Wednesday, December 14, 2011

അയ്യപ്പന്‍!





തെരുവിന് തിന്നാന്‍
കവിതയുടെ കയറുകൊണ്ട്
കെട്ടിയിട്ടൊരു
പെരുമരം
കണ്ടിരുന്നോ ?


കുമ്മായ വെളുപ്പില്‍
കരിക്കട്ട തിരഞ്ഞ് !


കല്ല്‌വീണ
കുളം പോലൊരുള്ള്
കണ്ടിരുന്നോ ?


വെയില്‍ പൊള്ളിയ
വെളുവെളുത്തൊരു
ഹൃദയം !


ഉച്ചയ്ക്ക് തിന്നാന്‍ 
നിന്റെ മുറ്റത്ത്‌
പൊള്ളി വീണിരുന്നു-
കാറ്റ് പിടിച്ച
പതാക പോലെ
കവിത പിടിച്ചൊരു മനസ്സ് !


10 comments:

Mohammed Kutty.N said...

'വെയില്‍ പൊള്ളിയ
വെളുവെളുത്തൊരു ഹൃദയം"
അയ്യപ്പന്റെ കവിതകള്‍ പോലെ ....

grkaviyoor said...

ബന്ധങ്ങള്‍ കണ്ണാടി മാതിരിയാണ്
പൊട്ടി ചിതറിയാല്‍ ദേഹത്ത് കൊണ്ട് കയറും
എന്നാല്‍ രൂപപ്പെടുത്തി കൈകളില്‍ അണിഞാലോ
ഉടയാന്‍ ഏറെ സമയം വേണ്ടങ്കിലും
സ്ഥാപിച്ചെടുക്കാന്‍ വര്‍ഷങ്ങള്‍ ഏറെ വേണമല്ലോ

കൊമ്പന്‍ said...

അയ്യപ്പന്‍ എന്ന മഹാ കവി യുടെ ഓര്‍മയിലേക്ക് നയിച്ചു വരികള്‍

ഓക്കേ കോട്ടക്കൽ said...

തെളിമയുള്ള വരികള്‍.. ആശംസകള്‍...
ബൂലോകത്തൂടെ ഒരു കുഞ്ഞു യാത്ര

വി.എ || V.A said...

‘അയ്യപ്പൻ’ എന്ന വ്യക്തിയെക്കാൾ അദ്ദേഹത്തിന്റെ വരികളും ഭാവനയും എല്ലാ മനസ്സുകളിലും എന്നെന്നും നിറഞ്ഞുനിൽക്കും. ആ ഓർമ്മയിൽ ആദരാഞ്ജലികൾ അർപ്പിക്കട്ടെ....

praveen mash (abiprayam.com) said...

ആ അയ്യപ്പനും ഈ അയ്യപ്പനും
ഒരുപോലെയാണെന്നൊരു തോന്നല്‍ ..
ഏതോ ഒരു മൂലയില്‍ അനാഥനായ്‌ കിടക്കുന്ന
ഒരു പിഞ്ചുകുഞ്ഞിനെ പോലെ
തെരുവില്‍ ഏകനായ് ഒരു കവി,
പ്രിയ കവി , എ. അയ്യപ്പന്‍ ..!!
തെളിവിനായ് മാറിലെ മണിമാല പോലെ
രക്തത്തിന്‍ മണമുള്ള കവിത .
പുലിപ്പാല് തേടുന്ന മനസ്സുമായി
കാനനത്തിലേക്കെന്നപോല്‍ യാത്ര ..!!
ഒരു തുള്ളി ദാഹജലത്തിനായ് യാചിച്ച
ഒരു യാചകപുത്രനെ പോലെ ...
തെരുവില്‍ ഏകനായ് ഒരു കവി,
പ്രിയ കവി , എ. അയ്യപ്പന്‍ ..!!

Muralee Mukundan , ബിലാത്തിപട്ടണം said...

അയ്യപ്പന്റേത് വെയില്‍ പൊള്ളിയ
വെളുവെളുത്തൊരു
ഹൃദയം !

Satheesan OP said...

ആ ഓര്‍മകള്‍ക്ക് മുന്‍പില്‍ തലകുനിക്കാം..
നല്ല വരികള്‍

ശ്രദ്ധേയന്‍ | shradheyan said...

അയ്യപ്പന് ഇങ്ങനെയല്ലാതെ പിന്നെങ്ങിനെയാണ്!

സ്നേഹതീരം.... said...

അയ്യപന്‍"" എന്ന വാക്കിന്റെ അര്‍ഥം EVER YOUTHFUL എന്നാണ് . ആ പേര് പോലെ തന്നെ ആണ് അദേഹത്തിന്റെ കവിതകള്‍ . ഒരേ സമയം ഒഴുകാന്‍ തുടെങ്ങി നിമിഷങ്ങല്കുളില്‍ നിറഞ്ഞു കവിയുന്നു . ഒന്നിന് മാത്രേ വിഷമം ഉള്ളു അത് ഒഴുകുനത് കുപ്പിക് വേണ്ടിയിരുന്നു .......