Thursday, October 20, 2011

തിരികെ !



ഇന്നലെ മുഴുവന്‍ പനിച്ചു കിടന്നു
ജ്വരം തിന്ന ഒരു തലച്ചോറ്
പുതയ്ക്കാന്‍ കംബിളിയില്ലാതെ
നിന്റെ ഗന്ധമില്ലാതെ
കാലുകള്‍ക്കും കയ്യുകള്‍ക്കും
ചലനശേഷിയില്ലാതെ
നിവര്‍ന്നു നിര്‍ജീവം കിടക്കുമ്പോള്‍
ഓര്‍മയില്‍ അരുകിലിരുന്നു
ആത്മാവിന്റെ പുസ്തകം
വായിക്കുന്നത് ആരാണ് ?
ചോരച്ചുമ പൊന്തും കണ്ഠത്തില്‍
സ്നേഹത്തിന്റെ തൈലമിറ്റിച്ചതാരാണ് ?
വെള്ളരിപ്പൂംപ്രാവായി വന്നു
നിലാവിന്റെ ഗാനം കുറുകിയതാരാണ് ?
അവ്യക്തമായ ഓര്‍മകള്‍ക്കുമേല്‍
ഒരു ഹിംസ്ര മൃഗത്തിന്‍ രശനയില്‍ നിന്നും
നിണം തൂകി എന്റെ സ്വപ്നത്തെ
ചുവപ്പിച്ചു , ഒടുവില്‍
രക്തപങ്കിലം എന്റെ ദേഹിയെ
ഒരു തെമ്മാടിക്കുഴിയിലേക്ക്
വലിച്ചെറിഞ്ഞതെന്തിനാണ് ?
എനിക്ക് ജീവനില്‍ വലിയ കൊതിയാണ്
നിനക്ക് മുന്നില്‍ പറക്കാന്‍ ,
ഒരു വഴികാട്ടിയായി !
ഈ പനി ഒന്ന് മാറട്ടെ,
അത് വരെ ഒന്ന് ക്ഷമിക്കൂ
ഞാന്‍ എന്റെ ഓര്‍മകളിലേക്ക് തരിച്ചു വരും
അത് വരെ അതുവരെ മാത്രം !

20 comments:

വെള്ളരി പ്രാവ് said...

സാരില്ലാ....
പനി മാറാന്‍ വെള്ളരിപ്രാവ്‌ പ്രാര്‍ഥിക്കാം ട്ടോ

Mohammed Kutty.N said...

'തിരികെ'വരുന്ന വെമ്പലുകള്‍ .നൊമ്പരങ്ങള്‍ .വരികള്‍ നന്നായി.ആശംസകള്‍ ....!

Unknown said...

ഒന്നുകില്‍ മരണത്തെപ്പേടി...
അല്ലെങ്കില്‍ പ്രണയം...
ഇതില്‍ ഏതാണ്????

ഇസ്മയില്‍ അത്തോളി said...

വരികള്‍ക്കിടയിലും വായനയുള്ള കവിത.....
ആശംസകള്‍..........

Sony velukkaran said...

എല്ലാവര്ക്കും നന്ദി .. മരണവും പ്രണയവും രണ്ടു വ്യത്യസ്ത അനുഭവങ്ങള്‍ അല്ലെ .. മരിക്കാന്‍ ആര്‍ക്കണ് കൊതി ..

Prabhan Krishnan said...

പനിച്ചു കിടന്നാലും കവിത വരും അല്ലേ..!
‘കംബിളി‘ മാറ്റി ‘കമ്പിളി‘ പുതച്ചോളൂ..പനിക്ക് അതാണുത്തമം.
വെള്ളരിപ്പൂംപ്രാവിനേക്കാള്‍, ഗാനം കുറുക്കാന്‍, വെള്ളരിപ്രാവല്ലേ നല്ലത്..?
എഴുത്ത് നന്നായി.
ആശംസകളോടെ...പുലരി

Sony velukkaran said...

Thanks for suggestions പ്രഭന്‍ ക്യഷ്ണന്‍ !

ഷാജു അത്താണിക്കല്‍ said...

കവിത്വമുണ്ട്
ഒരു പനിയുടെ ഓര്‍ംകള്‍
ആശംസകള്‍

Vp Ahmed said...

അസ്വസ്ഥത മായ്ക്കാന്‍ ഈ കവിത ഉപകരിച്ചല്ലോ. നന്നായി.
http://surumah.blogspot.com/

Kattil Abdul Nissar said...

ഹൃദ്യം ........
എനിക്ക് പനി ക്കവിതകളെ ഇഷ്ടമാണ്.
എന്റെ പനി ഓര്‍മകള്‍ക്ക് ഇളം വെയിലില്‍ ചൂട് പൊങ്ങുന്ന കൈനാറി ചെടിയുടെ ഗന്ധമാണ്.
ശബ്ധമില്ലാത്തെ ഭൂമിയുടെ ശാന്തതയാണ്.
ആശുപത്രി ക്കുപ്പിയിലെ ചുവപ്പിന്റെ നിറമാണ്.
ആശംസകള്‍

വി.എ || V.A said...

ഒരു വഴികാട്ടിയായി നിനക്കു മുമ്പേ പറക്കാൻ അവസരമുണ്ടാകട്ടെ, ഈ പനി മാറിയിട്ട്.... കൊള്ളാം. നല്ല വരികൾ..

ചന്തു നായർ said...

ഈ നല്ല വരികൾക്കെന്റെ ഭാവുകങ്ങൾ........

പൊട്ടന്‍ said...

ഇത് വായിച്ചു , കൊള്ളം. ഓരോന്നായി വായിക്കട്ടെ

kanakkoor said...

സുഹൃത്തേ.. നല്ല ഒരു കവിത രചിക്കുവാന്‍ വഴിമരുന്നിട്ട പനിക്ക് നന്ദി പറയൂ.. പനി മാറിയിട്ട് പുതിയ കവിതകളും ആയി തിരികെ വരൂ.. (ഇത് കവിതപ്പനി അല്ലല്ലോ അല്ലേ ? )
കവിതയ്ക്ക് അഭിനന്ദനങ്ങള്‍

കുസുമം ആര്‍ പുന്നപ്ര said...

നല്ല പനിക്കവിത.

രവിചന്ദ്രന്‍ സി said...

പനി പിടിക്കുമ്പോള്‍ കവിത വരുന്നുവെങ്കില്‍ പനിയാണെന്ന് ഉറപ്പിക്കാം.

praveen mash (abiprayam.com) said...

ആത്മാവിന്റെ പുസ്തകം വായിക്കുന്നത് ആരാണ് ? aasamsakal...

Unknown said...

ആശംസകള്‍..........

Muralee Mukundan , ബിലാത്തിപട്ടണം said...

തനി ഒരു പേടിപ്പനിയെ പേടിക്കാതെ

Sony velukkaran said...

Thanx Friends !!