുന്നു.

അനസ്‌ മാള said...

ആശംസകൾ

Kasim Sayed said...

ആശംസകള്‍

Subiraj Raju said...

എല്ലാവിധ ആശംസകളും നേരുന്നു..!!

ഞാന്‍ ആചാര്യന്‍ said...

Thanks to all

Kalam said...

ആദ്യമായാണ് ഇങ്ങിനെ ഒരു സംരംഭത്തില്‍ ഭാഗഭാക്കാവുന്നത്.
വലിയ സന്തോഷം തോന്നുന്നു.

ഡി.സീ.ബുക്സിനും കവി സച്ചിദാനന്ദനും നന്ദി.

ആശംസകളും.

പ്രയാണ്‍ said...

സന്തോഷം പങ്കിടുന്നു. എല്ലാവര്ക്കും നന്ദി..........

ഭാനു കളരിക്കല്‍ said...

ആശംസകള്‍ രഞ്ജിത്

Ummer koya kozhikode said...

എല്ലാവിധ ആശംസകളും നേരുന്നു..!!!

Sugunan said...

മനോരാജ്, സീയെല്ലസ്സിന്റെ ദലമർമ്മരങ്ങൾ പൂർണ്ണമായും ബ്ളോഗ് കവിതകൾ മാത്രമാല്ല! വ്യക്തമായ ധാരണകളില്ലാതെ പ്രസ്താവനകൾ ഇറക്കരുത്!!!

ദലമർമ്മരങ്ങളെക്കുറിച്ച് പബ്ളിഷർ തന്നെ എഴുതിയ വാക്കുകൾ താഴെ വായിക്കൂ....

"ബ്ലോഗില്‍ നിന്നും അല്ലാതെയും തെരഞ്ഞെടുക്കപ്പെട്ട
സ്വദേശികളും പ്രവാസികളുമായ എഴുത്തുകാരുടെ
48 കവിതകള്‍ ഉള്‍ക്കൊള്ളുന്ന ദലമര്‍മ്മരങ്ങള്‍,"

Muralee Mukundan , ബിലാത്തിപട്ടണം said...

വളരെ നല്ല സംരംഭം....

പഴയ കവികലോടൊപ്പം പുത്തൻ പ്രതിഭകളും അണിനിരക്കന്നത് അവർക്കൊക്കെ ഒരു വല്ലാത്ത പ്രചോദനമായിരിക്കും...

ഒപ്പം ബൂലോഗവായനക്കാരല്ലാത്തവർക്ക് വായിക്കുവാനുള്ള അവസരവും കൈവരുമല്ലോ..അല്ലെ

ഇതിന്റെ പിന്നിലണി നിരന്ന എല്ലാ‍ അണിയറ പ്രവർത്തകരേയും അഭിനന്ദിച്ചു കൊള്ളുന്നൂ.

ആശംസകള്‍....

ഷാജി നായരമ്പലം said...

എഡിറ്ററോട് ഒരു അപേക്ഷ
ഈയുള്ളവനും രണ്ടുമൂന്നു വര്‍ഷമായി ഒരു കവിതാ ബ്ലോഗ് എഴുതിവരുന്നു.പുതുകവിതയ്ക്കു നഷ്ടപ്പെട്ട താ‍ളബോധം വീണ്ടെടുക്കണമെന്ന ലക്ഷ്യത്തോടെ.
അതില്‍ നിന്നു 36 കവിതകളുടെ സമാഹാരം വൈജയന്തി കഴിഞ്ഞ ആഗസ്റ്റില്‍ ഇടപ്പിള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ വച്ചു കവി ശീ എന്‍ കെ ദേശം പ്രകാശനം ചെയ്തു. പ്രസാധകര്‍ സി എല്‍ എസ്.
എന്തേ എന്റെ ബ്ലോഗില്‍ നിന്നൊരു കവിത പോലും ഇതില്‍ ഇടം കണ്ടില്ല എന്നറിയുവാന്‍ ആഗ്രഹമുണ്ട്.നോക്കാം
http://shajitknblm.blogspot.com/

Manu Nellaya / മനു നെല്ലായ. said...

ആണെഴുത്ത്- പെണ്ണെഴുത്ത്‌ എന്ന പോലെ തന്നെ , printing media- online midia എന്ന ''വകതിരിവില്‍'' ത്രിശങ്കു സ്വര്‍ഗത്തിലായ ഒരു പറ്റം ഓണ്‍ലൈന്‍ എഴുത്തുകാര്‍ക്ക് ആശാവഹമായ ഒരു സംരംഭം തന്നെയാണിത്!! പക്ഷേ , ''ലോക ബ്ലോഗ്‌ മലയാളത്തിലെ'' ആദ്യ സംരംഭം എന്ന അവകാശ വാദത്തില്‍ ഒട്ടും തന്നെ കഴമ്പില്ല..! എഡിറ്റര്‍ അറിയപ്പെടുന്ന കവിയും, പ്രസ്സാധകര്‍ പ്രശസ്തരുമായതിനാല്‍ ''തിരഞ്ഞെടുത്ത കവികളുടെ'' (എന്‍റെ സുഹൃത്തുക്കളും) ലിസ്റ്റ് കാണുമ്പോള്‍ ബ്ലോഗ്‌ എഴുത്തിലെ പ്രശസ്തരായ കവികളുടെ അഭാവം ( തഴയപ്പെട്ടതോ?) അത്ഭുതപ്പെടുത്തുന്നു..


സഹയാത്രികര്‍ക്ക് സര്‍വ്വ ഭാവുകങ്ങളും..
ഹൃദയപൂര്‍വ്വം.,.

M.R.Anilan -എം. ആര്‍.അനിലന്‍ said...

സന്തോഷം. ആശംസകൾ!

ധന്യാദാസ്. said...
This comment has been removed by the author.
ധന്യാദാസ്. said...

ഏറെ സന്തോഷം.
നന്ദി..

ധന്യാദാസ്

Unknown said...

എല്ലാ ഭാവുകങ്ങളും നേരുന്നു.

സ്മിത മീനാക്ഷി said...

FB യില്‍ വായിച്ചിരുന്നു.
സന്തോഷം ഈ പരിചയപ്പെടുത്തലില്‍.

ശങ്കരനാരായണന്‍ മലപ്പുറം said...

ആശംസകള്‍!

Sony velukkaran said...

എന്റെ എല്ലാ വിധ ആശംസകളും

ഹരന്‍ said...

@ഷാജി നായരമ്പലം
എന്റെ ഷാജിമാഷേ SSLC തോറ്റവര്‍ മതി . ഇവിടെ ബിരുദാനന്ദരബിരുദമുള്ളവരെ പരിഗണിയ്ക്കില്ല .

ഭൂമിപുത്രി said...

ഇതൊരു പുതിയ ന്യൂസാണല്ലൊ!
എല്ലാ നന്മകളുമുണ്ടാകട്ടെ.
ഒരു കോപ്പി ഞാനും വാങ്ങിക്കോളാം

സന്തോഷ്‌ പല്ലശ്ശന said...

കാണാന്‍ വൈകി
നന്ദി