Tuesday, May 24, 2011

മോചനം

അളവുകള്‍ക്കപ്പുറം
ഏറുന്ന അകലം;
യാത്രകള്‍
ഇരു ദിശയിലെക്കെന്ന
തിരിച്ചറിവ്.
 
അവിഹിതങ്ങളുടെ
അന്തമില്ലാകണക്കുകള്‍
ബോധിപ്പിച്ച്;
ധാരണയുടെ മറ്റൊരു
ഉടമ്പടിയില്‍ ഒപ്പുവച്ച്
വേര്‍പിരിയല്‍!
 
മിച്ചം വന്നതിനെ
അഞ്ചും രണ്ടും ദിവസമെന്ന്
പകുക്കാം.
അതിന് പ്രാണനുണ്ടെന്ന്
ഓര്‍ക്കുന്നതെന്തിന്!

7 comments:

Ranjith Chemmad / ചെമ്മാടന്‍ said...

അവിഹിതങ്ങളുടെ
അന്തമില്ലാകണക്കുകള്‍
ബോധിപ്പിച്ച്;
ധാരണയുടെ മറ്റൊരു
ഉടമ്പടിയില്‍ ഒപ്പുവച്ച്
വേര്‍പിരിയല്‍!

നല്ല കവിത, ആശംസകൾ

നാമൂസ് said...

മക്കളുടെ കാര്യമാണ് മഹാ കഷ്ടം...!!

MyDreams said...

നല്ല കവിത

കൊമ്പന്‍ said...

മനുഷ്യന് മനുഷ്യനെ മനസിലാകാന്‍ കഴി യാതെ വരുമ്പോള്‍

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അവിഹിതങ്ങളുടെ
അന്തമില്ലാകണക്കുകള്‍
ബോധിപ്പിച്ച്;
ധാരണയുടെ മറ്റൊരു
ഉടമ്പടിയില്‍ ഒപ്പുവച്ച്
വേര്‍പിരിയല്‍!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...
This comment has been removed by the author.
shoppi mol said...

arthangalude arthamillaymayil vedanikkunnavante nilaviliyanu e kavitha