Wednesday, February 2, 2011

വെള്ളാരംകല്ലുകള്‍

മനസ്സില്‍ നിറയെ വെള്ളാരംകല്ലുകള്‍
ശുഭ്രവും മുഗ്ധവുമായ ഒരായിരം വെള്ളാരംകല്ലുകള്‍
വെണ്‍മേഘ വിതാനം പോലെ
മഞ്ഞു പുതഞ്ഞ സമതലം പോലെ
ലാവണ്യ സാന്ദ്രമാം വെള്ളാരംകല്ലുകള്‍..

ഞാനാ സ്നിഗ്ധതകളിലങ്ങനെ മുഴുകിയിരിയ്ക്കെ
അതിണ്റ്റെ സുഭഗ ചാരുതയില്‍ ലയിച്ചിരിക്കേ -

എവിടെ നിന്നോ ഒരു കാക്ക
കരിംഭൂതക്കെട്ടുപോലെ ഒരു കാക്ക -
കാക്ക പറന്ന്‌ പറന്ന്‌ വന്ന്‌ വെള്ളാരത്തിട്ടിലിരുന്നു
കള്ളദൃഷ്ടികള്‍കൊണ്ടത്‌ ഇടം വലം നോക്കി
അവിടമാകെ തത്തിക്കളിച്ച്‌ കൊത്തിപ്പെറുക്കി
പിന്നെ എപ്പോഴോക്കെയോ കാഷ്ഠം തൂറ്റി

കാലത്തിണ്റ്റെ കറുത്ത മാറാപ്പുപോലെ
കാലണ്റ്റെ കരാളമാം കാലടികള്‍പോലെ...
വെള്ളാരംകല്ലുകളില്‍ കാക്കക്കാഷ്ഠം സ്ഖലിച്ചു കിടന്നു .
**************

14 comments:

Unknown said...

നന്നായിരിക്കുന്നു മാഷേ...

മുകിൽ said...

നന്നായിരിക്കുന്നു..

Kadalass said...

ആശംസകൾ!

രമേശ്‌ അരൂര്‍ said...

കവിതയുടെ വെള്ളാരം കല്ലില്‍
കാക്കക്കാഷ്ടം വീണത്‌ പോലെ തോന്നി :)

ജയരാജ്‌മുരുക്കുംപുഴ said...

valare nannayittundu..... aashamsakal....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വായിച്ചു.. നല്ല കവിതകള്‍ ഇനിയുമെഴുതുക..

Unknown said...

.......ഈ 'വെള്ളാരം കല്ല്‌' കൊള്ളാം

Satheesh Haripad said...

നല്ല കവിത.

മനസ്സിന്റെ വെള്ളാരം‍കല്ലുകളിൽ വീണ കാക്കക്കാഷ്ടത്തെ തുടച്ചുനീക്കി ഒരു മഴ ആർത്തലച്ചു പെയ്യും. കാത്തിരിക്കാം.

satheeshharipad.blogspot.com/

ishaqh ഇസ്‌ഹാക് said...

നന്നായിരിക്കുന്നു...

Minu MT said...

kollam
visit my profile

പാവപ്പെട്ടവൻ said...

ചുരുക്കി പറഞ്ഞാൽ മനസിൽ നിറയെ തീട്ടമാണന്നാണോ പറഞ്ഞു വന്നതു..?
താങ്കൾ എന്താണ് പറയാൻ ശ്രമിച്ചത് ? ഒന്നു വ്യക്തമാക്കിയാൽ നന്നായിരുന്നു .താങ്കളുടെ മനസിലുള്ളതു കുറഞ്ഞപക്ഷം ഇതു വായിക്കുന്ന വായനാക്കാരൻ ഒന്നു അറിയണ്ടേ ...?

ചന്തു നായർ said...

താങ്കൾ, ഒ.വി.വിജയന്റെ “ധർമ്മപുരാണം” ഒരുപാട് തവണ വായിച്ചിട്ടുണ്ടെന്നു തോന്നുന്നു... കുറേയേറെ കവിതകൾകൂടി വായിക്കുക.. വയിച്ച് വളരുക, എഴുതി നന്നാവുക chandunair.blogspot

Muralee Mukundan , ബിലാത്തിപട്ടണം said...

വായിച്ചിരുന്നതാണൂ....
കാലത്തിണ്റ്റെ കറുത്ത മാറാപ്പുപോലെ
കാലണ്റ്റെ കരാളമാം കാലടികള്‍പോലെ...
വെള്ളാരംകല്ലുകളില്‍ കാക്കക്കാഷ്ഠം സ്ഖലിച്ചു കിടന്നു

Sony velukkaran said...

കാക്കക്കാഷ്ഠം സ്ഖലിച്ചു കിടന്നു .. could you pls explain what do you mean by this ?