Monday, February 21, 2011

പൂക്കാവടി

(മനസ്സ്‌ കുട്ടിത്തത്തിലേക്ക്‌ വഴുതി മാറുന്നു. ചിലരൊക്കെ പറയുന്നു അതൊരു അനുഗ്രഹമാണെന്ന്‌. ശരിയാവാം, കുട്ടിത്തമാണ്‌ സൌഭാഗ്യം . കുട്ടികളാണ്‌ സമ്പാദ്യം. 'പാല്‍പായസ'ത്തിനു ശേഷം കുട്ടികള്‍ക്കു വേണ്ടി ഞാന്‍ ചിലത്‌ കുത്തിക്കുറിക്കുന്നു. അതിന്‌ 'പൂക്കാവടി' എന്ന്‌ പേരും ഇട്ടിരിക്കുന്നു. എഴുതിയവയില്‍ ചിലത്‌ ഇവിടെ പോസ്റ്റ്‌ ചെയ്യുകയാണ്‌. വിലപ്പെട്ട അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും പ്രതീക്ഷിക്കുന്നു.)

1.വണ്ടിന്‍പാട്ട്‌
-------------------

വണ്ടുണ്ട്‌ മുരണ്ടു വരുന്നു
വന്നൊരു‌ ചെണ്ടിന്‍ മണ്ടേല്‍ പാടുന്നു
വണ്ടിന്‍ പാട്ടിലുമുണ്ടെ,ന്തുണ്ട്‌ ..?
ഉണ്ടുണ്ടതിലും താളമുണ്ട്‌

2. പേട്‌
-------------------
കാടൊക്കെ നാടായാല്‍
‍നാടൊക്കെ പേടാകും

3.അവസ്ഥ
------------------
മാമ്പൂ നിറഞ്ഞൊരു മാവ്‌
മരതകം ചാര്‍ത്തിയ തേരു്‌
മാങ്കനിയായാല്‍ മഹാപൂരം..
മാഞ്ചോട്‌ ചുറ്റും പുരുഷാരം
മാമഴ വന്നാല്‍ മാങ്കനി തീര്‍ന്നാല്‍
മാവിന്‌ പിന്നെ കണ്ണീരു്‌..

4.കൊത്തുപമ്പരം
---------------------
തൊന്തരവായിത്‌, പമ്പരമൊന്ന്‌
കൊത്തിക്കൊത്തി ചില്ലൊന്നു പൊട്ടി
അമ്മ വടിയും കൊണ്ടോടി വരുന്നു
പുക്കാറായല്ലൊ, വയ്യാവേലി!

5.അടിച്ചു പൊളി
-----------------
അടിച്ചു പൊളിച്ചാല്‍..
ഇടിച്ചു തകരും.
Posted by khader patteppadam

8 comments:

കുസുമം ആര്‍ പുന്നപ്ര said...

ഈ കുഞ്ഞു കവിതകളെല്ലാം അതി മനോഹരം

zephyr zia said...

പൂക്കാവടി ഇഷ്ടമായി...

രമേശ്‌ അരൂര്‍ said...

"മാമ്പൂ നിറഞ്ഞൊരു മാവ്‌"
എന്ന വരി വിലക്ഷണം മാഷേ ..മാവില്‍ മാമ്പൂ അല്ലാതെ പിന്നെ വേറെന്ത് ??

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

പൂക്കാവടി ഇഷ്ടായി..

Lipi Ranju said...

പൂക്കാവടി അതി മനോഹരം.....

ചന്തു നായർ said...

മനസ്സ്‌ കുട്ടിത്തത്തിലേക്ക്‌ വഴുതി മാറുന്നു. ഭാവുകങ്ങൾ

ജയരാജ്‌മുരുക്കുംപുഴ said...

manoharamayittundu......

Muralee Mukundan , ബിലാത്തിപട്ടണം said...

മനസ്സിലെന്നും പൂക്കാവടിയാട്ടം അല്ലേ
ഭായ്