Saturday, June 25, 2011

വെറും കഥ

അവള്‍ പറയുന്നു,  
അശുദ്ധിയുടെ മുദ്ര
ആലേഖനം ചെയ്ത്
അവള്‍ ഒഴുക്കാതിരുന്ന
ചോരയാണവനെന്ന്!
 
അവന്‍ പറയുന്നു,
ആറാം നാള്‍
ഭൂലോകത്തിന് ദാനം
കൊടുത്ത അവന്റെ
വാരിയെല്ലാണവളെന്ന്!
 
ചോരയില്‍
ജീവന്‍ നിറച്ചത്  
ഒറ്റക്കല്ലെന്ന്
ശാസ്ത്രം!
 
ഊരിമാറ്റിയ  
വാരിയെല്ലുകൊണ്ട്
തീര്‍ത്തതൊരു താങ്ങെന്ന് 
ദൈവവും!  
 
കഥ ഒന്ന്,
പതിപ്പുകള്‍ പലതെങ്കിലും! 
 

10 comments:

പൈമ said...

kadhakal...athale ellam..
kathayilathe enthu jeevitham...
nannayi greting...

hai...njan... puthiya bloggeranu...... pradeep .kusumbu parayanvendi vannatha
edyke enne onnu nokkane...
venamengil onnu nulliko....
nishkriyan

നാമൂസ് said...

ഇക്കഥക്കുള്ള ഉത്തരം... ഈ കഥ തന്നെയാണ്.
ഇക്കഥക്ക് ഞാനും നീയും അവനും അവളും എല്ലാം സാക്ഷിയല്ലോ..? എങ്കിലും പക്ഷെ... ഇടക്കൊക്കെയും ചിലരില്‍ ഓര്‍മ്മ പിശകും സംഭവിക്കുന്നു. അവിടെ നിന്നുള്ളതാണ് ഈ ചോദ്യങ്ങളത്രയും.

കവിതക്കഭിനന്ദനം,.

രമേശ്‌ അരൂര്‍ said...

കത്തെത്തലുകള്‍ കൊള്ളാം

poor-me/പാവം-ഞാന്‍ said...

Ok.sammathichirikkunnu..

S Varghese said...

nice

ജയരാജ്‌മുരുക്കുംപുഴ said...

nannayittundu.......... aashamsakal..........

Pranavam Ravikumar said...

ആശംസകള്‍!

മെഹദ്‌ മഖ്‌ബൂല്‍ said...

കനമുള്ള ചിന്തകള്‍ .. ഭാവുകങ്ങള്‍

MUHAMMED SHAFI said...

നല്ല ഒന്നാന്തരം കവിതകൾ.. ഇനിയും വരാം..!

Muralee Mukundan , ബിലാത്തിപട്ടണം said...

ഊരിമാറ്റിയ
വാരിയെല്ലുകൊണ്ട്
തീര്‍ത്തതൊരു താങ്ങെന്ന്
ദൈവവും!