മഹാനഗരത്തിന്റെ ജട്ടിയുടെ
നിറമെന്താണ് ?
ജുഹുവില്‍ നിരന്നു നില്ക്കുന്ന
വേശ്യകളോട് ചോദിച്ചു.
"നഗരം ഒരു പെണ്ണല്ലേ
അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കറിയില്ല
വേണമെങ്കില്‍ നഗരത്തിലെ ഓരോ പുരുഷന്റെയും
ജട്ടിയുടെ നിറം പറഞ്ഞു തരാം."
മാര്‍വാഡി പെണ്ണിന്റെ കനത്ത
നിതംബം മറക്കുന്ന
പൂക്കളുള്ള ജട്ടിയുടെ റോസ് നിറമോ ,
വാക്ടിയുടെ മെലിഞ്ഞ അരകെട്ടില്‍
പറ്റി കിടക്കുന്ന തുള വീണ ജട്ടിയുടെ
നരച്ച നിറമോ ?
പാര്‍ക്കിലെ ബഞ്ചില്‍,
പരിസരം മറന്നിരിക്കുന്ന പാര്‍സി പെണ്ണിന്റെ
നീല ജീന്‍സില്‍ നിന്നും എത്തി നോക്കുന്ന
വലപോലുള്ള ജട്ടിയുടെ
ആകാശ നീലയോ ?
അതോ ഇതൊന്നുമല്ലയോ?
മറാഠി,
മാര്‍വാഡി, മലബാറി, മദ്രാസി, പഞ്ചാബി, ഗുജറാത്തി,
ബീഹാറി, ബംഗാളി, ഭയ്യേ.....
എരിഞ്ഞമ്മര്‍ന്നിട്ടും,
പൊട്ടിചിതറിയിട്ടും, ഹൃദയം തുളഞ്ഞിട്ടും,
ഉയര്‍ത്തി പിടിച്ചവാള്‍
തെല്ലൊന്ന് ചലിപ്പിക്കാത്ത
ശിവജി പ്രതിമേ...
"ഗേറ്റ് വേ"യില്‍ അലഞ്ഞു നടക്കുന്ന
കാതറീന് രാജകുമാരിയുടെ ആത്മാവേ..
ട്രാക്കില്‍ നിന്നും
മാംസ തുണ്ടുകള്‍ അടിച്ചു കൂട്ടുന്ന
ചരസ്സി നാഥുറാമേ...
പിലാ ഹൌസിലെ തിണ്ണയില്‍
വിറച്ചു വിറച്ചു കിടക്കുന്ന
പേരില്ലാത്ത എയിഡ്സ് രോഗീ..
പ്രായത്തിലും കൂടുതല്‍
ശരീരം വളര്‍ന്ന
കെട്ടിടങ്ങളെ......
കാറ്റേ......കടലേ ....തെരുവ് പൊറ്റകളെ ....
വയസ്സറിയിക്കാത്ത ചെടികള്‍ മാത്രമുള്ള
ഉദ്യാനങ്ങളെ ....
നിങ്ങള്‍ക്കറിയാമോ .........നിങ്ങള്‍ക്കറിയാമോ .........
അതിര് കടന്നെത്തിയ ചിതല് കൂട്ടം
വേരോടെ വിഴുങ്ങിയ കോളി കോളനിയിലെ
ശേഷിച്ച വയസ്സി കാറ്റ്
പിറു റുത്തു.
"മഹാനഗരത്തിന് ജട്ടിയേ
ഇല്ല!
ഉള്ളത്
ഇടയ്ക്കിടെ ചോര പൂക്കുന്ന
യോനി മാത്രം !
6 comments:
കവിത ഇഷ്ടായി!
ആശംസകള്‍!
ഹൊ...സമ്മതിച്ചിരിക്കുന്നു.കവിത ഒരുപാടിഷ്ടമായി.അഭിനന്ദനങ്ങൾ
orupadu ishttamayi..... aashamsakal......
ഓ ഭയങ്കര നിറങ്ങളാണല്ലോ ഈ തനിനിറത്തിന്...!
“പച്ച“യായ ആവിഷ്കാരം...
മുംബൈ അറിയുന്ന മലയാളിക്ക് രസിക്കാം .....
Post a Comment