Thursday, February 16, 2012

പ്രണയഗീതം

എങ്കിലും പ്രിയ സഖി...
പ്രണയാര്‍ദ്രമായി തുടിക്കുന്ന
എന്‍മനസ്സില്‍ നിന്ന് 
ഹൃദയാര്‍ദ്രമാം
ഒരു പ്രണയഗീതം
 

മണ്‍തരികളില്‍ കോറിയിട്ട
പ്രണയാക്ഷരങ്ങള്‍ പ്രകൃതിയില്‍
പരാഗരേണുവായി
പടര്‍ന്നു

എന്റെ ഹൃദയമഷിയില്‍ ചാലിച്ചു 
ഞാനെഴുതുന്ന പ്രണയാക്ഷരങ്ങള്‍
നീ വായിക്കുമോ?
എങ്കിലും സഖി ഞാന്‍ കുറിക്കട്ടെ !

ഓരോ അഖിലകോടി പരമാണുവില്‍‍ പ്രവഹിക്കു-
മെന്റെ പ്രണയം അനന്തമാണ്,അന്ധമാണ്‌ !

തീക്ഷ്ണവും തീവ്രവുമായ സ്വാര്‍ത്ഥസ്നേഹത്തിന്‍റെ
ഉള്ളംകൈയിലോരുക്കി നിര്‍ത്തുന്നു  ഓമനേ ..
ആത്മാവില്‍ അലിഞ്ഞു ജീവനാ
ഡികള്‍  
ത്രസിപ്പിക്കുമൊരു
ആത്മഗീതവും
അനുരാഗവികാരത്തിന്റെ അനുഭൂതികളില്‍ 
അദൃശ്യമായൊരു ആത്മരാഗവും 
പിന്നെ,
ഈ കപടലോകത്ത്
തൂവല്‍ സ്പര്‍ശം പോലെ മൃദുലവുമായ
കളങ്കമില്ലാപ്രണയവും, ഒരു പ്രണയഗീതവും !

നമ്മള്‍
അന്യോന്യം നിശബ്ദമായി 
കണ്ണുകള്‍ പരസ്പരം പറയാതെ പറയുമ്പോള്‍
എന്‍റെ ആയിരം മിഴികളാല്‍ ക്ഷണിക്കുന്നു
നിന്നെ ഞാന്‍ പ്രിയ സഖി.....

മാനത്തെ മഴമേഘ
ക്കാടുകള്‍
തമ്മില്‍ പ്രണയിക്കുമ്പോള്‍
നിന്റെ കണ്ണില്‍ വിരിയുന്ന നാണം
എന്റെ ആത്മാവിന്റെ
ഉമ്മറപ്പടിയിലൊരു-
നിലവിളക്ക് കൊള്ളുത്തുന്നുണ്ട് .

നിന്റെ ഉടലിലെ മാംസളമായ
വസന്തവിസ്ഫോടനങ്ങളില്‍ മാത്രമല്ല

നിന്നിലെ നീരും ചൂരും വറ്റി വരണ്ടുണങ്ങുന്ന
അസ്തമയത്തില്‍ പോലും
സ്നേഹത്തിന്‍റെ നിത്യസ്മാരകം പോലെ
ഞാനൊരു
വാഗ്ദത്വത്തമായിരിക്കും !!.

21 comments:

Madhu said...

please try to make it short...

സങ്കൽ‌പ്പങ്ങൾ said...

ജീവിതം പ്രണയ സുരഭിലമാവട്ടെ...ആശംസകൾ..

khaadu.. said...

പ്രണയം...പ്രണയം....സര്‍വത്ര പ്രണയം...
ആശംസകള്‍..

വെള്ളരി പ്രാവ് said...

:)

Admin said...

കുറച്ചുകടെ വലിയ അക്ഷരങ്ങളാക്കാമായിരുന്നു.
വായിക്കാന്‍ ബുദ്ധിമുട്ടിയെങ്കിലും വായിച്ചപ്പോഴാ ബുദ്ധിമുട്ട് മാറി.

Unknown said...

വായിക്കാന്‍ വിഷമിച്ചതില്‍ ക്ഷമിക്കണം
ഫോണ്ട് വലിപ്പം വര്‍ധിപ്പിച്ചിട്ടുണ്ട് ....
എല്ലാവര്ക്കും നന്ദി നമസ്ക്കാരം

ഇ.എ.സജിം തട്ടത്തുമല said...

പ്രണയഗീതമൊക്കെ അവിടെ നിൽക്കട്ടെ; അവാർഡ് ലഭിച്ചതിന് അഭിനന്ദനങ്ങൾ!

Unknown said...

ഇ.എ.സജിം തട്ടത്തുമല said...

പ്രണയഗീതമൊക്കെ അവിടെ നിൽക്കട്ടെ; അവാർഡ് ലഭിച്ചതിന് അഭിനന്ദനങ്ങൾ!

awardo ...? ...araak ???

Muralee Mukundan , ബിലാത്തിപട്ടണം said...

ഓരോ അഖിലകോടി പരമാണുവില്‍‍ പ്രവഹിക്കു-
മെന്റെ പ്രണയം അനന്തമാണ്,അന്ധമാണ്‌ !

ഒപ്പം എന്റേയും...!

Joy Varghese said...

Love...
Full of Love ...
Full of Life

Joy Varghese said...
This comment has been removed by the author.
(നൗഷാദ് പൂച്ചക്കണ്ണന്‍) said...

നല്ലൊരു വായനാനുഭവമാണ് ഈ കവിത
ഈ കവിതക്കും കവിക്കും എന്‍റെ
ആശംസകള്‍

(നൗഷാദ് പൂച്ചക്കണ്ണന്‍) said...

നല്ലൊരു വായനാനുഭവമാണ് ഈ കവിത
ഈ കവിതക്കും കവിക്കും എന്‍റെ
ആശംസകള്‍

Haneefa Mohammed said...

ലേഘനത്തിലും കതയിലുമൊക്കെ അക്ഷരതെറ്റുകള്‍ ഒരു പരിധി വരെ ആകാം,പക്ഷെ കവിതയുടെ കാര്യം അങ്ങിനെയല്ല.-പ്രണയാര്‍ദ്രം, ജീവനാഡി,അന്യോന്യം, നിശബ്ദമായി,മഴ മേഘക്കാടുകള്‍ ,ഉമ്മറപ്പടി,- എന്നൊക്കെയല്ലേ ?

Haneefa Mohammed said...

ലേഘനത്തിലും കഥയിലുമൊക്കെ അക്ഷരതെറ്റുകള്‍ ഒരു പരിധി വരെ ആകാം,പക്ഷെ കവിതയുടെ കാര്യം അങ്ങിനെയല്ല.-പ്രണയാര്‍ദ്രം, ജീവനാഡി,അന്യോന്യം, നിശബ്ദമായി,മഴ മേഘക്കാടുകള്‍ ,ഉമ്മറപ്പടി,- എന്നൊക്കെയല്ലേ ?

Joy Varghese said...

ഓരോ അഖിലകോടി പരമാണുവില്‍‍ പ്രവഹിക്കു-
മെന്റെ പ്രണയം അനന്തമാണ്,അന്ധമാണ്‌ ! ..?
വിചിത്രമായിരിക്കുന്നു

Unknown said...

മാഷെ തെറ്റ് തിരുത്തി ,സവിനയം ക്ഷമിക്കുക ,നന്ദി

ഈ പ്രണയ ഗീതം വായിച്ചു അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്ക്കും നന്ദി പറയുന്നു

Geethakumari said...

പ്രണയത്തിന്‍റെ പാട്ട് വളരെ ഇഷ്ട്ടമായി ,ആശംസകള്‍

ആഷിക്ക് തിരൂര്‍ said...

വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വരികള്‍ ... വീണ്ടും വരാം .. സ്നേഹം ..

Geethakumari said...

പ്രണയസുരഭിലമായ വാക്കുകള്‍ .ആത്മാവില്‍ നിന്ന് ഇറ്റ് വീണ വരികള്‍ ആശംസകള്‍

Geethakumari said...

സ്നേഹമാണഖിലസാരമൂഴിയില്‍ .....
പ്രണയത്തിന്റെ മന്ത്രാക്ഷാരങ്ങള്‍ ഹൃദ്യമായി .ആശംസകള്‍