Thursday, May 5, 2011

പെയ്തു പെറുത്തത്

"ചുമ്മാ കൊറിച്ചോ കൊച്ചെ "
എന്ന് പറഞ്ഞല്ലേ,പെയ്തു
ചോന്ന മുത്തെല്ലാം
കുമ്പിള് കുത്തി തന്നത്?

ഈ കണ്ട തെങ്ങിന്റെ
മണ്ടയോന്നും പോരാഞ്ഞു
ഇന്നലെ പാതിരാവില്‍
ഇത്രയുംപോന്ന മിന്നലുകളെല്ലാം
എന്റെ നെഞ്ചിലേക്ക് തന്നെ
വലിച്ചെറിയേം ചെയ്തു.

കുത്തുന്ന കുളിര്
കൊണ്ട് മനസ്സിന്റെ
മതിലെല്ലാം തച്ചുടപ്പോഴേ
ചോദിച്ചതാണ്,
ഇതിനി ആര് തിരിയെ
കെട്ടിപൊക്കുമെന്ന്?

ഇങ്ങനെയീ
ജനാലയ്ക്കല്‍ വന്നെത്തി
നോക്കുന്നത്,
തലയ്ക്കു കിഴുക്കാന്‍
ചാറി തൂവി വരുമെന്നറിഞ്ഞു
തന്നെയാണ്.

തിരികേയെത്താമെന്നു
പറഞ്ഞു പെയ്തു തീരുമ്പോള്‍
കണ്ണ് കലങ്ങുന്നത്,
നാളെ വരുബോള്‍
കൂടെ നിറഞ്ഞു തൂവാനാ..

ദെ മഴയെ.............
ചുമ്മാ "മഴ ...........മഴ"
എന്ന് പെയ്തു തോരാന്‍
എനിക്ക് വയ്യ..
നാളെയും വന്നെന്നെ
നനച്ചു പോയില്ലെങ്ങില്‍
പിടിച്ചുകെട്ടി
കരളിലൊരു കുട്ടയിട്ടു മൂടും,
പറഞ്ഞേക്കാം...

11 comments:

മുകിൽ said...

മഴയ്ക്കൊരു പ്രേമഗീതം ല്ലേ.. മനോഹരമായിരിക്കുന്നു.

Unknown said...

വ്യത്യസ്ഥതയാൽ ഭദ്രമായൊരു ഘടന!
നല്ല കവിത..

ചന്തു നായർ said...

കുത്തുന്ന കുളിര്
കൊണ്ട് മനസ്സിന്റെ
മതിലെല്ലാം തച്ചുടപ്പോഴേ
ചോദിച്ചതാണ്,
ഇതിനി ആര് തിരിയെ
കെട്ടിപൊക്കുമെന്ന്?... വേറിട്ടചിന്തകൾക്ക് എന്റെ ആശംസകൾ

ഷൈജു.എ.എച്ച് said...

നല്ല ഭംഗിയുള്ള കവിത. വ്യത്യസ്തമായ രീതിയില്‍ തീര്‍ത്ത വരികള്‍...
ഭാവുകങ്ങള്‍ നേരുന്നു..

www.ettavattam.blogspot.com

നസീര്‍ പാങ്ങോട് said...

nallezhutthukal..ishttai...

BINDU said...

ദെ മഴയെ.............
ചുമ്മാ "മഴ ...........മഴ"
എന്ന് പെയ്തു തോരാന്‍
എനിക്ക് വയ്യ..
നാളെയും വന്നെന്നെ
നനച്ചു പോയില്ലെങ്ങില്‍
പിടിച്ചുകെട്ടി
കരളിലൊരു കുട്ടയിട്ടു മൂടും,
പറഞ്ഞേക്കാം...
good..

Muralee Mukundan , ബിലാത്തിപട്ടണം said...

വളരെ നല്ലൊരു വേറെ രീതിയിൽ എഴുതപ്പെട്ടിരിക്കുന്നൂ

karingannoor Sreekumar said...

വളരെ നല്ല പതം വന്ന കവിത.
മഴ തന്നെ.
മണ്ണ് തന്നെ .
മണം തന്നെ.
ആശംസകള്‍

Unknown said...

:)

Unknown said...
This comment has been removed by the author.
Jithin P Janardhanan said...

കുളിരു തൂവുന്ന കവിത.....